കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരയുദ്ധം;സൗദി പിന്നോട്ടില്ല,അമേരിയ്ക്കയുമായി ചര്‍ച്ച നടത്തി,യുദ്ധത്തെ അമേരിയ്ക്ക പിന്തുണയ്ക്കുന്നു?

  • By ജാനകി
Google Oneindia Malayalam News

റിയാദ്: സിറിയയില്‍ കരയുദ്ധം നടത്തുന്നതിനെപ്പറ്റി അമേരിയ്ക്കയുമായി സൗദി അറേബ്യ ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. രണ്ടാഴ്ച മുമ്പ് ബ്രസല്‍സില്‍ വച്ച് അമേരിയ്ക്കന്‍ പ്രതിനിധികളുമായി വിഷയത്തെപ്പറ്റി ചര്‍ച്ച നടത്തിയതായി ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അസേരി പറഞ്ഞു. സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദിന്റെ ഉപദേഷ്ടാവും അടുത്ത അനുയായിയുമാണ് അഹമ്മദ് അസേരി.

2014 മുതല്‍ സൗദിയും അമേരിയ്ക്കയും സംയുക്തമായി സിറിയയില്‍ വ്യോമാക്രമണം നടത്തുന്നുണ്ട്. കരയുദ്ധത്തിന് തയ്യാറാണെന്ന് സൗദി പ്രഖ്യാപിച്ചെങ്കിലും ഇതിനെപ്പറ്റി പ്രതികരിയ്ക്കാന്‍ അമേരിയ്ക്ക തയ്യാറായില്ല. പക്ഷേ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ പുതിയ ചില നീക്കങ്ങള്‍ക്ക് വഴി തെളിയ്ക്കുന്നു.

ചര്‍ച്ച നടത്തി

ചര്‍ച്ച നടത്തി

സിറിയയിലെ കരയുദ്ധത്തിനെപ്പറ്റി അമേരിയ്ക്കയും സൗദിയും ചര്‍ച്ച നടത്തി

രണ്ടാഴ്ച

രണ്ടാഴ്ച

രണ്ടാഴ്ച മുമ്പ് ബ്രസല്‍സിലാണ് ചര്‍ച്ച നടത്തിയത്

 തീരുമാനം ആയില്ല

തീരുമാനം ആയില്ല

യുദ്ധത്തെപ്പറ്റി ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാതെ ചര്‍ച്ച പിരിഞ്ഞു

സൗദി വക്താവ്

സൗദി വക്താവ്

സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദിന്റെ ഉപദേഷ്ടാവും അടുത്ത അനുയായിയുമായ ബിഗേഡിയര്‍ ജനറല്‍ അഹമ്മദ് അസേരിയാണ് ഇക്കാര്യം പറഞ്ഞത്

വീണ്ടും

വീണ്ടും

കരയുദ്ധത്തിനുള്ള നീക്കം സൗദി ഉപേക്ഷിച്ചിട്ടില്ല എന്നതാണ് ചര്‍ച്ചകളില്‍ നിന്നും വ്യക്തമാകുന്നത്.

English summary
Saudi says discussed Syria incursion with US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X