ആണു പെണ്ണും ഒപ്പമിരിക്കുന്നത് വിലക്കി സൗദി എയര്‍ലൈന്‍സ്
റിയാദ്: സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത സൗദി അറേബ്യയിലെ സൗദി എയര്‍ലൈന്‍സ് തങ്ങളുടെ വിമാനത്തില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുത്താന്‍ പോകുന്നതായി റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക സീറ്റുകള്‍ നല്‍കാനാണ് കമ്പനി അധികൃതരുടെ തീരുമാനം. തങ്ങളുടെ ഭാര്യമാര്‍ അന്യപുരുഷനൊപ്പം സഞ്ചരിക്കുന്നത് ഇഷ്ടമാകുന്നില്ലെന്ന സൗദിയിലെ കുബേരന്മാരുടെ പരാതിയെ തുടര്‍ന്നാണ് കമ്പനിയുടെ തീരുമാനം.
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമനുവദിക്കുന്ന കാര്യത്തില്‍ വിമുഖത കാണിക്കുന്ന സൗദിയില്‍ ഇത്തരത്തിലുള്ള നിയമങ്ങള്‍ക്ക് പുതുമയില്ലെങ്കിലും സോഷ്യല്‍ മീഡിയകളില്‍ ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഭാര്യമാരെ വിശ്വാസമില്ലാത്തതാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു നിയമം കൊണ്ടുവരാന്‍ കാരണമെന്ന് ചിലര്‍ പ്രതികരിച്ചു.

ലോകത്ത് ആദ്യമായാണ് ഒരു വിമാനക്കമ്പനി സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഇത്തരത്തില്‍ പ്രത്യേകം സീറ്റുകള്‍ നല്‍കുന്നതെന്നാണ് വിവരം. ഭാര്യയും ഭര്‍ത്താവും ആണെന്നു തെളിയിച്ചാല്‍ മാത്രമേ ഇനിമുതല്‍ ഒപ്പമുള്ള സീറ്റുകള്‍ അനുവദിക്കുകയുള്ളൂവെന്ന് സൗദി എയര്‍ലൈന്‍സ് അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ അബ്ദുള്‍ റഹ്മാന് അല്‍ ഫഹദാണ് അറിയിച്ചു.
കര്‍ശനമായ ഇസ്ലാമിക് നിയമം അനുസരിച്ചാണ് സൗദി എയര്‍ലൈന്‍സ് പ്രവര്‍ത്തിക്കുന്നത്. വിമാനത്തിനുള്ളിലും എയര്‍ പോര്ട്ടിലുമെല്ലാം പ്രാര്‍ത്ഥിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. മറ്റു വിമാനങ്ങളിലേതുപോലെ മദ്യമോ മറ്റു ലഹരി വസ്തുക്കളോ സൗദി എയര്‍ലൈന്‍സില്‍ ലഭിക്കുകയില്ല. ഇതിനെല്ലാം പുറമെയാണ് സ്ത്രീകളുടെ സീറ്റുകളില്‍ മാറ്റം വരുത്താനും വിമാനക്കമ്പനി ഒരുങ്ങുന്നത്.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications