കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ വിഷയത്തില്‍ അകന്നു; സൗദി സമ്മര്‍ദ്ദം, 100 കോടി ഡോളര്‍ കൂടി തിരിച്ചു നല്‍കി പാകിസ്താന്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: സൗദി അറേബ്യയുടെ സോഫ്റ്റ് വായ്പയിലെ ഒരു ബില്യൺ ഡോളർ തിരികെ നൽകി പാകിസ്താന്‍. 3 ബില്യൺ ഡോളറിന്‍റെ സോഫ്റ്റ് ലോണിന്റെ രണ്ടാം ഗഡുവായാണ് പാകിസ്ഥാൻ ഒരു ബില്യൺ ഡോളർ സൗദി അറേബ്യയ്ക്ക് മടക്കിനൽകിയത്. രണ്ടാം ഗഡുവായ 100 കോടി ഡോളര്‍ ഉടന്‍ തന്നെ നല്‍കണമെന്ന സൗദിയുടെ സമ്മര്‍ദം പാകിസ്താന് മേല്‍ ഉണ്ടായിരുന്നു. ഇതോടെ പാകസ്താന് മേല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ പാകിസ്താന്‍ ചൈനയുടെ സഹായം തേടിയതായും റിപ്പോര്‍ട്ടുണ്ട്.

പാകിസ്താന്‍ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ ചൈനയിലെ കമേഴ്‌സ്യല്‍ ബാങ്കുകളുമായി ബന്ധപ്പെട്ടു വരികയാണെന്നും ഇക്കാര്യത്തില്‍ ചൈന തങ്ങളുടെ രക്ഷയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പാക് വിദേശകാര്യ മന്ത്രാലയം വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പണം മടക്കിനൽകാൻ സൗദി അറേബ്യ പാകിസ്താന് മേല്‍ സമ്മർദ്ദം ചെലുത്തുന്നത് അസാധാരണമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ചരിത്രപരമായി ഉറ്റസുഹൃത്തുക്കളായ പാകിസ്ഥാനും സൗദി അറേബ്യയും തമ്മിൽ അടുത്തിടെ ബന്ധം വഷളായിരുന്നു.

 imran-khan-7

ഞങ്ങൾ ഒരു ബില്യൺ ഡോളർ സൗദി അറേബ്യയിലേക്ക് അയച്ചിട്ടുണ്ട്, അടുത്ത മാസം ഒരു ബില്യൺ ഡോളർ കൂടി അവര്‍ക്ക് നല്‍കും. ജൂലൈയിൽ ആദ്യ ഘഡുവായ ഒരു ബില്യണ്‍ ഡോളര്‍ നല്‍കിയതായും പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2018 അവസാനത്തോടെയാണ് സൗദി അറേബ്യ പാകിസ്ഥാന് 3 ബില്യൺ ഡോളറിന്റെ വായ്പയും 3.2 ബില്യൺ ഡോളർ ഓയിൽ ക്രെഡിറ്റ് സൗകര്യവും നൽകിയത്.

കശ്മീര്‍ വിഷയത്തെ ചൊല്ലി പാകിസ്താനും സൗദി അറേബ്യയും തമ്മില്‍ അകല്‍ച്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയാണെന്നും അക്കാര്യം ചര്‍ച്ചചെയ്യാനായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒഐസി വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തില്‍ തങ്ങളെ അനുകൂലിക്കുന്ന രാജ്യങ്ങളെ പങ്കെടുപ്പിച്ച് പ്രത്യേക യോഗം വിളിക്കുമെന്നും പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കിയുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താനും സൗദിയും അകന്നത്.

താങ്ങുവില സംബന്ധിച്ച് രേഖാമൂലം ഉറപ്പ് നൽകാം; കർഷകർക്ക് കത്തെഴുത്തി കൃ ഷി മന്ത്രി തോമർതാങ്ങുവില സംബന്ധിച്ച് രേഖാമൂലം ഉറപ്പ് നൽകാം; കർഷകർക്ക് കത്തെഴുത്തി കൃ ഷി മന്ത്രി തോമർ

 വെബ്സൈറ്റിൽ മാത്രം യു ഡി എഫ് ജയിച്ച സ്ഥാപനങ്ങൾ; ഫലം രേഖപ്പെടുത്തുന്നതില്‍ തെറ്റ് പറ്റി; ബാലഗോപാല്‍ വെബ്സൈറ്റിൽ മാത്രം യു ഡി എഫ് ജയിച്ച സ്ഥാപനങ്ങൾ; ഫലം രേഖപ്പെടുത്തുന്നതില്‍ തെറ്റ് പറ്റി; ബാലഗോപാല്‍

English summary
Saudi arabia withdrew another $ 1 billion from Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X