അമേരിക്കയും ബ്രിട്ടനും ഒന്നുമല്ല, ആരാംകോയുടെ ചിറകില്‍ സൗദി; ഒറ്റവര്‍ഷം 161 ബില്യണ്‍ ഡോളര്‍ ലാഭം!!
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ ആരാംകോ 19.5 ബില്യണ്‍ ഡോളര്‍ ലാഭവിഹിതം നേടിയിരുന്നു. മേയ് മാസത്തില്‍ ലോകത്തെ ഏറ്റവും മുല്യമുള്ള കമ്പനിയായി ആരാംകോ മാറിയിരുന്നു.

റിയാദ്: ലാഭ വിഹിതത്തില്‍ വന്‍ കുതിച്ചുചാട്ടവുമായി സൗദി അറേബ്യന്‍ എണ്ണ കമ്പനിയായ സൗദി ആരാംകോ. 2022 ല്‍ 161.1 ബില്യണ്‍ ഡോളറിന്റെ റെക്കോഡ് ലാഭമാണ് ആരാംകോയെ തേടിയെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 46.5 ശതമാനത്തിന്റെ വര്‍ധനവ് ആണ് അരാംകോയ്ക്ക് ഉണ്ടായിരിക്കുന്നത്.
റഷ്യ - യുക്രൈന് യുദ്ധത്തിന് ശേഷം ലാഭ വിഹിതം റെക്കോഡില്‍ എത്തിയ ഏക ഊര്ജ്ജസ്ഥാപനമാണിത്. അമേരിക്കയുടെ എക്സോണ്‍മൊബില്‍ 55.7 ബില്യണ്‍ ഡോളറും ബ്രിട്ടന്റെ ഷെല്‍ 39.9 ബില്യണ്‍ ഡോളറും ആണ് നേടിയിരിക്കുന്നത്. 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ ആരാംകോ 19.5 ബില്യണ്‍ ഡോളര്‍ ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു.
കമ്പനിയുടെ ലാഭ വിഹിതത്തിന്റെ ഭൂരിഭാഗവും 95 ശതമാനം ഓഹരികള്‍ കൈവശമുള്ള സൗദി ഭരണകൂടത്തിന് ആണ് നല്‍കുക. ബ്രെന്റ് ക്രൂഡ് ഓയില്‍ വില, ഇപ്പോള്‍ ബാരലിന് ഏകദേശം 82 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. റഷ്യയുടെ യുക്രൈന് അധിനിവേശത്തിന് ശേഷം മാര്‍ച്ചിലും ജൂണിലും വില ബാരലിന് 120 ഡോളര്‍ കവിഞ്ഞിരുന്നു.

ശക്തമായ ക്രൂഡ് ഓയില്‍ വില, ഉയര്‍ന്ന അളവിലുള്ള വിറ്റഴിക്കല്‍, ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങളുടെ മെച്ചപ്പെട്ട മാര്‍ജിന്‍ എന്നിവയാണ് കമ്പനിയുടെ ഫലങ്ങള്‍ അടിവരയിടുന്നത് എന്ന് പ്രസ്താവനയില്‍ ആരാംകോ പറഞ്ഞു. എണ്ണയും വാതകവും ഭാവിയില്‍ അത്യന്താപേക്ഷിതമായി തുടരുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു എന്ന് ആരാംകോയുടെ പ്രസിഡന്റും സി ഇ ഒയുമായ അമിന്‍ നാസര്‍ പറഞ്ഞു.
നിലവില്‍ അമേരിക്കയുടെ ആപ്പിളിന് പിന്നില്‍ ലോകത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയാണ് അരാംകോ. മാത്രമല്ല കാലാവസ്ഥാ വ്യതിയാനത്തിന് വലിയ പങ്കും അരാംകോ വഹിക്കുന്നുണ്ട്. അതേസമയം കാലാവസ്ഥാ പ്രതിസന്ധിയുടെ ഏറ്റവും വലിയ ഡ്രൈവറായ ഫോസില്‍ ഇന്ധനത്തിന്റെ വില്‍പ്പനയിലൂടെ ഒരു കമ്പനിക്ക് ഒരു വര്‍ഷം 161 ബില്യണ്‍ ഡോളറിലധികം ലാഭം നേടുന്നത് ഞെട്ടിക്കുന്നതാണ് എന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്രട്ടറി ജനറല്‍ ആഗ്നസ് കാലമര്‍ഡ് പറഞ്ഞു.
അരാംകോയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ആഗ്നസ് കാലമര്ഡിന്റെ പ്രതികരണം. ഒപെക് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ധനം ഉത്പാദിപ്പിക്കുന്നത് സൗദി അറേബ്യയാണ്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ ലോകത്തെ ഏറ്റവും മുല്യമുള്ള കമ്പനിയായി അരാംകോ മാറിയിരുന്നു. ആപ്പിളിനെ മറികടന്നായിരുന്നും അരാംകോ ഈ നേട്ടം കരസ്ഥമാക്കിയത്.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications