സൗദി അറേബ്യയില്‍ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു, 2 സൈനികര്‍ കൊല്ലപ്പെട്ടു
റിയാദ്: സൗദി അറേബ്യയില്‍ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ വിമാനം തകര്‍ന്നു വീണു. രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഖമീസ് മുഷൈതിലെ കിംഗ് ഖാലിദ് എയര്‍ബേസിലാണ് പരിശീലന ദൗത്യം നടന്നത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരും കൊല്ലപ്പെട്ടതായിട്ടാണ് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രണ്ട് പേരാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.













Click it and Unblock the Notifications