കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'റോള്‍സ് റോയ്‌സ് സ്വീകരിക്കുമോ?'; സൗദി കോച്ചിന്റെ മറുപടി ഇങ്ങനെ, അതിനുള്ള സമയമല്ലിത്

Google Oneindia Malayalam News

റിയാദ്: ഖത്തര്‍ ലോകകപ്പില്‍ കായിക പ്രേമികളെ ഞെട്ടിച്ചുകൊണ്ടായിരുന്നു സൗദി അറേബ്യ അര്‍ജന്റീനയെ അട്ടിമറിച്ചത്. ആരാധകര്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത ഒരു തോല്‍വിയായിരുന്നു അര്‍ജന്റീനയുടേത്. ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങിയ സൗദി രണ്ടാം പകുതിയില്‍ ശക്തമായ മത്സരം പുറത്തെടുക്കുകയായിരുന്നു. ഒടുവില്‍ മത്സരം അവസാനിക്കുമ്പോള്‍ രണ്ട് ഗോളുകളുടെ വിജയം സൗദി അറേബ്യയെ തേടിയെത്തുകയായിരുന്നു.

1

സൗദിയുടെ ഈ വിജയം ശരിക്കും എല്ലാവരെയും ഞെട്ടിച്ചിരുന്നു. പിന്നാലെ സൗദിയില്‍ വലിയ ആഘോഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. കളിയില്‍ ജയിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എല്ലാ പൊതു, സ്വകാര്യ ജീവനക്കാര്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അറിയിച്ചതായി സ്റ്റേറ്റ് മീഡിയയാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്‌കൂളുകളും അടഞ്ഞുകിടക്കും.

2

'കളിക്കാർ അങ്ങോട്ടും ഇങ്ങോട്ടും ഓടിയാൽ കോടികൾ'; ഫുട്‌ബോൾ ആവേശത്തിനെതിരെ മതനേതാക്കള്‍ 'കളിക്കാർ അങ്ങോട്ടും ഇങ്ങോട്ടും ഓടിയാൽ കോടികൾ'; ഫുട്‌ബോൾ ആവേശത്തിനെതിരെ മതനേതാക്കള്‍

സൗദി അറേബ്യയുടെ വിജയം ശരിക്കും പൊരുതി നേടിയത് തന്നെയായിരുന്നു. വിജയത്തിന് പിന്നാലെ ടീം അംഗങ്ങള്‍ക്ക് രാജകുടുംബം റോള്‍സ് റോയ്‌സ് കാര്‍ നല്‍കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ചില ട്വിറ്റര്‍ ഹാന്ഡിലുകളിലൂടെയാണ് ഇത്തരം പ്രചരണം പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഇതേ കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

3

എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് സൗദി ഫുട്‌ബോള്‍ ടീം കോച്ച് ഹെര്‍വേ റെനാഡ് രംഗത്തെത്തിയിരിക്കുകയാണ്. ടീം അംഗങ്ങള്‍ക്ക് റോള്‍സ് റോയ്‌സ് കാര്‍ നല്‍കുമെന്ന വാര്‍ത്ത അദ്ദേഹം നിഷേധിക്കുകയാണ് ചെയ്തത്. ദി സണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

4

തങ്ങളുടെ ടീം വണ്‍ ഹിറ്റ് വണ്ടറല്ലെന്നും കളിയെ കാര്യമായാണ് സമീപിക്കുന്നതെന്നും അദ്ദേഹം പറയുന്നു. തന്റെ കുടുംബത്തിലെ താരങ്ങള്‍ ഒന്നും രാജകുടുംബത്തില്‍ നിന്ന് സമ്മാനങ്ങള്‍ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ലെന്നും ഇപ്പോള്‍ പുറത്തുവന്ന കാര്യങ്ങളില്‍ ഒന്നും സത്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് ഗൗരവ സമീപനമുള്ള ഫെഡറേഷനും കായിക മന്ത്രാലയവുമുണ്ട്. എന്തെങ്കിലും സ്വീകരിക്കാനുള്ള സമയമല്ലിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

5

ഇപ്പോള്‍ ഒരു മത്സരം മാത്രമാണ് കഴിഞ്ഞിരിക്കുന്നത്. ഇനി വളരെ പ്രധാനപ്പെട്ട രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. ഇനിയും മികച്ച കാര്യങ്ങളാണ് നാം പ്രതീക്ഷിക്കുന്നത്. അര്‍ജന്റീനയ്‌ക്കെതിരായ മത്സരം നാം നിര്‍ബന്ധമായും കളിക്കേണ്ട മൂന്ന് മത്സരങ്ങളായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതായോ രണ്ടാമതായോ മാറുകയാണ് പ്രധാന കാര്്യമെന്നും കോച്ച് വ്യക്തമാക്കി.

6

ഞങ്ങളുടെ ടീമിന് അനുഭവ സമ്പത്തിന്റെ കാര്യത്തില്‍ ഏറ്റവും താഴ്ന്ന സ്ഥാനമാണുള്ളത്. ഇപ്പോള്‍ വിനയാന്വിതരായിരിക്കണമെന്നും അല്ലെങ്കില്‍ നാളെ മികച്ച കളി പുറത്തെടുക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സൗദിയെ സംബന്ധിച്ച് ഈ ആദ്യത്തെ വിജയം അതും അര്‍ജന്റീനയെ അട്ടിമറിച്ച് നേടിയത് ലോകകപ്പ് ലഭിച്ചതിന് തുല്യമാണെന്ന് വേണമെങ്കില്‍ പറയാം

7

1994 ലെ ലോകകപ്പിന് എത്തുമ്പോള്‍ ആ ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും ദുര്‍ബലരായ ടീമായിരുന്നു സൗദി അറേബ്യ. ആ നിലയില്‍ നിന്നാണ് ഇന്ന് കാണുന്ന സൗദിയായി മാറിയത്. അന്നത്തെ ലോകകപ്പില്‍ സൗദി ബെല്‍ജിയത്തിന് എതിരെ നേടിയ ഗോള്‍ എക്കാലത്തെയും മികച്ച ഗോളുകളില്‍ ഒന്നായിരുന്നു.

8

Karunya KR 577 Result: കാരുണ്യ ലോട്ടറി ഫലം പുറത്ത്, ഒന്നാം സമ്മാനം 80 ലക്ഷംKarunya KR 577 Result: കാരുണ്യ ലോട്ടറി ഫലം പുറത്ത്, ഒന്നാം സമ്മാനം 80 ലക്ഷം

ബെല്‍ജിയന്‍ പ്രതിരോധ നിരയെ മറികടന്നുകൊണ്ടുള്ള മാന്ത്രിക ഓട്ടത്തിനൊടുവിലായിരുന്നു സ്ട്രൈക്കര്‍ സയീദ് അല്‍ ഒവൈറാന്‍ ആ അത്ഭുത ഗോള്‍ നേടിയത്. മത്സരത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയ അല്‍-ഒവൈറിന് റോള്‍സ് റോയ്‌സ് കാറുകള്‍ നല്‍കി കൊണ്ടായിരുന്നു രാജ്യം സ്വീകരിച്ചത്. അതുകൊണ്ടാണ് ടീം അംഗങ്ങള്‍ക്ക് സൗദി റോള്‍സ് റോയ്‌സ് കാറുകള്‍ നല്‍കുമെന്ന പ്രചാരണം ഉയര്‍ന്നത്.

English summary
Saudi Arabian football coach Herve Renard denied the news the govt will give Rolls Royce car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X