കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പണച്ചാക്കുമായി' സൗദി പാകിസ്താനിലേക്ക്; വെളിപ്പെടുത്തി മന്ത്രി, ചൈനയുമായി ഉടക്കിട്ട് പാകിസ്താന്‍

Google Oneindia Malayalam News

റിയാദ്/ഇസ്ലാമാബാദ്: സൗദി അറേബ്യ പാകിസ്താന് 600 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച കാര്യം അടുത്തിടെ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മറ്റു ചില വിവരങ്ങളാണ്. പാകിസ്താനിലേക്ക് സൗദി അറേബ്യ കൂടുതല്‍ നിക്ഷേപം നടത്തുന്നു. ചൈനയോട് പാകിസ്താന്‍ അല്‍പ്പം മുഖം തിരിച്ചിരിക്കുന്നു. നേരത്തെ നിശ്ചയിച്ച ചില പദ്ധതികള്‍ ആവശ്യമില്ലെന്ന് പാകിസ്താന്‍ ചൈനയെ അറിയിച്ചു.

സൗദിയുമായുള്ള സഖ്യം ശക്തിപ്പെടുകയും കൂടുതല്‍ ഫണ്ട് ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇമ്രാന്‍ ഖാന്റെ പിന്‍മാറ്റം. എന്നാല്‍ സൗദിയുടെ നീക്കത്തിന് പിന്നില്‍ ചില ഉദ്ദേശങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ അതിര്‍ത്തിയിലൂടെ ചൈനയും പാകിസ്താനും ചേര്‍ന്ന് നിര്‍മിക്കുന്ന പദ്ധതിയുടെ ഭാഗമാകുയാണ് സൗദി. ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്ന നീക്കമാണ് അതിര്‍ത്തിയില്‍....

ആഴക്കടല്‍ തുറമുഖം

ആഴക്കടല്‍ തുറമുഖം

പാകിസ്താനിലെ ആഴക്കടല്‍ തുറമുഖമാണ് ഗ്വാദാര്‍. ഇവിടേക്കാണ് ചൈന ഇന്ത്യന്‍ അതിര്‍ത്തി വഴി പ്രത്യേക ചരക്കുപാത (സിപിഇസി) നിര്‍മിക്കുന്നത്. ഗ്വാദാറിലെത്തിക്കുന്ന ചരക്കുകള്‍ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ചൈനയ്ക്ക് കയറ്റി അയക്കാം. ഇതുവഴി ചൈന വന്‍ വിപണി സാധ്യതകളാണ് ലക്ഷ്യമിടുന്നത്.

 ഇപ്പോള്‍ സൗദി കൂടി

ഇപ്പോള്‍ സൗദി കൂടി

ചൈനയും പാകിസ്താനും മാത്രമായിരുന്നു ഇതുവരെ സിപിഇസി പദ്ധതിയില്‍. എന്നാല്‍ ഇപ്പോള്‍ സൗദി കൂടി പദ്ധതിയുടെ ഭാഗമാകുന്നു. പാകിസ്താന്റെ താല്‍പ്പര്യപ്രകാരമാണ് സൗദിയുടെ വരവ്. 6000 കോടിയുടെ പദ്ധതിയാണ് സിപിഇസി. ഇതില്‍ കൂടുതലും മുടക്കുന്നത് ചൈന തന്നെ. എന്നാല്‍ പാകിസ്താന്റെ കൈവശം മുടക്കാന്‍ വേണ്ടത്ര പണമില്ല.

ഫണ്ട് വന്ന വഴി

ഫണ്ട് വന്ന വഴി

ഈ സാഹചര്യത്തിലാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഗള്‍ഫ് പര്യടനം നടത്തിയതും സാമ്പത്തിക സഹായം അഭ്യര്‍ഥിച്ചതും. സൗദി 600 കോടിയുടെ സഹായം പ്രഖ്യാപിച്ചു. യുഎഇയും അത്ര തന്നെ ഫണ്ട് അനുവദിക്കാമെന്ന് അറിയിച്ചു. ഇതിന് പുറമെയാണ് സൗദി 1000 കോടി ഡോളറിന്റെ പദ്ധതിയുമായി വരുന്നത്.

 സൗദി 1000 കോടി ഡോളര്‍ മുടക്കും

സൗദി 1000 കോടി ഡോളര്‍ മുടക്കും

ഗ്വാദാര്‍ തുറമുഖത്ത് എണ്ണ ശുദ്ധീകരണ ശാല നിര്‍മിക്കാനാണ് തീരുമാനം. ഇതിന് വേണ്ടി സൗദി 1000 കോടി ഡോളര്‍ മുടക്കുമെന്ന് സൗദി ഊര്‍ജ വകുപ്പ് മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന പാകിസ്താന് സൗദിയുടെ പുതിയ നിക്ഷേപം കരുത്തുപകരും.

സൗദി കിരീടവകാശി പാകിസ്താനിലേക്ക്

സൗദി കിരീടവകാശി പാകിസ്താനിലേക്ക്

ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയില്‍ സൗദിയുടെ എണ്ണ ശുദ്ധീകരണ ശാല നിര്‍മിക്കുമെന്ന് സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. അടുത്ത മാസം സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്താന്‍ സന്ദര്‍ശിക്കുമ്പോള്‍ ബന്ധപ്പെട്ട കരാര്‍ ഒപ്പുവയ്ക്കും. പാകിസ്താനിലെ മറ്റുചില മേഖലകളിലും സൗദി നിക്ഷേപം നടത്തുന്നുണ്ട്.

സൗദി വരുന്നതോടെ സംഭവിക്കുന്നത്

സൗദി വരുന്നതോടെ സംഭവിക്കുന്നത്

ഗ്വാദാറിലെ എണ്ണ ശുദ്ധീകരണ ശാല യാഥാര്‍ഥ്യമാകുന്നതോടെ സിപിഇസി പദ്ധതിയുടെ പ്രധാന പങ്കാളിയാകും സൗദി. പാകിസ്താനുമായി കൂടുതല്‍ വാണിജ്യ സഹകരണവും സൗദി ലക്ഷ്യമിടുന്നുണ്ടെന്ന് പാകിസ്താന്‍ പെട്രോളിയം മന്ത്രി ഗുലാം സര്‍വാര്‍ ഖാന്‍ പറഞ്ഞു. അതേസമയം, ചൈനയുമായി നേരത്തെ ധാരണയിലെത്തിയ ചില പദ്ധതികള്‍ പാകിസ്താന്‍ വേണ്ടെന്ന് വച്ചു.

അമേരിക്ക പിന്‍വലിഞ്ഞപ്പോള്‍

അമേരിക്ക പിന്‍വലിഞ്ഞപ്പോള്‍

സൗദി, യുഎഇ, ചൈന എന്നീ രാജ്യങ്ങളാണ് പാകിസ്താന്റെ പ്രധാന സാമ്പത്തിക സഹായികള്‍. നേരത്തെ അമേരിക്ക പാകിസ്താന് സാമ്പത്തിക സഹായം നല്‍കിയിരുന്നു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം ഈ സാമ്പത്തിക സഹായം നിര്‍ത്തിവച്ചു. അതോടെയാണ് പാകിസ്താന്‍ മറ്റു വഴികള്‍ തേടിയത്.

ചൈനീസ് പദ്ധതി വേണ്ടെന്ന് പാകിസ്താന്‍

ചൈനീസ് പദ്ധതി വേണ്ടെന്ന് പാകിസ്താന്‍

അതേസമയം, ചൈനയുമായി നേരത്തെ ധാരണയിലെത്തിയ ഊര്‍ജ നിലയത്തിന്റെ പദ്ധതി പാകിസ്താന്‍ ഉപേക്ഷിച്ചു. കല്‍ക്കരി ഊര്‍ജ നിലയത്തിന്റെ നിര്‍മാണമാണ് പാകിസ്താന്‍ വേണ്ടെന്ന് വച്ചത്. അടുത്ത കുറച്ച് വര്‍ഷത്തേക്കുള്ള വൈദ്യുതി പാകിസ്താന്റെ കൈവശമുണ്ടെന്ന് പറഞ്ഞാണ് പിന്‍മാറ്റം. ഇക്കാര്യം പാകിസ്താന്‍ ചൈനയെ അറിയിച്ചു.

