കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യ ഉംറ തീര്‍ഥാടനം ആരംഭിക്കുന്നു; ഒക്ടോബര്‍ 4 മുതല്‍, ആദ്യഘട്ട അനുമതി ലഭിക്കുന്നവര്‍ ഇവരാണ്

Google Oneindia Malayalam News

റിയാദ്: കൊറോണ ഭീതി പൂര്‍ണമായും അകന്നിട്ടില്ലെങ്കിലും സൗദി അറേബ്യ ഉംറ തീര്‍ഥാടനം ആരംഭിക്കുന്നു. ഒക്ടോബര്‍ നാല് മുതല്‍ ഹറമിലേക്ക് തീര്‍ഥാകര്‍ക്ക് പ്രവേശന അനുമതി നല്‍കും. ഘട്ടങ്ങളായിട്ടാണ് ഉംറ തീര്‍ഥാടനം പഴയ പോലെ സജീവമാകുക. ആദ്യ ഘട്ടത്തില്‍ സൗദിയില്‍ താമസിക്കുന്നവര്‍ക്കാണ് അനുമതി നല്‍കുന്നത്. വിദേശ രാജ്യക്കാര്‍ക്ക് അധികം വൈകാതെ അവസരമുണ്ടാകും.

സൗദിയില്‍ കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. മാത്രമല്ല, രാജ്യം അതിവേഗം അണ്‍ലോക്ക് ശ്രമങ്ങള്‍ നടത്തി വരികയുമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഉംറ തീര്‍ഥാടനം ആരംഭിക്കുന്നത്. സൗദിയുടെ വരുമാനത്തിന്റെ പ്രധാന ഘടകം കൂടിയാണിത്. വിശദാംശങ്ങള്‍...

 സൗദിയിലുള്ളവര്‍ക്ക് മാത്രം

സൗദിയിലുള്ളവര്‍ക്ക് മാത്രം

ഒക്ടോബര്‍ നാല് മുതല്‍ സൗദി അറേബ്യയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് ഉംറക്ക് അനുമതിയുണ്ടാകുക. ഏഴ് മാസത്തിന് ശേഷണാണ് തീര്‍ഥാടനം പുനരാരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടു കോടിയോളം പേരാണ് ഉംറക്കെത്തിയത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ തീര്‍ഥാടനം സൗദി ഭരണകൂടം നിര്‍ത്തിവയ്ക്കുകയായിരുന്നു.

6000 പേര്‍ക്ക്

6000 പേര്‍ക്ക്

നിലവിലെ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് 20000 പേര്‍ക്ക് ഉംറ തീര്‍ഥാടനം നിര്‍വഹിക്കാമെന്നാണ് കണക്കുകൂട്ടല്‍. ആദ്യഘട്ടത്തില്‍ 6000 പേര്‍ക്കാണ് അനുമതി. പിന്നീട് എണ്ണം വര്‍ധിപ്പിക്കും. 30 ശതമാനം പേര്‍ക്ക് ഒക്ടോബര്‍ നാല് മുതല്‍ അനുമതി നല്‍കാനാണ് തീരുമാനം. ഒക്ടോബര്‍ 18 മുതല്‍ 75 പേര്‍ക്ക് അനുമതിയുണ്ടാകും.

നവംബര്‍ ഒന്ന് മുതല്‍

നവംബര്‍ ഒന്ന് മുതല്‍

നവംബര്‍ ഒന്ന് മുതല്‍ വിദേശ രാജ്യക്കാര്‍ക്ക് ഉംറക്ക് അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രോഗം കുറവുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാകും അനുമതി നല്‍കുക. രോഗമില്ലെന്ന സാക്ഷ്യപത്രവും തീര്‍ഥാടകര്‍ ഹാജരാക്കേണ്ടി വരും. രോഗ ഭീതി പൂര്‍ണമായും അകലുന്നതോടെ എല്ലാ രാജ്യക്കാര്‍ക്കും അനുമതി നല്‍കും.

ചരിത്ര ഹജ്ജ്

ചരിത്ര ഹജ്ജ്

ഇത്തവണ ഹജ്ജ് കര്‍മം വളരെ നിയന്ത്രണത്തോടെയാണ് നടത്തിയത്. സാധാരണ 30 ലക്ഷത്തോളം പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹജ്ജിന് എത്താറ്. എന്നാല്‍ ഇക്കഴിഞ്ഞ ഹജ്ജിന് എല്ലാം മാറി മറിഞ്ഞു. വളരെ ചുരുക്കം പേര്‍ക്ക് നിയന്ത്രണത്തോടെ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ചരിത്ര ഹജ്ജ് എന്നാണ് ഇതിനെ വിശേഷിപ്പിക്കപ്പെട്ടത്.

Recommended Video

cmsvideo
ഉംറ പുനരാരംഭിക്കുന്നു, സൗദി അതിര്‍ത്തികള്‍ തുറന്നു | Oneindia Malayalam
 1200 കോടി ഡോളര്‍

1200 കോടി ഡോളര്‍

ഏത് സമയവും നിര്‍വഹിക്കാവുന്നതാണ് ഉംറ. ഹജ്ജിന് പക്ഷേ, പ്രത്യേക സമയമുണ്ട്. ദുല്‍ഹിജ്ജ മാസത്തിലാണ് ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ സാധിക്കുക. ഹജ്ജ്, ഉംറ എന്നിവ വഴി പ്രതിവര്‍ഷം സൗദി ഭരണകൂടത്തിന് 1200 കോടി ഡോളറാണ് ലഭിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കശ്മീരില്‍ തൊട്ട് വീണ്ടും തുര്‍ക്കി; കത്തുന്ന വിഷയം എന്ന് ഉര്‍ദുഗാന്‍, ഇന്ത്യയുടെ താക്കീത് അവഗണിച്ചുകശ്മീരില്‍ തൊട്ട് വീണ്ടും തുര്‍ക്കി; കത്തുന്ന വിഷയം എന്ന് ഉര്‍ദുഗാന്‍, ഇന്ത്യയുടെ താക്കീത് അവഗണിച്ചു

English summary
Saudi Arabia will starts Umrah; Allow Limited Pilgrimage From October 4
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X