സൗദിയിലും യുഎഇയിലും ചാകര; തൊഴിലവസരങ്ങള്‍ ഒട്ടേറെ!! പുതിയ പരിഷ്കാരം മലയാളികള്‍ക്ക് ഗുണം
ഡിജിറ്റല്‍ രംഗത്ത് കൂടുതല്‍ ജോലി സാധ്യത ഒരുക്കുകയാണ് ദുബായ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ത്രീഡി പ്രിന്റിങ്, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ രംഗങ്ങളിലും കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകും.
Recommended Video

ദുബായ്: മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ഭൂമിയാണ് ഗള്‍ഫ്. കേരളത്തിന്റെ നേട്ടങ്ങളില്‍ ഒട്ടേറെ സംഭാവന ചെയ്ത മണ്ണ്. സ്വദേശിവല്‍ക്കരണവും ഓട്ടമേഷനും മറ്റും ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍മേഖലയ്ക്ക് തിരിച്ചിടി ആണെങ്കിലും പൂര്‍ണമായും മലയാളികള്‍ക്ക് നേരെ പുറംതിരിഞ്ഞുവെന്ന് കരുതരുത്. ഒട്ടേറെ അവസരങ്ങളാണ് ഗള്‍ഫില്‍ വരുന്നത്.
അതിന് കാരണം അടുത്ത ജനുവരി മുതല്‍ ഗള്‍ഫില്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങളാണ്. സൗദി അറേബ്യയും യുഎഇയും വാറ്റ് ( മൂല്യവര്‍ധിത നികുതി) നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അടുത്ത ജനുവരി മുതലാണ് പുതിയ നികുതി സമ്പ്രദായം നടപ്പാകുക. ഇതിന് ശേഷം ഒട്ടേറെ തൊഴില്‍ സൗദിയിലും യുഎഇയിലും സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍...

അക്കൗണ്ടിങ്, ഓഡിറ്റിങ് രംഗം
യുഎഇയും സൗദി അറേബ്യയുമാണ് ജനുവരി മുതല്‍ വാറ്റ് നടപ്പാക്കുന്നത്. അക്കൗണ്ടിങ്, ഓഡിറ്റിങ് രംഗത്ത് വന്‍ തൊഴില്‍ അവസരങ്ങളാണ് ഇതുവഴി തുറന്നിടുക. അതേസമയം, പുതിയ കടകള്‍ തുടങ്ങുന്നത് ചെലവേറിയതാണ് ഗള്‍ഫിലിപ്പോള്‍.

വാറ്റ് കൂടുതല്‍ രാജ്യങ്ങളില്‍
സൗദിയും യുഎഇയും മാത്രമല്ല, മറ്റു നാല് ജിസിസികളും വാറ്റ് നടപ്പാക്കാനുള്ള ധാരണകള്‍ ഉണ്ടായിട്ടുണ്ട്. വൈകാതെ പ്രഖ്യാപനം വരും. അപ്പോള്‍ അവിടെയും ഇത്തരം ജോലികള്‍ക്ക് സാധ്യതയേറും.

ധനകാര്യ രംഗത്ത് കൂടുതല്‍
ധനകാര്യ രംഗത്ത് തൊഴില്‍ അവസരങ്ങള്‍ ഗള്‍ഫില്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. പക്ഷേ, ജീവിത ചെലവ് കൂടും. കുവൈത്തിലും ബഹ്റൈനിലും വാറ്റ് വരും വര്‍ഷങ്ങളില്‍ നടപ്പാക്കുമെന്നാണ് സൂചനകള്‍.

5000ത്തിലധികം തൊഴിലുകള്‍
ഇപ്പോള്‍ യുഎഇയും സൗദി അറേബ്യയുമാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഈ രണ്ടു രാജ്യങ്ങളിലായി 5000ത്തിലധികം തൊഴിലുകളാണ് സാമ്പത്തിക മേഖലയില്‍ ഒരുങ്ങുന്നത്.

ദുബായ് ഫ്രീസോണ്‍സ്
തൊഴില്‍ രംഗം വന്‍ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണെന്ന് ദുബായ് ഫ്രീസോണ്‍സ് കൗണ്‍സില്‍ ഭാരവാഹികള്‍ അഭിപ്രായപ്പെടുന്നു. നികുതി ഉപദേശകര്‍ക്ക് തൊഴില്‍ സാധ്യത വളരെ കൂടുതലാണ്.

