കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് സ്ത്രീകള്‍!! രാജ്യവിരുദ്ധ നീക്കം, പ്രതിഷേധം

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയിലെ പല അറസ്റ്റുകളും മുമ്പ് വാര്‍ത്തയായിട്ടുണ്ട്. ഒരു രാത്രി നൂറിലധികം രാജകുമാരന്‍മാരെയും വ്യവസായികളെയും അറസ്റ്റ് ചെയതത് ലോക രാജ്യങ്ങളെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. ഇപ്പോള്‍ വീണ്ടും അറസ്റ്റ് വാര്‍ത്ത വന്നിരിക്കുകയാണ് സൗദിയില്‍ നിന്ന്. സ്ത്രീകളെ പിടികൂടിയെന്നാണ് വാര്‍ത്ത.
രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണം നിഷേധിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്്. മനുഷ്യാവകാശ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. സൗദിയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങളും ഇളവുകളും അനുവദിക്കുന്നുവെന്ന വിവരം പുറത്തുവരുന്നതിനൊപ്പം തന്നെയാണ് വ്യത്യസ്തമായ വാര്‍ത്ത വന്നിട്ടുള്ളത്. അറസ്റ്റുമായി ബബന്ധപ്പെട്ട വിവരങ്ങള്‍ ഇങ്ങനെ...

ആറ് പ്രമുഖരായ വ്യക്തികള്‍

ആറ് പ്രമുഖരായ വ്യക്തികള്‍

ആറ് പ്രമുഖരായ വ്യക്തികളെ അറസ്റ്റ് ചെയ്തുവെന്നാണ് വിശ്വസനീയമായ ഒരു വിവരം. ഇതില്‍ നാല് പേര്‍ സ്ത്രീകളാണത്രെ. അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സ്ത്രീകളെ പിടികൂടിയെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.

നേരത്തെ വിട്ടയച്ചവരും

നേരത്തെ വിട്ടയച്ചവരും

മനുഷ്യാവകാശ സംഘടനകള്‍ സ്ഥിരീകരിച്ചിരിക്കുന്നത് ആറ് പേരുടെ അറസ്റ്റാണ്. ഇതില്‍ നാല് പേര്‍ സ്ത്രീകളാണ്. മൂന്ന് പേര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവരാണ്. നേരത്തെ അറസ്റ്റിലായി മോചിപ്പിക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ട്.

സ്ത്രീകളുടെ ഡ്രൈവിങ്

സ്ത്രീകളുടെ ഡ്രൈവിങ്

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് നേരത്തെ വാഹനം ഓടിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് ഇക്കാര്യത്തില്‍ ഇളവ് നല്‍കി സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. അടുത്ത മാസം മുതല്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിത്തുടങ്ങും.

രണ്ടുദിവസങ്ങളില്‍ അറസ്റ്റ്

രണ്ടുദിവസങ്ങളില്‍ അറസ്റ്റ്

അറസ്റ്റിലായവരുടെ ബന്ധുക്കളെ ഉദ്ധരിച്ചാണ് എപി വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇവരുടെ പേര് വാര്‍ത്തയില്‍ വ്യക്തമാക്കുന്നില്ല. പേര് വെളിപ്പെടുത്തരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നുവത്രെ. കഴിഞ്ഞ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും അറസ്റ്റ് നടന്നുവെന്നാണ് ഇവര്‍ നല്‍കുന്ന വിവരം.

രാജ്യവിരുദ്ധ പ്രവര്‍ത്തനം

രാജ്യവിരുദ്ധ പ്രവര്‍ത്തനം

സര്‍ക്കാര്‍ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍ രാജ്യവിരുദ്ധമായ പ്രവര്‍ത്തനം നടത്തിയ കുറ്റത്തിനാണ് അറസ്റ്റ് നടന്നതെന്ന സൗദിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്, ആംനസ്റ്റി ഇന്റര്‍നാഷണല്‍ തുടങ്ങിയ മനുഷ്യാവകാശ സംഘടനകള്‍ അറസ്റ്റിനെതിരെ രംഗത്തുവന്നിട്ടുണ്ട്. സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ ലൈസന്‍സ് നല്‍കുന്നത് ജൂണ്‍ 24 മുതലാണ്.

കേട്ടതില്‍ നിന്ന് വ്യത്യസ്തം

കേട്ടതില്‍ നിന്ന് വ്യത്യസ്തം

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് സൗദി അറേബ്യ കൂടുതല്‍ പ്രധാന്യം നല്‍കുന്നുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പുതിയ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരം എടുത്തുകളയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മറിച്ചുള്ള വാര്‍ത്ത വന്നിരിക്കുന്നത്.

അവകാശപ്പോരാട്ടം

അവകാശപ്പോരാട്ടം

ചൊവ്വാഴ്ച അറസ്റ്റിലായവരില്‍ ലൗജയിന്‍ അല്‍ ഹത്‌ലൗലും ഉള്‍പ്പെടും. ഇവരെ 2014ല്‍ അറസ്റ്റിലായത് വന്‍ വാര്‍ത്തയായിരുന്നു. 70 ദിവസമാണ് അന്ന് ജയിലില്‍ കഴിയേണ്ടി വന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങിനുള്ള അവകാശം വേണമെന്ന് ആവശ്യപ്പെട്ടതും ചില സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിച്ചതുമാണ് അറസ്റ്റ് ചെയ്യാന്‍ കാരണമായത്.

നിയമങ്ങളില്‍ പൊളിച്ചെഴുത്ത്

നിയമങ്ങളില്‍ പൊളിച്ചെഴുത്ത്

ഈമാന്‍ അല്‍ നഫ്ജാന്‍, അസീസ അല്‍ യൂസഫ് എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. സൗദിയിലെ രണ്ട് പ്രമുഖരായ വനിതകളാണിവര്‍. മനുഷ്യാവകാശ രംഗത്ത് നിരന്തരം ഇടപെടുന്നുവരുമാണിവര്‍. സ്ത്രീകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ പൊളിച്ചെഴുത്ത് വേണമെന്ന് ആവശ്യപ്പെടുന്നവരാണ് മേല്‍പ്പറഞ്ഞ മൂന്ന് പേരും.

വിവരങ്ങള്‍ ഇങ്ങനെ

വിവരങ്ങള്‍ ഇങ്ങനെ

മാധ്യമങ്ങളുമായി സംസാരിക്കുന്നതിനും സോഷ്യല്‍ മീഡിയയില്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്നതിനും ഇവര്‍ക്ക് കോടതിയുടെ വിലക്കുണ്ടായിരുന്നു. വനിതകളെ പിന്തുണച്ച് കോടതിയില്‍ ഹാജരായിരുന്ന രണ്ട് പുരുഷ അഭിഭാഷകരും അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. മൂന്ന് വനിതകളെ അവരുടെ വീട്ടില്‍ നിന്നാണ് പിടികൂടിയതെന്നും രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും പ്രമുഖ വനിതാ അവകാശ പ്രവര്‍ത്തക മനാല്‍ അല്‍ ശെരീഫ് പറഞ്ഞു.

പേരെടുക്കാന്‍ നോക്കി

പേരെടുക്കാന്‍ നോക്കി

സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌കരണങ്ങള്‍ക്കും നയങ്ങള്‍ക്കും എതിരായി സംസാരിക്കുന്നവരെയാണ് പിടികൂടിയത്. സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍ തങ്ങളുടെ ശ്രമഫലമായി നിലവില്‍ വന്നതാണെന്ന് പേരെടുക്കാന്‍ അറസ്റ്റിലായ സ്ത്രീകള്‍ ശ്രമിച്ചിരുന്നുവത്രെ. സിനിമാ പ്രദര്‍ശനം ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളുടെ പിതൃത്വം ഏറ്റെടുക്കാനും ഇവര്‍ ശ്രമിച്ചിരുന്നു.

English summary
Saudi Arabia arrests women's rights activists just weeks before driving ban is lifted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X