കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയന്ത്രണം കടുപ്പിച്ച് സൌദി: സ്വകാര്യ സ്ഥാപനങ്ങളിൽ വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനം

Google Oneindia Malayalam News

റിയാദ്: കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ ശക്തമായ നടപടികളുമായി സൌദി അറേബ്യ. ആഗസ്റ്റ് ഒന്ന് മുതൽ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കൊവിബാധിച്ച് രോഗമുക്തി നേടിയവർക്കും പ്രവേശനം ലഭിക്കും. മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയമാണ് ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുള്ളത്. അതേ സമയം പൊതുജനാരോഗ്യം നിലനിർത്തുന്നതിനുള്ള മുൻകരുതൽ നടപടികൾ ഇവർ പാലിച്ചിരിക്കണമെന്നും നിർദേശമുണ്ട്.

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ, ഇതോടെ ആകെ സിക്ക കേസുകൾ 41 ആയിസംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ, ഇതോടെ ആകെ സിക്ക കേസുകൾ 41 ആയി

 corona-vaccine-16

Recommended Video

cmsvideo
PM Modi calls vaccinated people 'Bahubali'

കൊവിഡ് വാക്സിൻ സ്വീകരിക്കാത്തവരെ പൊതു സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശനം നൽകില്ലെന്നും വിപണന കേന്ദ്രങ്ങൾ, മാളുകൾ, മൊത്ത, ചില്ലറ വിൽപ്പന ശാലകൾ, പൊതുമാർക്കറ്റുകൾ, കഫേകൾ, ബാർബർ ഷോപ്പുകൾ, വനിതാ ബ്യൂട്ടി സലൂണുകൾ എന്നീ സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമായിരിക്കും. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് മന്ത്രാലയത്തിന് കീഴിലുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മുനിസിപ്പൽ ഗ്രാമ, ഭവ മന്ത്രാലയം വ്യക്തമാക്കി.

English summary
Saudi Arabia will be allowed to enter vaccinated people only in private institutions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X