കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലും യുഎഇയിലും ചാകര; തൊഴിലവസരങ്ങള്‍ ഒട്ടേറെ!! പുതിയ പരിഷ്‌കാരം മലയാളികള്‍ക്ക് ഗുണം

ഡിജിറ്റല്‍ രംഗത്ത് കൂടുതല്‍ ജോലി സാധ്യത ഒരുക്കുകയാണ് ദുബായ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ത്രീഡി പ്രിന്റിങ്, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ രംഗങ്ങളിലും കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകും.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
ഗള്‍ഫില്‍ തൊഴിലവസരങ്ങള്‍ ഏറെ! | Oneindia Malayalam

ദുബായ്: മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ഭൂമിയാണ് ഗള്‍ഫ്. കേരളത്തിന്റെ നേട്ടങ്ങളില്‍ ഒട്ടേറെ സംഭാവന ചെയ്ത മണ്ണ്. സ്വദേശിവല്‍ക്കരണവും ഓട്ടമേഷനും മറ്റും ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍മേഖലയ്ക്ക് തിരിച്ചിടി ആണെങ്കിലും പൂര്‍ണമായും മലയാളികള്‍ക്ക് നേരെ പുറംതിരിഞ്ഞുവെന്ന് കരുതരുത്. ഒട്ടേറെ അവസരങ്ങളാണ് ഗള്‍ഫില്‍ വരുന്നത്.

അതിന് കാരണം അടുത്ത ജനുവരി മുതല്‍ ഗള്‍ഫില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളാണ്. സൗദി അറേബ്യയും യുഎഇയും വാറ്റ് ( മൂല്യവര്‍ധിത നികുതി) നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അടുത്ത ജനുവരി മുതലാണ് പുതിയ നികുതി സമ്പ്രദായം നടപ്പാകുക. ഇതിന് ശേഷം ഒട്ടേറെ തൊഴില്‍ സൗദിയിലും യുഎഇയിലും സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍...

അക്കൗണ്ടിങ്, ഓഡിറ്റിങ് രംഗം

അക്കൗണ്ടിങ്, ഓഡിറ്റിങ് രംഗം

യുഎഇയും സൗദി അറേബ്യയുമാണ് ജനുവരി മുതല്‍ വാറ്റ് നടപ്പാക്കുന്നത്. അക്കൗണ്ടിങ്, ഓഡിറ്റിങ് രംഗത്ത് വന്‍ തൊഴില്‍ അവസരങ്ങളാണ് ഇതുവഴി തുറന്നിടുക. അതേസമയം, പുതിയ കടകള്‍ തുടങ്ങുന്നത് ചെലവേറിയതാണ് ഗള്‍ഫിലിപ്പോള്‍.

വാറ്റ് കൂടുതല്‍ രാജ്യങ്ങളില്‍

വാറ്റ് കൂടുതല്‍ രാജ്യങ്ങളില്‍

സൗദിയും യുഎഇയും മാത്രമല്ല, മറ്റു നാല് ജിസിസികളും വാറ്റ് നടപ്പാക്കാനുള്ള ധാരണകള്‍ ഉണ്ടായിട്ടുണ്ട്. വൈകാതെ പ്രഖ്യാപനം വരും. അപ്പോള്‍ അവിടെയും ഇത്തരം ജോലികള്‍ക്ക് സാധ്യതയേറും.

ധനകാര്യ രംഗത്ത് കൂടുതല്‍

ധനകാര്യ രംഗത്ത് കൂടുതല്‍

ധനകാര്യ രംഗത്ത് തൊഴില്‍ അവസരങ്ങള്‍ ഗള്‍ഫില്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. പക്ഷേ, ജീവിത ചെലവ് കൂടും. കുവൈത്തിലും ബഹ്‌റൈനിലും വാറ്റ് വരും വര്‍ഷങ്ങളില്‍ നടപ്പാക്കുമെന്നാണ് സൂചനകള്‍.

5000ത്തിലധികം തൊഴിലുകള്‍

5000ത്തിലധികം തൊഴിലുകള്‍

ഇപ്പോള്‍ യുഎഇയും സൗദി അറേബ്യയുമാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഈ രണ്ടു രാജ്യങ്ങളിലായി 5000ത്തിലധികം തൊഴിലുകളാണ് സാമ്പത്തിക മേഖലയില്‍ ഒരുങ്ങുന്നത്.

ദുബായ് ഫ്രീസോണ്‍സ്

ദുബായ് ഫ്രീസോണ്‍സ്

തൊഴില്‍ രംഗം വന്‍ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണെന്ന് ദുബായ് ഫ്രീസോണ്‍സ് കൗണ്‍സില്‍ ഭാരവാഹികള്‍ അഭിപ്രായപ്പെടുന്നു. നികുതി ഉപദേശകര്‍ക്ക് തൊഴില്‍ സാധ്യത വളരെ കൂടുതലാണ്.

