വേദിയില്‍ പാടിക്കൊണ്ടിരുന്ന ഗായകനെ കെട്ടിപിടിച്ചു! സൗദി വനിത അറസ്റ്റില്‍
സംഗീതപരിപാടിക്കിടെ ഗായകനെ വേദിയിൽ കയറി കെട്ടിപ്പിടിച്ച സൗദി വനിതയെ അറസ്റ്റ് ചെയ്തു. അറബ് സംഗീതത്തിന്റെ രാജകുമാരൻ എന്ന പേരിൽ അറിയപ്പെടുന്ന ഗായകൻ മജീദ് അൽ മൊഹസിന്ദിനെയാണ് യുവതി വേദിയില്‍ കയറി കെട്ടിപ്പിടിച്ചത്. വെള്ളിയാഴ്ച റിയാദിലെ ടെയിഫിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം.

പരിപാടിക്കിടെ വേദിയിലേക്ക് ഓടിക്കയറിയ സ്ത്രീ ഗായകനെ കെട്ടിപ്പിടിക്കുകയായിരുന്നു.സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പിടിച്ചു മാറ്റി. അപ്രതീക്ഷിതമായ സംഭവത്തില്‍ ഗായകൻ ഒന്ന് പതറിയെങ്കിലും അദ്ദേഹം പരിപാടി തുടർന്നു. ഈ സംഭവത്തിന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ തോതിൽ പ്രചരിച്ചിരുന്നു.
ബന്ധത്തിലല്ലാത്ത പുരുഷൻമാരുമായി പൊതുനിരത്തിൽ ഇടപഴകുന്നത് അനുവദിക്കുന്ന രാജ്യമല്ല സൗദി അറേബ്യ. അതുകൊണ്ടുതന്നെ അറസ്റ്റിലായ വനിതയെ പൊതുശിക്ഷയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. ഗുരുതരമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

പൊതുപരിപാടികളിലും മറ്റും പങ്കെടുക്കുന്നതിന് സ്ത്രീകൾക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്ന രാജ്യമായിരുന്നു സൗദി അറേബ്യ. ഈ അടുത്ത കാലത്താണ് സൗദി കിരീടാവകാശിയായ മുഹമമ്ദ് ബിൻ സൽമാന്റെ ഇടപെടലുകളിലൂടെ ഇതിന് കുറച്ചെങ്കിലും മാറ്റമുണ്ടായത്. ഇതിനുശേഷം ഫുട്ബോൾ മത്സരം കാണുവാനും പൊതുപരിപാടികളിൽ പങ്കെടുക്കുവാനും വാഹനമോടിക്കുവാനുമെല്ലാം സ്ത്രീകൾക്ക് അവകാശം ലഭിച്ചിരുന്നു.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications