സൗദി അറേബ്യയും ഇറാഖും മാത്രമല്ല, ഇനി ഈ അറബ് രാജ്യം കൂടെ; ഇന്ത്യയുടെ പ്ലാന്‍ ബിയില്‍ സിറിയയും
റഷ്യയുടെ ക്രൂഡ് ഓയില്‍ കൂടുതല്‍ കാലം വാങ്ങാന്‍ സാധിക്കില്ലെന്ന സാഹചര്യം വന്നതോടെ ഇന്ത്യന്‍ എണ്ണ കമ്പനികള്‍ മറ്റു രാജ്യങ്ങളെ ആശ്രയിക്കുകയാണ്. ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും രാജ്യങ്ങളെയാണ് ഇന്ത്യ പ്രധാനമായും നോക്കുന്നത്. റഷ്യയ്ക്ക് ശേഷം ഇന്ത്യ കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങളാണ് ഇറാഖും സൗദി അറേബ്യയും. എന്നാല്‍ ഇതിന് പുറമെ സിറിയയെ കൂടി നോട്ടമിടുകയാണ് ഇന്ത്യ.
സിറിയയുമായി ഇന്ത്യയ്ക്ക് ഒരു പതിറ്റാണ്ട് മുമ്പ് ക്രൂഡ് ഓയില്‍ കരാറുണ്ടായിരുന്നു. ആഭ്യന്തര യുദ്ധം തുടങ്ങിയതോടെ എല്ലാ പ്രവര്‍ത്തനവും നിലച്ചു. യുദ്ധം അവസാനിക്കുകയും പുതിയ ഭരണകൂടം സിറിയയില്‍ നിലവില്‍ വരികയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ത്യ വീണ്ടും സിറിയയിലേക്ക് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്.

ഇന്ത്യയുടെ പൊതുമേഖലാ എണ്ണ കമ്പനിയായ ഒഎന്‍ജിസിയാണ് സിറിയയിലെ എണ്ണ ഖനനം വീണ്ടും ആരംഭിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുന്നത്. കമ്പനിയുടെ വിദേശകാര്യ വിഭാഗമായ ഒഎന്‍ജിസി വിദേശ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം സൂചിപ്പിച്ചു. സിറിയയിലെ പുതിയ മാറ്റം നിരീക്ഷിക്കുകയാണെന്നും അവിടെ നിന്നുള്ള ഇടപാടുകള്‍ പുനസ്ഥാപിക്കാന്‍ പറ്റുമോ എന്ന് നോക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
നേരത്തെ ഒഎന്‍ജിസിക്ക് സിറിയയില്‍ പ്രവര്‍ത്തന വിഭാഗമുണ്ടായിരുന്നു. അല്‍ ഫുറാത്ത് പെട്രോളിയം കമ്പനിയില്‍ ഓഹരി വാങ്ങിയിരുന്നു ഒഎന്‍ജിസി. 2012ല്‍ ആഭ്യന്തര യുദ്ധം തുടങ്ങിയ വേളയിലാണ് എല്ലാം നിര്‍ത്തിവച്ച് ജീവനക്കാര്‍ മടങ്ങിയത്. കൂടാതെ അമേരിക്കയും യൂറോപ്പും സിറിയക്കെതിരെ ഉപരോധം പ്രഖ്യാപിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റാതായി.
സിറിയയിലെ കമ്പനിയില്‍ ഉടമസ്ഥാവകാശം
എങ്കിലും അല്‍ ഫുറാത്ത് പെട്രോളിയം കമ്പനിയില്‍ ഇപ്പോഴും നിയമപരമായ പങ്കാളിത്തം ഒഎന്‍ജിസിക്കുണ്ട്. സിറിയയില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. അതിന് സുരക്ഷിതമായ സാഹചര്യം സിറിയയിലുണ്ട് എന്ന് വ്യക്തമാകണം. അമേരിക്കയും സിറിയയും തമ്മില്‍ ഇപ്പോള്‍ അടുത്ത ബന്ധമാണ്. ജിസിസി രാജ്യങ്ങളുമായും സിറിയ ബന്ധം മെച്ചപ്പെടുത്തിയിട്ടുണ്ട്.
എങ്കിലും സിറിയയിലെ ക്രൂഡ് ഓയില്‍ മേഖലിയല്‍ റഷ്യയ്ക്കുള്ള സ്വാധീനം കുറഞ്ഞിട്ടില്ല. സിറിയയിലെ മുന്‍ ഭരണകൂടം റഷ്യയുമായും ഇറാനുമായും സഹകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ അവരുമായി ദീര്‍ഘകാല കരാര്‍ ക്രൂഡ്് ഓയില്‍ മേഖലയില്‍ നിലവിലുണ്ട്. സിംഗപ്പൂരിലെ അനുബന്ധ സ്ഥാപനം വഴി ആഗോള ക്രൂഡ് വ്യാപാരത്തിന് പുതിയ യൂണിറ്റ് തുടങ്ങാന്‍ ഒഎന്‍ജിസി പദ്ധതിയിടുന്നുണ്ട്.
റഷ്യയുടെ എണ്ണക്കെതിരെ അമേരിക്ക ഉപരോധം ശക്തമാക്കുകയാണ്. യൂറേപ്പും അമേരിക്കക്കൊപ്പമുണ്ട്. ഇതാണ് റഷ്യയില്‍ നിന്നുള്ള ക്രൂഡ് വാങ്ങുന്നതിന് ഇന്ത്യന്‍ കമ്പനികള്‍ക്ക് തടസം. ഈ സാഹചര്യത്തിലാണ് റിലയന്‍സ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ എണ്ണ കമ്പനികള്‍ പ്ലാന്‍ ബിയുടെ ഭാഗമായി പശ്ചിമേഷ്യയിലേക്ക് വീണ്ടും ശ്രദ്ധയൂന്നുന്നത്. സൗദി, ഇറാഖ്, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങള്‍ക്ക് പുറമെ സിറിയയിലെ എണ്ണ കൂടി വാങ്ങാന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് നേട്ടമാകും.
-
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications