സൗദി ഇന്ത്യയെ കെവിടുകയാണോ? പ്രതീക്ഷ മറ്റൈാരു ഏഷ്യന്‍ രാജ്യത്ത്... വമ്പന്‍ പദ്ധതി

റിയാദ്: സൗദി അറേബ്യ വരുമാന മാര്‍ഗത്തില്‍ വൈവിധ്യവല്‍ക്കരണം നടപ്പാക്കുകയാണ്. എണ്ണയില്‍ മാത്രം ആശ്രയിച്ചാല്‍ ഏറെ കാലം മുന്നോട്ട് പോകാന്‍ പറ്റില്ല എന്ന് സൗദി ഭരണകൂടം മനസിലാക്കുന്നു. 2019 മുതല്‍ ടൂറിസത്തിന് പ്രാധാന്യം നല്‍കാന്‍ കാരണം ഇതാണ്. വിദേശികളെ കൂടുതലായി രാജ്യത്തേക്ക് ആകര്‍ഷിപ്പിക്കുകയാണ് സൗദിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്.
വിസാ നടപടികള്‍ ലഘൂകരിച്ചതും ഈ ലക്ഷ്യത്തോടെയാണ്. രാജ്യേത്തേക്ക് വരുന്ന ടൂറിസ്റ്റുകളില്‍ സൗദി കൂടുതല്‍ പ്രതീക്ഷിക്കുന്നത് ഇന്ത്യക്കാരെയല്ല എന്നതും എടുത്തുപറയേണ്ടതാണ്. മറ്റൊരു ഏഷ്യന്‍ രാജ്യത്തെയാണ് സൗദി ആശ്രയിക്കുന്നത്. ഇതിന് വേണ്ടി പുതിയ പദ്ധതികളും സൗദി ആസൂത്രമം ചെയ്തിട്ടുണ്ട്. അറിയാം വിശദാംശങ്ങള്‍...

ചൈനയാണ് പ്രതീക്ഷ
ചൈനയുമായി കൂടുതല്‍ അടുക്കുകയാണ് സൗദി അറേബ്യ. ഇറാനുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ സൗദി തീരുമാനിച്ചത് ചൈന നടത്തിയ മധ്യസ്ഥ ശ്രമത്തിലൂടെയാണ്. അമേരിക്കക്ക് പോലും സാധിക്കാത്തത് ചൈനയ്ക്ക് സാധിച്ചു എന്നത് പശ്ചിമേഷ്യന്‍ നിരീക്ഷകര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സൗദിയും ഗള്‍ഫ് രാജ്യങ്ങളും ചൈനയുമായി കൂടുതല്‍ അടുക്കുന്നത് അമേരിക്ക സംശയത്തോടെയാണ് വീക്ഷിക്കുന്നത്.

അവധി കേന്ദ്രമാക്കുക ലക്ഷ്യം
ചൈനയില്‍ നിന്ന് കൂടുതല്‍ ടൂറിസ്റ്റുകള്‍ സൗദിയിലേക്ക് എത്തുമെന്നാണ് സൗദി പ്രതീക്ഷിക്കുന്നത്. 2030 ആകുമ്പോഴേക്കുക്കും 39 ലക്ഷം ചൈനീസ് ടൂറിസ്റ്റുകളെ സൗദി ലക്ഷ്യമിടുന്നു. ആഗോള തലത്തില്‍ അവധി ചെലവഴിക്കാന്‍ ടൂറിസ്റ്റുകള്‍ തിരയുന്ന പ്രധാന സ്ഥലമായി സൗദിയെ മാറ്റുകയാണ് ഭരണകൂടത്തിന്റെ ശ്രമം. അടുത്തിടെ ചൈനയില്‍ സൗദി നടത്തിയ റോഡ് ഷോ ഇതിന്റെ ഭാഗമായിരുന്നു.

കൂടുതല്‍ വിസ നല്‍കിയത്...
ബീജിങ്, ഷാങ്ഹായ്, ഗുവാങ്ഷു എന്നീ ചൈനീസ് നഗരങ്ങളില്‍ സൗദി റോഡ് ഷോ നടത്തിയിരുന്നു. സൗദിയിലെ പുതിയ മാറ്റങ്ങള്‍ പരിചയപ്പെടുത്താനും ടൂറിസ്റ്റുകളെ സൗദിയിലേക്ക് ക്ഷണിക്കാനുമായിരുന്നു റോഡ് ഷോ. വിവിധ രാജ്യങ്ങളില്‍ സൗദി ഈ പരിപാടി സംഘടിപ്പിക്കുന്നുണ്ടെങ്കിലും ചൈനയിലാണ് സൗദിയുടെ ഊന്നല്‍. 2019ന് ശേഷം സൗദി അനുവദിച്ച ടൂറിസ്റ്റ് വിസയില്‍ കൂടുതലും ചൈനയ്ക്കാര്‍ക്കാണ്.

നേരിട്ടുള്ള വിമാന സര്‍വീസ് ഉടന്‍
2019ല്‍ ഒരു ലക്ഷം ചൈനീസ് ടൂറിസ്റ്റുകളെയാണ് സൗദി സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം സൗദി സ്വീകരിച്ച മൊത്തം ടൂറിസ്റ്റുകളുടെ എണ്ണം 10 കോടിക്ക് അടുത്തുവരും. എന്നാല്‍ ചൈനീസ് ടൂറിസ്റ്റുകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് ഇപ്പോള്‍ സൗദി ആലോചിക്കുന്നത്. ചൈനയ്ക്കും സൗദിക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കാനും ആലോചിക്കുന്നുണ്ട്.

പൈതൃക കേന്ദ്രം സൗദി...
ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുള്ള പൈതൃക കേന്ദ്രങ്ങള്‍ സൗദിയിലുണ്ട്. പ്രകൃതി രമണീയമായ സ്ഥലങ്ങള്‍, ചരിത്ര കേന്ദ്രങ്ങള്‍ എന്നിവയും നിരവധിയാണ്. യുനെസ്‌കോ അംഗീകരിച്ച ആറ് ലോക പൈതൃക കേന്ദ്രങ്ങള്‍ സൗദിയിലുണ്ട്. ഇതിനെല്ലാം പുറമെയാണ് നിയോം സിറ്റി വരുന്നത്. ഇവയെല്ലാം എടുത്തുകാട്ടി കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയാണ് സൗദിയുടെ പുതിയ പദ്ധതി. ഇത് ജോലി അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഭരണകൂടം മനസിലാക്കുന്നു.












Click it and Unblock the Notifications