കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ വന്‍ പ്രഖ്യാപനം; നിയന്ത്രണം നീക്കി, വിമാനം പറക്കും, ഓഫീസുകളും പള്ളികളും തുറക്കും

Google Oneindia Malayalam News

റിയാദ്: കൊറോണ കാരണമായി നടപ്പാക്കിയ എല്ലാ നിയന്ത്രണങ്ങളിലും ഇളവ് വരുത്തി സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനം. കര്‍ഫ്യൂ സമയത്തില്‍ മാറ്റം വരുത്തും. പള്ളികളും സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളും തുറക്കാനും തീരുമാനമായി. ചൊവ്വാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

Recommended Video

cmsvideo
Saudi Arabia eases lockdown restrictions | Oneindia Malayalam

പള്ളികളും പൊതു ഇടങ്ങളും അടച്ചിട്ടും കടകളും ഷോപ്പിങ് മാളുകളിലും നിയന്ത്രണം നടപ്പാക്കിയും പുറത്തിറങ്ങുന്നതിന് സമയക്രമം നിശ്ചയിച്ചുമാണ് സൗദി കൊറോണയെ പ്രതിരോധിച്ചത്. കൂടുതല്‍ കാലം അടച്ചിടല്‍ നടക്കില്ലെന്ന തീരുമാനത്തെ തുടര്‍ന്നാണ് എല്ലാം സജീവമാകാന്‍ ആലോചിക്കുന്നത്. മക്കയില്‍ മാത്രം നിയന്ത്രണം തുടരാനാണ് തീരുമാനം. വിശദാംശങ്ങള്‍ ഇങ്ങനെ....

 കര്‍ഫ്യൂ പിന്‍വലിക്കാന്‍...

കര്‍ഫ്യൂ പിന്‍വലിക്കാന്‍...

സൗദി അറേബ്യ കര്‍ഫ്യൂ ഭാഗികമായി പിന്‍വലിക്കാന്‍ തീരുമാനിച്ചു. രാജ്യത്തുടനീളം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും പിന്‍വലിക്കും. മക്കയില്‍ മാത്രം നിയന്ത്രണം തുടരാനാണ് തീരുമാനം. ജൂണ്‍ 21 മുതലാണ് സമ്പൂര്‍ണമായി നിയന്ത്രണം എടുത്തുകളയുക എന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയന്ത്രണങ്ങള്‍ ഇങ്ങനെ

നിയന്ത്രണങ്ങള്‍ ഇങ്ങനെ

ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയുന്നു. പള്ളികളില്‍ പ്രാര്‍ഥന നടത്തുന്നതിനും വിലക്കുണ്ടായിരുന്നു. ജോലി സ്ഥലങ്ങളില്‍ എല്ലാവര്‍ക്കും ഹാജരാകാന്‍ സാധിച്ചിരുന്നില്ല. ഈ നിയന്ത്രണങ്ങളെല്ലാമാണ് ആഭ്യന്തര മന്ത്രാലയം എടുത്തുകളയുന്നത്.

മെയ് 31 മുതല്‍

മെയ് 31 മുതല്‍

മെയ് 31 മുതല്‍ പള്ളികളില്‍ പ്രവേശനം അനുവദിക്കും. മാത്രമല്ല, സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളും പ്രവര്‍ത്തനം തുടങ്ങും. എല്ലാ ജീവനക്കാരോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കി. ആഭ്യന്തര വിമാനസര്‍വീസുകളും മെയ് 31 മുതല്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മക്കയില്‍ കര്‍ഫ്യൂ തുടരും

മക്കയില്‍ കര്‍ഫ്യൂ തുടരും

മക്കയില്‍ കര്‍ഫ്യൂ തുടരും. ഇവിടെ കര്‍ശന നിയന്ത്രണം തുടരാനാണ് ഇപ്പോഴുള്ള തീരുമാനം. സാഹചര്യം മാറിയാല്‍ ഇളവ് പ്രഖ്യാപിക്കും. അതേസമയം, ജൂണ്‍ 21 മുതല്‍ മക്കയിലെ പള്ളികളിലെ പ്രാര്‍ഥനകള്‍ തുടങ്ങാനും തീരുമാനിച്ചു. മക്കക്ക് പുറത്തുള്ള എല്ലാ പള്ളികളും മെയ് 31 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.

കര്‍ഫ്യൂ സമയം

കര്‍ഫ്യൂ സമയം

മെയ് 31 മുതല്‍ നിയന്ത്രണങ്ങള്‍ നീക്കി തുടങ്ങുമെങ്കിലും സമ്പൂര്‍ണമായി നിയന്ത്രണം നീക്കുക ജൂണ്‍ 21 മുതലായിരിക്കും. പിന്നീട് രാജ്യം സാധാരണ നിലയിലെത്തുമെന്നാണ് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ച മുതല്‍ കര്‍ഫ്യൂ സമയം ഉച്ചയ്ക്ക് ശേഷം മൂന്ന് മുതല്‍ രാവിലെ ആറ് വരെയാക്കും. മക്കയില്‍ ഇളവില്ല.

അന്താരാഷ്ട്ര വിമാന സര്‍വീസ്

അന്താരാഷ്ട്ര വിമാന സര്‍വീസ്

ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം എടുത്തുകളയും. ഘട്ടങ്ങളായിട്ടാകും സര്‍വീസ് പഴയപടിയാകുക. എന്നാല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കില്ല. ഇതുസംബന്ധിച്ച് പിന്നീട് പുതിയ അറിയിപ്പുണ്ടാകും. മക്കയിലെ പള്ളികള്‍ പൂര്‍ണമായും തുറക്കുക ജൂണ്‍ 21 മുതലാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉംറ എപ്പോള്‍ തുടങ്ങുമെന്ന് വ്യക്തമല്ല.

ജൂണ്‍ 21 മുതല്‍

ജൂണ്‍ 21 മുതല്‍

വ്യാഴാഴ്ച മുതല്‍ ആളുകള്‍ക്ക് നഗരങ്ങള്‍ക്കിടയില്‍ യാത്ര നടത്താം. മെയ് 31 മുതല്‍ പ്രവിശ്യകള്‍ക്കിടയില്‍ യാത്ര നടത്താന്‍ അനുമതിയുണ്ടാകും. രാവിലെ ആറിനും ഉച്ചയ്ക്ക് മൂന്നിനുമിടയിലാകും യാത്ര ഇളവ്. മക്കയിലേക്കുള്ള യാത്രാ വിലക്ക്തുടരും. ജൂണ്‍ 21 മുതല്‍ രാജ്യം പൂര്‍ണണായും പഴയ സ്ഥിതിയിലേക്കെത്തും.

 മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും

മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും

നിയന്ത്രണങ്ങള്‍ നീക്കുമെങ്കിലും പ്രവര്‍ത്തിക്കുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും. റസ്റ്ററന്റുകളും കഫേകളും നിയന്ത്രണം നിലനിര്‍ത്തി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ അനുവദിക്കില്ല. ബാര്‍ബര്‍ ഷോപ്പുകള്‍, ജിം, സിനിമ എന്നിവയ്ക്ക് വിലക്ക് തുടരും.

യുഎഇയിലും ഇളവ്

യുഎഇയിലും ഇളവ്

അതേസമയം, യുഎഇയിലും ചില ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ദുബയ് എമിറേറ്റ്‌സില്‍ ബുധനാഴ്ച മുതല്‍ ഇളവ് ലഭിക്കും. രാവിലെ ആറ് മുതല്‍ രാത്രി 11 മണിവരെയാണ് യാത്രകള്‍ക്ക് ഇളവ്. ഈ സമയം സഞ്ചാരത്തിന് തടസമുണ്ടാകില്ല. രാത്രി 11 മുതല്‍ രാവിലെ ആറ് വരെ നിയന്ത്രണം തുടരും.

മാനദണ്ഡങ്ങള്‍ പാലിക്കണം

മാനദണ്ഡങ്ങള്‍ പാലിക്കണം

ഇളവ് ലഭിക്കുമെങ്കിലും എല്ലാ യാത്രക്കാരും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാണ്. ഗ്ലൗസ് ധരിക്കുകയും വേണം. പെരുന്നാള്‍ അവധി കഴിയുന്നതോടെ ദുബായില്‍ ജനജീവിതം സാധാരണ നിലയിലെത്തും.

ബ്രിട്ടനിലും ഇളവ്

ബ്രിട്ടനിലും ഇളവ്

ദുബായ് കിരീടവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇളവ് നല്‍കുന്ന കാര്യം തീരുമാനിച്ചത്. മറ്റു പല രാജ്യങ്ങളും ജൂണ്‍ മുതല്‍ ഇളവ് നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യുകയാണ്. ബ്രിട്ടനില്‍ ജൂണ്‍ 15 മുതല്‍ ലോക്ക് ഡൗണില്‍ ഇളവ് അനുവദിക്കും.

ഇറാനില്‍ കെട്ടിടത്തിന് മുകളില്‍ അര്‍ധവസ്ത്രം ധരിച്ച് കമിതാക്കളുടെ ചുംബനം; ചിത്രം വൈറല്‍, പിന്നീട്...ഇറാനില്‍ കെട്ടിടത്തിന് മുകളില്‍ അര്‍ധവസ്ത്രം ധരിച്ച് കമിതാക്കളുടെ ചുംബനം; ചിത്രം വൈറല്‍, പിന്നീട്...

കമല്‍നാഥിന് പൂട്ടിടാന്‍ നീക്കം; ജയിലില്‍ അടയ്ക്കുമെന്ന് മന്ത്രി, ചുട്ട മറുപടിയുമായി കോണ്‍ഗ്രസ്കമല്‍നാഥിന് പൂട്ടിടാന്‍ നീക്കം; ജയിലില്‍ അടയ്ക്കുമെന്ന് മന്ത്രി, ചുട്ട മറുപടിയുമായി കോണ്‍ഗ്രസ്

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് നീക്കം; മുന്‍ മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു, പവാറിന് പിന്നാലെമഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് നീക്കം; മുന്‍ മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു, പവാറിന് പിന്നാലെ

English summary
Saudi Arabia will lift curfew across the Kingdom with the exception of Mecca
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X