കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറുകാരെ ക്ഷണിച്ച് സൗദി അറേബ്യ; പ്രചരിക്കുന്നത് കള്ളം, നിരോധനമില്ല!! ഒരു നിബന്ധന മാത്രം

Google Oneindia Malayalam News

റിയാദ്/ദോഹ: ഖത്തറുകാര്‍ക്ക് സൗദിയിലേക്ക് വരുന്നതിന് എന്തെങ്കിലും നിരോധനം നിലവിലുണ്ടോ? നിരോധനമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഖത്തറുകാര്‍ക്ക് മാത്രമല്ല, ഖത്തറിലുള്ള വിദേശികള്‍ക്കും ഈ നിരോധനം ബാധകമാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിരോധനമുള്ളതു കൊണ്ടുതന്നെ ഖത്തറിലുള്ളവര്‍ എങ്ങനെ പരിശുദ്ധ ഹജ്ജ്, ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കുമെന്ന ചോദ്യമാണ് ഉയര്‍ന്നിരുന്നത്. സൗദിയുടെ ക്രൂരതയായും ഇതിനെ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ അങ്ങനെ ഒരു നിരോധനം നിലവിലില്ല എന്നാണ് സൗദി അറിയിയിച്ചിരിക്കുന്നത്. ഖത്തറുകാര്‍ക്ക് സൗദിയിലേക്ക് വരാന്‍ യാതൊരു തടസവുമില്ലെന്ന് സൗദി പറയുന്നു. എന്നാല്‍ വരുന്നതിന് ഒരു നിബന്ധനയുണ്ട്. ഖത്തര്‍-സൗദി തര്‍ക്കത്തിലെ ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ...

 ഖത്തറുകാര്‍ക്ക് നിരോധനം?

ഖത്തറുകാര്‍ക്ക് നിരോധനം?

ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത് കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനാണ്. അതായത് ഉപരോധം പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞു. റമദാന്‍ മാസമായതിനാല്‍ കൂടുതല്‍ പേര്‍ സൗദിയിലേക്ക് ഉംറ തീര്‍ഥാടനത്തിന് എത്തുന്നുണ്ട്. എന്നാല്‍ ഖത്തറുകാര്‍ക്ക് പോകാന്‍ സാധിക്കുന്നില്ല. ഖത്തറുകാര്‍ക്ക് സൗദിയിലേക്ക് വരുന്നതിന് നിരോധനമുണ്ടെന്നാണ് പറയുന്ന തടസം.

നിരോധനം നിലവിലില്ല

നിരോധനം നിലവിലില്ല

എന്നാല്‍ അത്തരമൊരു നിരോധനം നിലവിലില്ല എന്നാണ് സൗദി അറേബ്യ അറിയിച്ചിരിക്കുന്നത്. നിരോധനമുണ്ടെന്ന വാര്‍ത്തകള്‍ കള്ളമാണ്. സൗദി അറേബ്യ ഖത്തറുകാരെ സൗദിയിലേക്ക് ക്ഷണിക്കുന്നു. നിങ്ങള്‍ക്ക് ജിദ്ദയിലേക്ക് വിമാനമാര്‍ഗമെത്തി ഉംറ നിര്‍വഹിക്കാം. യാതൊരു തടസവുമില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.

നടപടികള്‍ ഇങ്ങനെ

നടപടികള്‍ ഇങ്ങനെ

ഖത്തറുകാര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ സൗദിയിലേക്ക് വരാം. ഖത്തറിലെ മറ്റു രാജ്യക്കാര്‍ക്കും വരാം. ഒരു തടസവുമില്ല. ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്താം. അവിടെ രജിസ്റ്റര്‍ ചെയ്ത ശേഷം മറ്റു രാജ്യക്കാരെല്ലാം ചെയ്യുന്ന പോലെ ഉംറ നിര്‍വഹിക്കാം. വിസയിലെ കാലാവധി കഴിയും മുമ്പ് മടങ്ങുകയും ചെയ്യാമെന്നും ഹജ്ജ് മന്ത്രാലയം അറിയിച്ചു.

വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം

വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം

ഖത്തറിലുള്ള വിദേശികള്‍ ആദ്യം ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അവരുടെ ഡാറ്റ രജിസ്റ്റര്‍ ചെയ്യണം. സാധാരണ മറ്റു രാജ്യക്കാര്‍ക്കുള്ള പോലെയുള്ള നടപടികള്‍ കഴിഞ്ഞ ശേഷം വെബ്‌സൈറ്റില്‍ അനുമതി ലഭിച്ചുവെന്ന് മറുപടി കിട്ടും. സൗദി ഉംറ കമ്പനികളുടെ സേവനവും നിങ്ങള്‍ക്ക് ലഭിക്കുമെന്നും മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

വിശദീകരണത്തിന് കാരണം

വിശദീകരണത്തിന് കാരണം

റമദാനില്‍ ഖത്തറില്‍ നിന്ന് നിരവധി പേര്‍ ഉംറ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ നിരോധനമുണ്ടെന്ന പ്രചാരണം മൂലം അവര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കുകയാണ്. ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൗദി ഹജ്ജ് മന്ത്രാലയം വിശദീകരണം നല്‍കിയത്. പക്ഷേ, സൗദി ഒരു നിബന്ധന മുന്നോട്ട് വയ്ക്കുന്നുണ്ട്.