30000 കമ്പനികള്‍

30000 കമ്പനികള്‍

എമിറേറ്റ്‌സിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 33 ശതമാനം ഫ്രീസോണുകളില്‍ നിന്നാണ്. യുഎഇയിലെ 24 ഫ്രീസോണുകളില്‍ 30000 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്.

അക്കൗണ്ടന്റുമാര്‍ക്കാണ് ഡിമാന്റ്

അക്കൗണ്ടന്റുമാര്‍ക്കാണ് ഡിമാന്റ്

ഇവിടെ 3300000 ജീവനക്കാര്‍ ഇത്രയും കമ്പനികളില്‍ ജോലി ചെയ്യുന്നു. ഈ കമ്പനികള്‍ക്കെല്ലാം നികുതി നിയമങ്ങള്‍ ബാധകമാണ്. അതുകൊണ്ട് തന്നെ അക്കൗണ്ടന്റുമാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കേണ്ടി വരും.

വാറ്റ് അഞ്ചുശതമാനം

വാറ്റ് അഞ്ചുശതമാനം

അറബ് രാജ്യങ്ങളിലെ ഫ്രീസോണുകളിലെ 25 ശതമാനവും യുഎഇയിലാണ്. യുഎഇ ഏറ്റവും കുറഞ്ഞ വാറ്റ് നിരക്കായ അഞ്ചു ശതമാനമാണ് ഏര്‍പ്പെടുത്തുന്നത്. നൂറോളം ഭക്ഷ്യവസ്തുക്കള്‍, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം എന്നീ മേഖലകളെ വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിവരങ്ങള്‍ പരസ്യമായിട്ടില്ല

വിവരങ്ങള്‍ പരസ്യമായിട്ടില്ല

വാറ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പരസ്യമായിട്ടില്ല. സാമ്പത്തിക മന്ത്രാലയത്തിന്റെയും ഫെഡറല്‍ നികുതി അധികൃതരുടെയും വെബ്‌സൈറ്റുകളാണ് വാറ്റ്, എക്‌സൈസ് നികുതി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുക.

നിരവധി കോഴ്‌സുകള്‍ തുടങ്ങി

നിരവധി കോഴ്‌സുകള്‍ തുടങ്ങി

വാറ്റ് സംബന്ധിച്ച നിരവധി കോഴ്‌സുകള്‍ ജിസിസിയില്‍ ആരംഭിച്ചുകഴിഞ്ഞു. ഡിപ്ലോമ കോഴ്‌സുകള്‍ പലതും ഈ മാസം ആരംഭിക്കുന്നുണ്ട്. ജീവനക്കാര്‍ക്ക് വേണ്ടി പല കമ്പനികളും പ്രത്യേക ശില്‍പ്പശാലകള്‍ തുടങ്ങാനിരിക്കുകയാണ്.

എണ്ണ ഇതര വരുമാനം

എണ്ണ ഇതര വരുമാനം

എണ്ണയെ പ്രധാന വരുമാന മാര്‍ഗമായി കണ്ടിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ വഴി മാറി സഞ്ചരിക്കുകയാണ്. അതുകൊണ്ട് തന്നെ വ്യത്യസ്തങ്ങളായ തൊഴിലുകള്‍ക്കാണ് അവസരം വരുന്നത്. സേവന രംഗത്തിനാണ് കൂടുതല്‍ സാധ്യത.

സ്വദേശികളും ഈ രംഗത്തേക്ക്

സ്വദേശികളും ഈ രംഗത്തേക്ക്

സ്വദേശികളും ഈ രംഗത്തേക്ക് കടക്കാന്‍ താല്‍പ്പര്യത്തോടെ രംഗത്തുണ്ട്. എങ്കിലും കഴിവുള്ള വിദേശികളെ ജിസിസി കൈവിടില്ല. വിനോദ സഞ്ചാരം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും.

ആശുപത്രികളും ക്ലിനിക്കുകലും

ആശുപത്രികളും ക്ലിനിക്കുകലും

കൂടുതല്‍ ആശുപത്രികളും ക്ലിനിക്കുകലും ജിസിസിയില്‍ തയ്യാറാക്കാന്‍ ഭരണകൂടങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ സുരക്ഷാ പദ്ധതി തുടങ്ങിയതും പുതിയ അവസരങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ്.

ഡിജിറ്റല്‍ രംഗം തിളങ്ങും

ഡിജിറ്റല്‍ രംഗം തിളങ്ങും

ഡിജിറ്റല്‍ രംഗത്ത് കൂടുതല്‍ ജോലി സാധ്യത ഒരുക്കുകയാണ് ദുബായ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ത്രീഡി പ്രിന്റിങ്, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ രംഗങ്ങളിലും കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകും. ഊര്‍ജ മേഖലയിലും കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് ഒടുവിലെ റിപ്പോര്‍ട്ടുകള്‍.

English summary
Saudi arabia and UAE to give more opportunities to expatriate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X