കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിനെ പൂട്ടാന്‍ സൗദി നീക്കം; വിദേശ കമ്പനികള്‍ രംഗത്ത്!! പുറത്തായത് ഞെട്ടിക്കുന്ന രഹസ്യങ്ങള്‍

Google Oneindia Malayalam News

Recommended Video

cmsvideo
ഖത്തറും സൗദിയും തമ്മില്‍ കൂടുതല്‍ അകലുന്നു?

റിയാദ്: ഒരു വര്‍ഷത്തിലധികമായി നയതന്ത്ര ബന്ധമില്ലാത്ത ഖത്തറും സൗദിയും തമ്മില്‍ കൂടുതല്‍ അകലുന്നു. ഖത്തറിനെ ഒറ്റപ്പെടുത്താന്‍ സൗദി അറേബ്യ നടത്തുന്ന നീക്കങ്ങള്‍ പുറത്തായി. ഖത്തര്‍ അതിര്‍ത്തിയില്‍ ഭീമന്‍ കനാല്‍ നിര്‍മിക്കാനാണ് സൗദിയുടെ നീക്കം. ഇതുസംബന്ധിച്ച് നേരത്തെ ചില സൂചനകള്‍ പുറത്തുവന്നിരുന്നെങ്കിലും സൗദി നടത്തുന്ന എല്ലാ നീക്കങ്ങളും ഇപ്പോള്‍ പുറത്തായിരിക്കുകയാണ്.

ഖത്തറിന് ഒരിക്കലും സൗദി നീക്കം തടയാന്‍ സാധിക്കില്ലെന്നാണ് വിവരം. കനാല്‍ നിര്‍മിക്കാന്‍ അഞ്ച് കമ്പനികള്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. ഖത്തറിന്റെ ഏക കരമാര്‍ഗം സൗദി വഴിയാണ്. ഇതുകൂടി അടഞ്ഞാല്‍ ഖത്തര്‍ ദ്വീപായി മാറും. സൗദിയിലെ മക്ക ദിനപത്രമാണ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ പുറത്തുവിട്ടത്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെ....

 കനാലിന് ആഗോള ടെന്‍ഡര്‍

കനാലിന് ആഗോള ടെന്‍ഡര്‍

സൗദി-ഖത്തര്‍ അതിര്‍ത്തിയില്‍ കനാല്‍ നിര്‍മിക്കാന്‍ സൗദി അറേബ്യ നേരത്തെ ആഗോള ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. അഞ്ച് വിദേശ കമ്പനികളാണ് ഇതിന് തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. ഈ മാസം 25ന് ടെന്‍ഡര്‍ നടക്കും. അധികം വൈകാതെ കനാല്‍ നിര്‍മാണവും തുടങ്ങുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്ന് മാസത്തിനകം

മൂന്ന് മാസത്തിനകം

മൂന്ന് മാസത്തിനകം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കനാല്‍ നിര്‍മാണം ആരംഭിക്കാനാണ് സൗദിയുടെ തീരുമാനം. സാല്‍വ കനാല്‍ എന്നാണ് ഖത്തര്‍ അതിര്‍ത്തിയില്‍ നിര്‍മിക്കുന്ന കനാലിനെ സൗദി വിളിക്കുന്നത്. ഒരു വര്‍ഷത്തിനകം കനാല്‍ നിര്‍മാണം പൂര്‍ത്തിയാക്കും. ഖത്തര്‍ അതിര്‍ത്തിയില്‍ 60 കിലോമീറ്റര്‍ നീളത്തിലായിരിക്കും കനാല്‍ നിര്‍മിക്കുക.

കനാല്‍ സംബന്ധിച്ച വിവരം

കനാല്‍ സംബന്ധിച്ച വിവരം

60 കിലോമീറ്റര്‍ നീളത്തിലുള്ള കനാലിന് 200 മീറ്റര്‍ വീതിയുണ്ടാകും. 15-20 മീറ്റര്‍ ആഴത്തിലായിരിക്കും കനാല്‍. 280 കോടി സൗദി റിയാലാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഖത്തര്‍ അതിര്‍ത്തിയില്‍ നിന്ന് അല്‍പ്പം മാറിയായിരിക്കും സൗദി കനാല്‍ നിര്‍മിക്കുക. ഒരു കിലോമീറ്റര്‍ മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ അകലത്തിലായിരിക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

കനാല്‍ തീരം സൈനിക കേന്ദ്രം

കനാല്‍ തീരം സൈനിക കേന്ദ്രം

ഖത്തര്‍ അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്ററോളം ഒഴിച്ചിട്ട ശേഷമായിരിക്കും കനാല്‍ നിര്‍മിക്കുക. ഒഴിച്ചിട്ട സ്ഥലത്ത്് സൈനിക ക്യാംപ് സ്ഥാപിക്കും. കൂറ്റന്‍ സൈനിക കേന്ദ്രങ്ങളായിരിക്കും സ്ഥാപിക്കുക. മേഖലയില്‍ സുരക്ഷ ശക്തമാക്കും. കൂടാതെ ആഡംബര ഹോട്ടലുകള്‍, സ്വകാര്യ വില്ലകള്‍ എന്നിവയും തീരത്ത് നിര്‍മിക്കും.

 മൂന്ന് തുറമുഖങ്ങള്‍

മൂന്ന് തുറമുഖങ്ങള്‍

കനാലില്‍ മൂന്ന് തുറമുഖങ്ങളുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൂറ്റന്‍ കപ്പലുകള്‍ക്ക് പോലും ഇതിലൂടെ സഞ്ചരിക്കാന്‍ സാധിക്കും. സൈനിക കപ്പലുകള്‍ക്ക് നങ്കൂരമിടാനുള്ള പ്രത്യേക സൗകര്യവും ഒരുക്കും. പദ്ധതി നടപ്പായാല്‍ ഖത്തര്‍ തീര്‍ത്തും ഒറ്റപ്പെടും. സൗദി വഴിയുള്ള ഏക കരമാര്‍ഗം ഇതോടെ ഇല്ലാതാകും.

ഖത്തറിന്റെ അവസ്ഥ

ഖത്തറിന്റെ അവസ്ഥ

ഖത്തറിന്റെ മൂന്ന് ഭാഗവും കടലാണ്. സൗദിയോട് ചേര്‍ന്ന ഭാഗം മാത്രമാണ് നിലവില്‍ കരയുള്ളത്. ഖത്തറിലേക്ക് ചരക്കുകള്‍ എത്തിയിരുന്ന ഒരു പ്രധാന വഴി സൗദിയുടെ കരമാര്‍ഗമായിരുന്നു. ഉപരോധം പ്രഖ്യാപിച്ച കഴിഞ്ഞവര്‍ഷം ജൂണില്‍ ഈ വഴി സൗദി അടച്ചു. പിന്നീട് ഹജ്ജ് വേളയില്‍ തുറന്നെങ്കിലും വീണ്ടും അടയ്ക്കുകയായിരുന്നു.

ഖത്തറിന് തടാന്‍ സാധിക്കുമോ

ഖത്തറിന് തടാന്‍ സാധിക്കുമോ

കനാല്‍ നിര്‍മിക്കുന്നത് മാത്രമല്ല, ഖത്തര്‍ അതിര്‍ത്തി സൈനിക കേന്ദ്രമാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. സൗദി സുരക്ഷ ശക്തമാക്കുകയാണ്. സൗദിയുടെ ഭൂപരിധിക്കുള്ളിലാണ് കനാല്‍ നിര്‍മിക്കുക. അതുകൊണ്ടുതന്നെ ഖത്തറിന് എതിര്‍ക്കാനോ നിയമപരമായി നീങ്ങാനോ സാധിക്കില്ല. സൈനിക കേന്ദ്രത്തിന് പുറമെ ഖത്തര്‍ അതിര്‍ത്തിയില്‍ ആണവ റിയാക്ടറുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിക്കുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈജിപ്ഷ്യന്‍ കമ്പനികള്‍

ഈജിപ്ഷ്യന്‍ കമ്പനികള്‍

ഖത്തര്‍-യുഎഇ അതിര്‍ത്തിയിലും ആണവ റിയാക്ടറുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ തള്ളാന്‍ പദ്ധതിയുണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ട്. കനാല്‍ നിര്‍മാണത്തിന് ഈജിപ്ഷ്യന്‍ കമ്പനികള്‍ എത്തുമെന്നാണ് സൂചന. സൂയസ് കനാലുമായി ബന്ധപ്പെട്ട പരിചയ സമ്പത്തുള്ള കമ്പനികളായിരിക്കുമത്രെ സാല്‍വ കനാലും നിര്‍മിക്കുക.

ആദ്യ സൂചന നല്‍കി യുഎഇ മന്ത്രി

ആദ്യ സൂചന നല്‍കി യുഎഇ മന്ത്രി

സൗദിയുടെയും യുഎഇയുടെയും സാമ്പത്തിക സഹായത്തോടെയാണ് കനാല്‍ നിര്‍മിക്കുന്നതെന്ന് നേരത്തെ ചില വിവരങ്ങള്‍ പുറത്തുവന്നിരുന്നു. യുഎഇ മന്ത്രിയായ അന്‍വര്‍ ഗര്‍ഗാഷ് ആണ് ഈ പദ്ധതി സംബന്ധിച്ച് നേരത്തെ വെളിപ്പെടുത്തിയത്. ഇപ്പോള്‍ മന്ത്രി പറഞ്ഞതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

വഴങ്ങാതെ ഖത്തര്‍

വഴങ്ങാതെ ഖത്തര്‍

ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളാണ് സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും. ഖത്തര്‍ ഭീകരവാദികളെ സഹായിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. ഉപരോധം പിന്‍വലിക്കണമെങ്കില്‍ ചില ഉപാധികള്‍ സൗദി സഖ്യം മുന്നോട്ട് വച്ചിരുന്നു. ഇതെല്ലാം ഖത്തര്‍ തള്ളി. സമവായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.

കശ്മീരില്‍ ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ചു; ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ച, പ്രതിരോധ മന്ത്രി കശ്മീരില്‍കശ്മീരില്‍ ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ചു; ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ച, പ്രതിരോധ മന്ത്രി കശ്മീരില്‍

English summary
Saudi Arabia to turn Qatar into an island by digging massive canal – report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X