നിബന്ധന ഇതാണ്

നിബന്ധന ഇതാണ്

ഖത്തര്‍ എയര്‍വേയ്‌സില്‍ ജിദ്ദയിലേക്ക് വരാന്‍ സാധിക്കില്ല. ഖത്തറിന്റെ ഔദ്യോഗിക വിമാന കമ്പനിയാണ് ഖത്തര്‍ എയര്‍വേയ്‌സ്. ഈ കമ്പനിക്ക് സൗദി സഖ്യരാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഖത്തര്‍ എയര്‍വേയ്‌സ് വഴി സൗദിയിലേക്ക് യാത്ര സാധിക്കില്ല. പകരം മറ്റേതെങ്കിലും വിമാനകമ്പനികള്‍ വഴി എത്താം.

യാത്ര ഇങ്ങനെ

യാത്ര ഇങ്ങനെ

സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളുടെ വ്യോമ പാതയില്‍ ഖത്തര്‍ എയര്‍വേയ്‌സിന് പ്രവേശിക്കാന്‍ സാധിക്കില്ല. ഖത്തറിലെത്തുന്ന മറ്റു വിമാന കമ്പനികള്‍ വഴിയാണ് സൗദിയിലേക്ക് ഉംറക്ക് വരേണ്ടത്. ഖത്തറില്‍ നിന്നും മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ വഴി സൗദിയിലേക്ക് വരാം.

മുട്ടുമടക്കാത്ത ഖത്തര്‍

മുട്ടുമടക്കാത്ത ഖത്തര്‍

ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു. സൗദിയുടെ മുന്നില്‍ മുട്ടുമടക്കാന്‍ ഖത്തര്‍ തയ്യാറായിട്ടില്ല. മാത്രമല്ല ഖത്തര്‍ കഠിനമായ പരിശ്രമം വഴി പ്രതിസന്ധി മറികടക്കുകയും ചെയ്തു. തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളുടെ സഹായത്തോടെയാണ് ഖത്തര്‍ ബഹിഷ്‌കരണം മറികടന്നത്.

ഏഷ്യയും യൂറോപ്പും

ഏഷ്യയും യൂറോപ്പും

മാത്രമല്ല, ഏഷ്യ, യൂറോപ്പ് എന്നീ മേഖലകളിലെ രാജ്യങ്ങളുമായി ഖത്തര്‍ കൂടുതല്‍ ബന്ധമുണ്ടാക്കി. ഈ മേഖലകളില്‍ നിന്നെല്ലാം ഖത്തറിലേക്ക് ചരക്കുകള്‍ എത്തുന്നുണ്ട്. നേരത്തെ ദുബായ് വഴിയും സൗദി വഴിയും എത്തിയിരുന്ന ചരക്കുകള്‍ ഇപ്പോള്‍ ഒമാന്‍ വഴിയാണ് എത്തുന്നത്. ഒമാനും ഖത്തറും ബന്ധം സുദൃഢമാക്കിയിരിക്കുകയാണ്.

പണവും പശുവും

പണവും പശുവും

ഉപരോധം മൂലം ഖത്തറില്‍ പാലും പാലുല്‍പ്പന്നങ്ങളും പെട്ടെന്ന് നിലച്ചുപോയത് ഏറെ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. യൂറോപ്പില്‍ നിന്ന് കൂടുതല്‍ പശുക്കളെ ഇറക്കുമതി ചെയ്താണ് ഖത്തര്‍ പ്രതിസന്ധി മറികടന്നത്. ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങളിലൊന്നായതു കൊണ്ടുതന്നെ പണമെറിഞ്ഞ് ഖത്തര്‍ മറ്റിടങ്ങളില്‍ നിന്ന് അവശ്യവസ്തുക്കള്‍ ഇറക്കുകയായിരുന്നു.

കടുത്ത നടപടിയുമായി ഖത്തര്‍

കടുത്ത നടപടിയുമായി ഖത്തര്‍

സൗദി സഖ്യത്തിനെതിരെ കടുത്ത നടപടി ഖത്തര്‍ അടുത്തിടെ സ്വീകരിച്ചിരുന്നു. ഉപരോധം പ്രഖ്യാപിച്ച നാല് രാജ്യങ്ങളുടെയും ഉല്‍പ്പനങ്ങള്‍ക്ക് ഖത്തറില്‍ നിരോധനം ഏര്‍പ്പെടുത്തുകയാണ് ചെയ്തത്. ഇനി നാല് രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഖത്തറില്‍ വില്‍ക്കാന്‍ സാധിക്കില്ല. ഖത്തറിന്റെ പുതിയ നീക്കം സൗദിയെയും യുഎഇയെയും അമ്പരപ്പിക്കുന്നതാണ്.

പരിശോധന കര്‍ശനമാക്കും

പരിശോധന കര്‍ശനമാക്കും

ഉപരോധം പ്രഖ്യാപിച്ച നാല് രാജ്യങ്ങളില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കേണ്ട എന്നാണ് ഖത്തറിന്റെ പുതിയ തീരുമാനം. ഖത്തര്‍ സാമ്പത്തിക മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവിറക്കി. നാല് രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഉടന്‍ നീക്കം ചെയ്യാന്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുന്നതാണ് പുതിയ ഉത്തരവ്. ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഷോപ്പുകളില്‍ പരിശോധന നടത്തും.

ജസ്‌നയെ കാണാതായ ദിവസം ബന്ധു പരുന്തുംപാറയില്‍; സംശയത്തോടെ പോലീസ്, പെട്ടി സ്ഥാപിക്കാന്‍ നീക്കംജസ്‌നയെ കാണാതായ ദിവസം ബന്ധു പരുന്തുംപാറയില്‍; സംശയത്തോടെ പോലീസ്, പെട്ടി സ്ഥാപിക്കാന്‍ നീക്കം

English summary
Saudi Arabia: We welcome Qataris for Umrah, Haj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X