കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; ഇനി ഫീസ് നല്‍കേണ്ട, അഞ്ചുവര്‍ഷത്തേക്ക് ഇളവ്

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് പ്രവാസി സമൂഹത്തിന് സന്തോഷമുള്ള വാര്‍ത്തയാണ് വന്നിരിക്കുന്നത്. കമ്പനികളില്‍ വിദേശ ജോലിക്കാരെ നിയമിക്കുമ്പോള്‍ നല്‍കേണ്ട ഫീസ് സൗദി ഭരണകൂടം ഒഴിവാക്കി. അഞ്ചുവര്‍ഷത്തേക്ക് ഇനി ഫീസ് നല്‍കേണ്ടതില്ല. ഇതിന്റെ ഭാഗമായുള്ള നഷ്ടം സര്‍ക്കാര്‍ നികത്തും. ഒട്ടേറെ പ്രവാസികള്‍ക്ക് ജോലി നഷ്ടമാകാന്‍ കാരണമായ ഫീസാണ് സര്‍ക്കാര്‍ ഒഴിവാക്കുന്നത്.

ഇതോടെ സൗദിയിലേക്ക് വീണ്ടും ജോലി തേടി പോകുന്നവരുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. ഫീസ് ഏര്‍പ്പെടുത്തിയത് മൂലം സ്വകാര്യ കമ്പനികള്‍ക്ക് വന്‍ ബാധ്യത വന്നിരുന്നു. തുടര്‍ന്നാണ് അവര്‍ വിദേശ ജോലിക്കാരെ ഒഴിവാക്കാന്‍ ആരംഭിച്ചത്. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലി നഷ്ടമായിരുന്നു. എന്നാല്‍ എല്ലാ കമ്പനികള്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല. പുതിയ മന്ത്രിസഭാ പ്രഖ്യാപനത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ.....

 മന്ത്രിസഭാ യോഗ തീരുമാനം

മന്ത്രിസഭാ യോഗ തീരുമാനം

ചൊവ്വാഴ്ച ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗമാണ് നിര്‍ണായക തീരുമാനം എടുത്തത്. വിദേശ ജോലിക്കാരെ നിയമിക്കുമ്പോള്‍ കമ്പനികള്‍ നിശ്ചിത ഫീസ് സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടിയിരുന്നു. ഇത് ക്രമേണ ഉയര്‍ത്തിയത് മൂലം കമ്പനികള്‍ പ്രതിസന്ധിയിലായി.

തൊഴിലില്ലായ്മ കുറയ്ക്കുക

തൊഴിലില്ലായ്മ കുറയ്ക്കുക

സൗദി പൗരന്‍മാര്‍ക്കിടയിലെ തൊഴിലില്ലായ്മ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ പരിഷ്‌കാരം നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടപ്പാക്കിയത്. വിദേശ ജോലിക്കാരേക്കാള്‍ സ്വദേശികളായ ജോലിക്കാരെ നിയമിക്കണമെന്നതാണ് പുതിയ നയം.

കമ്പനികള്‍ പ്രതിസന്ധിയിലായ ഘട്ടം

കമ്പനികള്‍ പ്രതിസന്ധിയിലായ ഘട്ടം

വിദേശ ജോലിക്കാര്‍ക്ക് വേണ്ടി കമ്പനികള്‍ നിശ്ചിത ഫീസ് അടയ്ക്കണമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. മാത്രമല്ല, സ്വദേശികള്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കേണ്ട സാഹചര്യവും വന്നു. ഇതോടെ കമ്പനികള്‍ പ്രതിസന്ധിയിലാകുകയും വിദേശികളെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു.

സാമ്പത്തിക രംഗം മെച്ചപ്പെട്ടില്ല

സാമ്പത്തിക രംഗം മെച്ചപ്പെട്ടില്ല

എണ്ണ ഇതര മേഖലകളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശ ജോലിക്കാര്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയത്. കൂടാതെ സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുക എന്ന അജണ്ടയും സര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച സാമ്പത്തിക വളര്‍ച്ച ഇതുമൂലം ഉണ്ടായില്ലെന്നാണ് വിലയിരുത്തല്‍.

പുതിയ തീരുമാനം

പുതിയ തീരുമാനം

വിദേശ തൊഴിലാളികളെ നിയമിക്കുമ്പോള്‍ അടയ്‌ക്കേണ്ട ഫീസ് ഇനി കമ്പനികള്‍ നല്‍കേണ്ടതില്ല എന്നതാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. പകരം ഈ തുക സര്‍ക്കാര്‍ വഹിക്കും. അഞ്ചു വര്‍ഷത്തേക്കാണ് സൗദി ഭരണകൂടം ഇളവ് പ്രഖ്യാപിക്കുന്നത്. സ്വകാര്യ മേഖലയ്ക്ക് ഏറെ ആശ്വാസമാണ് പുതിയ തീരുമാനം.

എല്ലാ കമ്പനികള്‍ക്കും ഇളവില്ല

എല്ലാ കമ്പനികള്‍ക്കും ഇളവില്ല

എന്നാല്‍ എല്ലാ കമ്പനികള്‍ക്കും പുതിയ തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്നാണ് വിവരം. സര്‍ക്കാര്‍ നയം നടപ്പാക്കിയ ഗ്രീന്‍ കാറ്റഗറിയിലുള്ള കമ്പനികള്‍ക്ക് മാത്രമാണ് ആശ്വാസം. അല്ലാത്ത കമ്പനികള്‍ക്ക് ഇളവ് ലഭിക്കില്ലെന്നും പ്രവാസി സംഘടനകള്‍ അഭിപ്രായപ്പെടുന്നു.

 ആശ്രിത ലെവി തുടരും

ആശ്രിത ലെവി തുടരും

കമ്പനികള്‍ അടയ്‌ക്കേണ്ട ലെവി മാത്രമാണ് ഒഴിവാക്കുന്നത്. അതേസമയം, വിദേശികള്‍ക്കൊപ്പം താമസിക്കുന്നവര്‍ക്ക് നല്‍കേണ്ട ഫീസ് ഒഴിവാക്കിയിട്ടില്ല. കമ്പനികള്‍ക്ക് ആശ്വാമാണെങ്കിലും കുടുംബമായി സൗദിയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് പുതിയ തീരുമാനം ഗുണം ചെയ്യില്ല. ആശ്രിത ലെവി ഏര്‍പ്പെടുത്തിയ വേളയില്‍ ഒട്ടേറെ കുടുംബങ്ങള്‍ നാട്ടിലേക്ക് തിരിച്ചിരുന്നു.

ഒക്ടോബര്‍ ഒന്ന് മുതല്‍

ഒക്ടോബര്‍ ഒന്ന് മുതല്‍

ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ തീരുമാനം നടപ്പാക്കുക. കഴിഞ്ഞ ഫെബ്രുവരിയില്‍ സല്‍മാന്‍ രാജാവ് പ്രതിസന്ധിയിലായ ചില കമ്പനികള്‍ക്ക് ഇളവ് പ്രഖ്യാപിച്ചിരുന്നു. ഈ കമ്പനികള്‍ അടയ്‌ക്കേണ്ട ലെവി സര്‍ക്കാര്‍ വഹിക്കാമെന്നാണ് പ്രഖ്യാപിച്ചത്. വിദേശികളെയും സ്വദേശികളെയും നിയമക്കേണ്ട അനുപാതം പാലിക്കുന്ന കമ്പനികള്‍ക്കാണ് പുതിയ തീരുമാനത്തിന്റെ ഗുണം ലഭിക്കുക.

പ്രതിമാസം 400 റിയാല്‍

പ്രതിമാസം 400 റിയാല്‍

പ്രതിമാസം 400 റിയാലാണ് ഒരു വിദേശ ജീവനക്കാരന് വേണ്ടി കമ്പനി അടയ്‌ക്കേണ്ടത്. വര്‍ഷത്തില്‍ 4800 റിയാല്‍ വരും. ഇത്രയും തുക ഇനി കമ്പനികള്‍ അടയ്‌ക്കേണ്ടതില്ല. ഗ്രീന്‍ കാറ്റഗറിയിലുള്ള കമ്പനികള്‍ക്ക് മാത്രമാണ് ഇളവ് ലഭിക്കുക എന്നതിനാല്‍ എല്ലാ പ്രവാസികള്‍ക്കും സമാശ്വാസം ലഭിക്കില്ല.

കശ്മീരിനെ യുദ്ധക്കളമാക്കാന്‍ ഗൂഢനീക്കം; ചൈനീസ് ഡ്രോണുകളില്‍ ആയുധങ്ങള്‍, പഞ്ചാബില്‍ കൂട്ട അറസ്റ്റ്

English summary
Saudi Arabia waives fees on expats working in industrial sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X