നവാസ് ഷെരീഫിന്റെ താല്‍പ്പര്യം

നവാസ് ഷെരീഫിന്റെ താല്‍പ്പര്യം

ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയും പാകിസ്താനിലെ ബലൂചിസ്താനിലുള്ള ഗ്വാദാര്‍ തുറമുഖവും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയാണ് സിപിഇസി. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് പ്രഖ്യാപിച്ച സ്വപ്‌ന പദ്ധതിയാണിത്. ചൈനയുടെ സഹായത്തോടെ നിര്‍മിക്കാന്‍ ഉദ്ദേശിച്ച 1320 മെഗാവാട്ടിന്റെ കല്‍ക്കരി ഊര്‍ജ നിലയത്തിന് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും താല്‍പ്പര്യമുണ്ടായിരുന്നു.

 ഇമ്രാന്‍ ഖാന്‍ വന്നപ്പോള്‍

ഇമ്രാന്‍ ഖാന്‍ വന്നപ്പോള്‍

ഇമ്രാന്‍ ഖാന്‍ അധികാരത്തിലെത്തിയ ശേഷം പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം ആരംഭിച്ചിരുന്നു. ഇപ്പോള്‍ പദ്ധതി വേണ്ടെന്ന് ചൈനയെ അറിയിച്ചുവെന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞമാസം അവസാനം ചൈന-പാകിസ്താന്‍ സംയുക്ത സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുടെ ആശങ്ക

ഇന്ത്യയുടെ ആശങ്ക

എന്നാല്‍ ചൈന-പാകിസ്താന്‍ പദ്ധതിയില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിയിലൂടെയാണ് പാത കടന്നുപോകുന്നത്. ഇന്ത്യയുടെ പ്രദേശങ്ങള്‍ ചൈനയും പാകിസ്താനും ചേര്‍ന്ന് കൈയ്യേറുന്നുവെന്നും ഇന്ത്യ ആരോപിക്കുന്നു. പാതക്കെതിരെ പ്രാദേശികമായും പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സൗദി കൂടി എത്തുന്നത്. ഇന്ത്യയുമായി അടുപ്പമുള്ള രാജ്യമാണ് സൗദി.

 സൗദിയുടെ ലക്ഷ്യങ്ങള്‍

സൗദിയുടെ ലക്ഷ്യങ്ങള്‍

സൗദി പാകിസ്താനെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയാണ്. അറബ് രാജ്യങ്ങളില്‍ ഏറ്റവും ശക്തിയേറിയ സൈന്യമുള്ളത് പാകിസ്താനാണ്. മാത്രമല്ല, ഏക മുസ്ലിം ആണവ രാജ്യവും പാകിസ്താന്‍ തന്നെ. സൗദി നേതൃത്വം നല്‍കുന്ന അറബ് സഖ്യസേനയ്ക്ക് മേധാവിത്വം വഹിക്കാന്‍ സൗദി പാകിസ്താനെ ക്ഷണിച്ചിരുന്നു. ഏഷ്യയില്‍ വാണിജ്യ കേന്ദ്രം സ്ഥാപിക്കാനും സൗദിക്ക് പദ്ധതിയുണ്ട്.

യുപിയില്‍ കോണ്‍ഗ്രസിന് 27 സീറ്റ് കിട്ടുമെന്ന് പ്രതീക്ഷ; കോര്‍ കമ്മിറ്റി നാളെ, രാഹുലിനൊപ്പം പ്രിയങ്കയുംയുപിയില്‍ കോണ്‍ഗ്രസിന് 27 സീറ്റ് കിട്ടുമെന്ന് പ്രതീക്ഷ; കോര്‍ കമ്മിറ്റി നാളെ, രാഹുലിനൊപ്പം പ്രിയങ്കയും

English summary
Soon, Saudi Arabia to Become Part of China Corridor, Announces $10 Billion Oil Refinery in Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X