കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്കടലിലൂടെ എണ്ണ കൊണ്ടുപോകുമെന്ന് സൗദി... ഹൂത്തികള്‍ക്ക് മുന്നറിയിപ്പ്.... തിരിച്ചടിക്കും!!

Google Oneindia Malayalam News

റിയാദ്: ഇറാന്റെ സമുദ്രപാതയിലൂടെ എണ്ണ കൊണ്ടുപോകുന്നത് സൗദി അറേബ്യ തല്‍ക്കാലം നിര്‍ത്തിവെച്ചതായിരുന്നു. തങ്ങളുടെ എണ്ണക്കപ്പലുകള്‍ക്കെതിരെ ഇറാന്റെ സഹായത്തോടെ ഹൂത്തികള്‍ നടത്തിയ ആക്രമണമായിരുന്നു സൗദിയെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. ഇപ്പോഴിതാ ഹുദൈദയില്‍ നടത്തിയ ആക്രമണത്തോടെ സൗദി പഴയ വീര്യം തിരിച്ച് പിടിച്ചിരിക്കുകയാണ്. എതിരാളികളുടെ മുന്നില്‍ തലകുനിച്ച് നില്‍ക്കില്ലെന്നാണ് സൗദി പ്രഖ്യാപിച്ചിരിക്കുന്നത്.

ചെങ്കടലിലൂടെയുള്ള എണ്ണ വ്യാപാരം തുടരുമെന്നാണ് സൗദിയുടെ വെല്ലുവിളി. അതായത് ഇപ്പോഴുള്ളതിനേക്കാള്‍ എണ്ണക്കപ്പലുക ള്‍ ഇതുവഴി പോകുമെന്നാണ് സൗദിയുടെ പ്രഖ്യാപനം. അതേസമയം ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണയും ഒപ്പം അമേരിക്കയുടെ പിന്തുണയും സൗദിക്കുണ്ട്. ഇതാണ് ഇത്രയും ധീരമായ തീരുമാനമെടുക്കാന്‍ സൗദിയെ പ്രേരിപ്പിച്ചിരിക്കുന്നത്.

ചെങ്കടല്‍ വഴി....

ചെങ്കടല്‍ വഴി....

ആഗോള എണ്ണ കയറ്റുമതിയുടെ 30 ശതമാനം ചെങ്കടല്‍ വഴിയുള്ള ബാബ അല്‍ മണ്ഡേപിലൂടെയാണ് കടന്നുപോകുന്നത്. ഇത് തടഞ്ഞാല്‍ ലോകം തന്നെ പ്രതിസന്ധിയിലാവും. ഇവിടെ വച്ചായിരുന്നു ഹൂത്തികളുടെ ആക്രമണത്തില്‍ സൗദിക്ക് വന്‍ നഷ്ടം സംഭവിച്ചത്. എന്നാല്‍ ഇത് വഴി കയറ്റുമതി ചെയ്തുള്ള എണ്ണയുമായി കൂടുതല്‍ കപ്പലുകള്‍ പോകുമെന്നാണ് സൗദി വെല്ലുവിളിച്ചിരിക്കുന്നത്.

ഹൂത്തികളുടെ ആക്രമണം

ഹൂത്തികളുടെ ആക്രമണം

ഹൂത്തികളുടെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ സൗദിയുടെ രണ്ട് എണ്ണക്കപ്പലുകള്‍ തകര്‍ന്ന് തരിപ്പണമായിരുന്നു. ഇതോടെ ചെങ്കടല്‍ വഴിയുള്ള എണ്ണ കയറ്റുമതി താല്‍ക്കാലത്തേക്ക് സൗദി നിര്‍ത്തിവച്ചിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യം തീരുമാനിക്കുമെന്നായിരുന്നു സൗദി അറിയിച്ചിരുന്നത്.

അറബ് സഖ്യത്തിന്റെ തീരുമാനം

അറബ് സഖ്യത്തിന്റെ തീരുമാനം

ചെങ്കടല്‍ വഴിയുള്ള ഗതാഗതം തുടരാനും സഖ്യകക്ഷികളായ രാജ്യങ്ങളുമായി ചേര്‍ന്നെടുത്തതാണെന്ന് സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. സൈനിക സഹായമടക്കം ഗള്‍ഫ് രാജ്യങ്ങള്‍ പരസ്പരം ലഭ്യമാക്കും. ഇനിയൊരു ആക്രമണം വന്നാല്‍ തിരിച്ചടിക്കാന്‍ ഇവര്‍ക്കൊപ്പം സേനയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

നിര്‍ണായക കേന്ദ്രം

നിര്‍ണായക കേന്ദ്രം

യെമനില്‍ ഹൂത്തികള്‍ക്കെതിരെ സൗദി നടത്തുന്ന ആക്രമണമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍. ചെങ്കടലില്‍ പ്രതിസന്ധിയുണ്ടാക്കിയാല്‍ സൗദിയെ ഭയപ്പെടുത്താന്‍ സാധിക്കുമെന്ന് ഹൂത്തികള്‍ കരുതിയിരുന്നു. ഇതിന് ഇറാനും പിന്തുണ നല്‍കിയിരുന്നു. ചെങ്കടല്‍ വഴി അറബിക്കടലിലെ ഗള്‍ഫ് ഓഫ് ഈദനിലെത്താന്‍ സാധിക്കും. ഇവിടെ വച്ച് 20ലധികം കപ്പലുകളെ ഒന്നിച്ച് ആക്രമിക്കാന്‍ സാധിക്കും.

ഇറാന്റെ സഹായം

ഇറാന്റെ സഹായം

യെമനിലെ ആഭ്യന്തര യുദ്ധത്തില്‍ 2015ലാണ് സൗദി ഇടപെടുന്നത്. അബ്ദുറബ് മന്‍സൂര്‍ ഹാദിയെ പ്രസിഡന്റായി തുടരുന്നതിന് വേണ്ടിയായിരുന്നു സൗദിയുടെ ഇടപെടല്‍. എന്നാല്‍ ഹാദിയെ പിന്നീട് ഹൂത്തികള്‍ വധിച്ചു. ഇറാന്‍ ഹൂത്തികള്‍ക്ക് മിസൈലുകള്‍ നല്‍കുന്നുണ്ടെന്നാണ് സൗദിയുടെ ആരോപണം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ഇറാനും ഹൂത്തികളും ഇത് നിഷേധിച്ചിട്ടുണ്ട്.

എണ്ണ കയറ്റുമതി വര്‍ധിപ്പിക്കുന്നു

എണ്ണ കയറ്റുമതി വര്‍ധിപ്പിക്കുന്നു

സൗദി അടുത്തിടെ എണ്ണയുടെ വിതരണവും കയറ്റുമതിയും വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. ജൂലൈയില്‍ എണ്ണ ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും വന്‍ ഇടിവാണ് സൗദിയില്‍ നിന്നുണ്ടായത്. ജൂലായില്‍ ഒരു ദിവസം 10.290 മില്യണ്‍ ബാരല്‍ എന്ന കണക്കിലാണ് സൗദി എണ്ണ കയറ്റുമതി ചെയ്തതെന്ന് ഒപെക് പറയുന്നു. ജൂണിനെ അപേക്ഷിച്ച് കാര്യമായ കുറവും ഇതിലുണ്ടായി.

വിതരണത്തില്‍ വര്‍ധന

വിതരണത്തില്‍ വര്‍ധന

കയറ്റുമതി കുറഞ്ഞപ്പോള്‍ വിതരണത്തില്‍ ചെറിയ പുരോഗതി ഉണ്ടായിരുന്നു. ആഭ്യന്തര വിപണിയില്‍ മികച്ച രീതിയിലായിരുന്നു എണ്ണയുടെ വിതരണം. എന്നാല്‍ കയറ്റുമതിക്കുള്ള ഉല്‍പ്പാദനം കുറഞ്ഞെന്നാണ് വിലയിരുത്തല്‍. നേരത്തെ റഷ്യ അടക്കമുള്ള ഒപെക് രാജ്യങ്ങളോട് ജൂണില്‍ വിതരണം വര്‍ധിപ്പിക്കാമെന്ന് സൗദി പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ തെറ്റിയിരിക്കുന്നത്.

ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍... ഗോലാന്‍ കുന്നില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണം!!ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍... ഗോലാന്‍ കുന്നില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണം!!

ദുൽഖർ സൽമാനെ കാണാൻ വൻ തിരക്ക്.. ഉന്തും തള്ളും.. തിരക്കിൽ കുഴഞ്ഞ് വീണ് ഒരു മരണം!ദുൽഖർ സൽമാനെ കാണാൻ വൻ തിരക്ക്.. ഉന്തും തള്ളും.. തിരക്കിൽ കുഴഞ്ഞ് വീണ് ഒരു മരണം!

English summary
Saudi Arabia to resume oil exports through Red Sea lane
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X