സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെ എണ്ണ ഉല്‍പ്പാദനം കൂട്ടും; യുദ്ധത്തിനിടെ ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത
ദുബായ്: മധ്യേഷ്യയില്‍ യുഎസ്, ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന് പ്രത്യാക്രമണം നടത്തിയ പശ്ചാത്തലത്തില്‍, ഒപെക് പ്ലസ് എണ്ണക്കൂട്ടായ്മയിലെ പ്രമുഖ അംഗങ്ങള്‍ ഉല്‍പ്പാദന ക്വാട്ടയില്‍ അപ്രതീക്ഷിത വര്‍ദ്ധനവ് പ്രഖ്യാപിച്ചു. ഇത് പ്രതീക്ഷിച്ചതിലും വലിയൊരു നീക്കമാണ്. ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഈ പ്രഖ്യാപനം ആശ്വാസമാണ്.
ഇറാന് മിസൈല്‍ ആക്രമണങ്ങള്‍ നേരിട്ട ഗള്‍ഫ് രാജ്യങ്ങളും സൗദി അറേബ്യ, റഷ്യ തുടങ്ങിയ പ്രധാന ഉല്‍പ്പാദകരും ഉള്‍പ്പെടുന്ന 'വി 8' (വോളണ്ടറി എട്ട്) കൂട്ടായ്മ, പ്രതിദിനം 206,000 ബാരലിന്റെ 'ഉല്‍പ്പാദന ക്രമീകരണം' നടത്താന്‍ ധാരണയായതായി അറിയിച്ചു. ഈ ക്രമീകരണം ഏപ്രില്‍ മാസത്തില്‍ നടപ്പില്‍ വരുത്തുമെന്ന് അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇറാന് സംഘര്‍ഷത്തെക്കുറിച്ച് പ്രസ്താവനയില്‍ നേരിട്ട് പരാമര്‍ശമൊന്നുമില്ല എന്നത് ശ്രദ്ധേയമാണ്. വാരാന്ത്യ യോഗത്തിനു മുന്‍പ്, വിപണി വിദഗ്ധര്‍ പ്രതിദിനം 137,000 ബാരലിന്റെ ചെറിയൊരു വര്‍ദ്ധനവാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ ഇതിനേക്കാള്‍ ഉല്‍പ്പാദനം പ്രഖ്യാപിച്ചത് എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് നേട്ടമാണ്.
ഇറാന് സംഘര്‍ഷം മൂലമുണ്ടാകുന്ന വിലവര്‍ദ്ധനവ് തടയാന്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ഉല്‍പ്പാദനം മതിയാകില്ലെന്ന് റിസ്റ്റാഡ് എനര്‍ജിയിലെ അനലിസ്റ്റ് ജോര്‍ജ് ലിയോണ്‍ നിരീക്ഷിച്ചു. ലോകത്തിലെ കടല്‍മാര്‍ഗ്ഗമുള്ള എണ്ണ വിതരണത്തിന്റെ ഏകദേശം കാല്‍ഭാഗവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന് ലക്ഷ്യമിടുന്നതും ലിയോണ്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയ്ക്ക് ആശ്വാസമുള്ള പ്രഖ്യാപനം
ഇറാനില്‍ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ക്രൂഡ് ഓയില്‍ വില കൂടുമോ എന്ന ആശങ്കയുണ്ട്. ആവശ്യമുള്ളതിന്റെ മുക്കാല്‍ ഭാഗവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ക്രൂഡ് വില കയറുന്നത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് തിരിച്ചടിയാകും. മാത്രമല്ല, ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയാനും കാരണമാകും.
ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന് പ്രഖ്യാപിച്ചിട്ടുണ്ട്. അതുവഴിയാണ് പശ്ചിമേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ വരുന്നത്. ഇന്ത്യയുടെ കയറ്റുമതിയും അതുവഴിയാണ്. അതുകൊണ്ടുതന്നെ ഹോര്‍മുസില്‍ ഇറാന് നടത്തുന്ന നീക്കം ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ഇന്ന് ഇതിലൂടെ കടന്നുപോയ എണ്ണ കപ്പല്‍ ഇറാന് ആക്രമിക്കുകയും ചെയ്തു.
യുദ്ധം നീണ്ടുപോയാല്‍ വലിയ പ്രതിസന്ധിയാകും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരിടുക. നിലവില്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത ബസ്മതി അരി ഇറാനിലെ ബാന്തര്‍ അബ്ബാസ് തുറമുഖത്ത് കെട്ടിക്കിടക്കുകയാണ്. ഇതിന്റെ പണം നഷ്ടമാകുമോ എന്ന ആശങ്കയും ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്കുണ്ട്. അതിനിടെയാണ് ആശ്വാസമായി സൗദി സഖ്യത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്. കൂടുതല്‍ ക്രൂഡ് ഉല്‍പ്പാദനം നടന്നാല്‍ അമിതമായ വിലക്കയറ്റമുണ്ടാകില്ല എന്നാണ് പ്രതീക്ഷ. എങ്കിലും ഹോര്‍മുസ് അടച്ചാല്‍ ക്രൂഡ് ഓയില്‍ എങ്ങനെ എത്തുമെന്ന ആശങ്ക ബാക്കിയാണ്.
-
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
പ്രവാസികള്‍ക്ക് തിരിച്ചടി, യുഎഇ-ഇന്ത്യ യാത്ര ചെലവേറും; ഇന്ധന നിരക്ക് കൂട്ടി ഇന്‍ഡിഗോ -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ! -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications