Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്ക് ചാകര; ഗള്‍ഫിലെ സ്ഥാപനങ്ങളില്‍ വന്‍തിരക്ക്!! അവസരം മുതലെടുത്ത് മലയാളികള്‍

ഡോളറിന് മൂല്യം കൂടിയതോടെ രൂപയുടെ മൂല്യത്തില്‍ ശോഷണം സംഭവിച്ചു. ഇതാണ് ഗള്‍ഫിലെ വിനിമയ രംഗത്തും പ്രകടമായത്.

Recommended Video

cmsvideo
    പ്രതിസന്ധികൾക്കിടയിൽ പ്രവാസികൾക്ക് ചാകര | Oneindia Malayalam

    ദുബായ്: പ്രതിസന്ധികള്‍ക്കിടയിലും പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ഗള്‍ഫ് മേഖലകളില്‍ ഏറെ നാളായി അവര്‍ അനുഭവിച്ചിരുന്ന പ്രശ്‌നങ്ങളില്‍ നേരിയ ആശ്വാസം നല്‍കുന്ന വിവരമാണിപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ മാസങ്ങളില്‍ നിന്ന് വ്യത്യസ്തമായി രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിയുന്നു.

    ഈ അവസരം മുതലെടുത്ത് പ്രവാസികള്‍ വന്‍തോതില്‍ നാട്ടിലേക്ക് പണം അയക്കുന്നുവെന്നാണ് പണമിടപാട് സ്ഥാപനങ്ങള്‍ നല്‍കുന്ന വിവരം. കഴിഞ്ഞ മാസങ്ങളില്‍ രൂപയുടെ മൂല്യം ഉയര്‍ന്നത് ഗള്‍ഫ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്തരീക്ഷം മാറി. വിവരങ്ങള്‍ ഇങ്ങനെ...

    അല്‍പ്പമെങ്കിലും ആശ്വാസം

    അല്‍പ്പമെങ്കിലും ആശ്വാസം

    സ്വകാര്യവല്‍ക്കരണവും സ്വദേശിവല്‍ക്കരണവും ഗള്‍ഫില്‍ പൊടിപൊടിക്കുമ്പോള്‍ പ്രവാസിയുടെ നെഞ്ചിടിപ്പ് കൂടുകയായിരുന്നു. ഈ വേളയിലാണ് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്ന വിവരം. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി രൂപയുടെ മൂല്യം ഇടിയുകയാണ്.

    ഇന്ത്യയില്‍ പ്രശ്‌നം

    ഇന്ത്യയില്‍ പ്രശ്‌നം

    രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യന്‍ വിപണികളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും പ്രവാസികള്‍ക്ക് സന്തോഷമാണ്. അവരുടെ വിയര്‍പ്പൊഴുക്കലിന് മൂല്യം കൂടുതല്‍ ലഭിക്കുന്ന സമയമാണിത്.

    യുഎഇ ഉള്‍പ്പെടെ

    യുഎഇ ഉള്‍പ്പെടെ

    യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പണമിടപാട് സ്ഥാപനങ്ങളില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. നാട്ടിലേക്ക് പണം അയക്കാന്‍ പ്രവാസികള്‍ കൂടുതല്‍ എത്തുന്നതായി സ്ഥാപനത്തിലെ ജീവനക്കാര്‍ പറയുന്നു.

    പലരും മനപ്പൂര്‍വം മാറ്റിവച്ചു

    പലരും മനപ്പൂര്‍വം മാറ്റിവച്ചു

    കഴിഞ്ഞ രണ്ടുമാസമായി രൂപയുടെ മൂല്യം ഉയര്‍ന്ന് നില്‍ക്കുകയായിരുന്നു. ഈ വേളയില്‍ പ്രവാസികള്‍ ഇന്ത്യയിലേക്ക് പണം അയക്കുന്നത് കുറഞ്ഞു. മൂല്യം കുറഞ്ഞാല്‍ പലരും മനപ്പൂര്‍വം മാറ്റിവയ്ക്കുകയായിരുന്നു.

    കൂടുതല്‍ മെച്ചം

    കൂടുതല്‍ മെച്ചം

    ഇങ്ങനെ പണം മാറ്റിവച്ചവര്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ മെച്ചം ലഭിക്കുന്നത്. രൂപയുടെ മൂല്യം ഇടിയുന്നത് ഇനിയും തുടരുമെന്നാണ് വിപണയില്‍ നിന്ന് ലഭിക്കുന്ന വിവരം. നേരത്തെ പണം അയച്ചവര്‍ക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചിരുന്നു.

    ഏറ്റവും വലിയ തകര്‍ച്ച

    ഏറ്റവും വലിയ തകര്‍ച്ച

    രൂപ ഇപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിടുന്നത്. ആളുകള്‍ ഡോളര്‍ കൂടുതലായി വാങ്ങുന്നതാണ് വിപണിയിലെ പ്രവണത. വരുംദിവസങ്ങളിലും ഡോളര്‍ മൂല്യം കൂടുമെന്നാണ് കണക്കാക്കപ്പെടുന്നത്.

    ഒന്നര രൂപയിലേറെ

    ഒന്നര രൂപയിലേറെ

    കഴിഞ്ഞ രണ്ടുദിവസമായി രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിഞ്ഞു. ഒന്നര രൂപയിലേറെയാണ് ഇടിഞ്ഞിരിക്കുന്നത്. ഒരു ദിര്‍ഹത്തിന് 17.64 രൂപ ലഭിക്കുമെന്നാണ് ഒടുവിലെ വിവരം.

    കടംവാങ്ങി അയക്കുന്നു

    കടംവാങ്ങി അയക്കുന്നു

    പലരും കടംവാങ്ങി പണം നാട്ടിലേക്ക് അയച്ചുവെന്ന് ദുബായിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്നവര്‍ പറഞ്ഞു. പ്രവാസികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒന്നാണ് രൂപയുടെ മൂല്യത്തിലെ ഇടിവും കയറ്റവും.

     ഇനി സംഭവിക്കുന്നത്

    ഇനി സംഭവിക്കുന്നത്

    രൂപയുടെ മൂല്യം വരുംദിവസങ്ങളിലും ഇടിയാനാണ് സാധ്യത. ഏപ്രില്‍ രണ്ടാം വാരം വരെ നേരിയ തോതില്‍ ഇടിയുമെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് കുംഭകോണമാണ് രൂപയ്ക്ക് തിരിച്ചടിയായത്.

    ഡോളറിന് ആവശ്യമേറി

    ഡോളറിന് ആവശ്യമേറി

    ബാങ്ക് കുംഭകോണ വാര്‍ത്ത തുടര്‍ച്ചയായി വരുന്ന പശ്ചാത്തലത്തില്‍ ആളുകള്‍ രൂപ വിട്ട് ഡോളറിനെ ആശ്രയിക്കുന്നുവെന്നാണ് വാര്‍ത്ത. ഡോളറിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. ഇതാണ് ഡോളറിന് മൂല്യം കൂടാന്‍ കാരണം.

     ഗള്‍ഫിലെ വിനിമയം

    ഗള്‍ഫിലെ വിനിമയം

    ഡോളറിന് മൂല്യം കൂടിയതോടെ രൂപയുടെ മൂല്യത്തില്‍ ശോഷണം സംഭവിച്ചു. ഇതാണ് ഗള്‍ഫിലെ വിനിമയ രംഗത്തും പ്രകടമായത്. കൂടുതല്‍ കുംഭകോണ വാര്‍ത്തകള്‍ പുറത്താകുന്നതാണ് വരുംദിനങ്ങളിലും രൂപയുടെ മൂല്യം ഇടിയുമെന്ന് വിലയിരുത്താന്‍ കാരണം.

    മറ്റുചില കാരണം

    മറ്റുചില കാരണം

    വിദേശ നിക്ഷേപകരും അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികളും ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് വന്‍ തോതില്‍ പണം പിന്‍വലിക്കുകയാണ്. ഇതും രൂപയ്ക്ക് തിരിച്ചടിയായി. അവസരം മുതലെടുത്ത് പ്രവാസികള്‍ കൂട്ടത്തോടെ വരുന്നതിനാല്‍ യുഎഇയിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ വന്‍ തിരക്കാണിപ്പോള്‍ അനുഭവപ്പെടുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+