30000 കമ്പനികള്‍
എമിറേറ്റ്സിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 33 ശതമാനം ഫ്രീസോണുകളില്‍ നിന്നാണ്. യുഎഇയിലെ 24 ഫ്രീസോണുകളില്‍ 30000 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്.

അക്കൗണ്ടന്റുമാര്‍ക്കാണ് ഡിമാന്റ്
ഇവിടെ 3300000 ജീവനക്കാര്‍ ഇത്രയും കമ്പനികളില്‍ ജോലി ചെയ്യുന്നു. ഈ കമ്പനികള്‍ക്കെല്ലാം നികുതി നിയമങ്ങള്‍ ബാധകമാണ്. അതുകൊണ്ട് തന്നെ അക്കൗണ്ടന്റുമാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കേണ്ടി വരും.

വാറ്റ് അഞ്ചുശതമാനം
അറബ് രാജ്യങ്ങളിലെ ഫ്രീസോണുകളിലെ 25 ശതമാനവും യുഎഇയിലാണ്. യുഎഇ ഏറ്റവും കുറഞ്ഞ വാറ്റ് നിരക്കായ അഞ്ചു ശതമാനമാണ് ഏര്‍പ്പെടുത്തുന്നത്. നൂറോളം ഭക്ഷ്യവസ്തുക്കള്‍, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം എന്നീ മേഖലകളെ വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിവരങ്ങള്‍ പരസ്യമായിട്ടില്ല
വാറ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പരസ്യമായിട്ടില്ല. സാമ്പത്തിക മന്ത്രാലയത്തിന്റെയും ഫെഡറല്‍ നികുതി അധികൃതരുടെയും വെബ്സൈറ്റുകളാണ് വാറ്റ്, എക്സൈസ് നികുതി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുക.

നിരവധി കോഴ്സുകള്‍ തുടങ്ങി
വാറ്റ് സംബന്ധിച്ച നിരവധി കോഴ്സുകള്‍ ജിസിസിയില്‍ ആരംഭിച്ചുകഴിഞ്ഞു. ഡിപ്ലോമ കോഴ്സുകള്‍ പലതും ഈ മാസം ആരംഭിക്കുന്നുണ്ട്. ജീവനക്കാര്‍ക്ക് വേണ്ടി പല കമ്പനികളും പ്രത്യേക ശില്‍പ്പശാലകള്‍ തുടങ്ങാനിരിക്കുകയാണ്.

എണ്ണ ഇതര വരുമാനം
എണ്ണയെ പ്രധാന വരുമാന മാര്‍ഗമായി കണ്ടിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ വഴി മാറി സഞ്ചരിക്കുകയാണ്. അതുകൊണ്ട് തന്നെ വ്യത്യസ്തങ്ങളായ തൊഴിലുകള്‍ക്കാണ് അവസരം വരുന്നത്. സേവന രംഗത്തിനാണ് കൂടുതല്‍ സാധ്യത.

സ്വദേശികളും ഈ രംഗത്തേക്ക്
സ്വദേശികളും ഈ രംഗത്തേക്ക് കടക്കാന്‍ താല്‍പ്പര്യത്തോടെ രംഗത്തുണ്ട്. എങ്കിലും കഴിവുള്ള വിദേശികളെ ജിസിസി കൈവിടില്ല. വിനോദ സഞ്ചാരം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും.

ആശുപത്രികളും ക്ലിനിക്കുകലും
കൂടുതല്‍ ആശുപത്രികളും ക്ലിനിക്കുകലും ജിസിസിയില്‍ തയ്യാറാക്കാന്‍ ഭരണകൂടങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ സുരക്ഷാ പദ്ധതി തുടങ്ങിയതും പുതിയ അവസരങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ്.

ഡിജിറ്റല്‍ രംഗം തിളങ്ങും
ഡിജിറ്റല്‍ രംഗത്ത് കൂടുതല്‍ ജോലി സാധ്യത ഒരുക്കുകയാണ് ദുബായ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ത്രീഡി പ്രിന്റിങ്, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ രംഗങ്ങളിലും കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകും. ഊര്‍ജ മേഖലയിലും കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് ഒടുവിലെ റിപ്പോര്‍ട്ടുകള്‍.
-
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications