Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയും ചൈനയും 'ചതിച്ചെങ്കിലും' സൗദി അറേബ്യയുടെ കുതിപ്പ്: എണ്ണ കയറ്റുമതി 5 മാസത്തെ ഉയർന്ന നിലയില്‍

ഉക്രൈന്‍ യുദ്ധത്തിന് പിന്നാലെ ചൈനയും ഇന്ത്യയും അടങ്ങുന്ന രാജ്യങ്ങളിലേ പ്രധാന ക്രൂഡ് ഓയില്‍ കയറ്റുമതിക്കാരായി റഷ്യ ഉയർന്ന് വന്നു. ഇതോടെ ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്ന രാഷ്ട്രങ്ങളില്‍ ഒന്ന് സൗദി അറേബ്യയായിരുന്നു. പ്രധാനപ്പെട്ട പല രാജ്യങ്ങളിലേക്കുമുള്ള സൗദി അറേബ്യയുടെ കയറ്റുമതി കുറഞ്ഞു. എന്നാല്‍ സൗദി അറേബ്യയുടെ മൊത്തത്തിലുള്ള കണക്കുകള്‍ എടുക്കുമ്പോള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ചിത്രമാണ് ലഭിക്കുന്നത്.

സൗദി അറേബ്യയുടെ അസംസ്‌കൃത എണ്ണ കയറ്റുമതി നവംബറിൽ അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയെന്നാണ് ജോയിന്റ് ഓർഗനൈസേഷൻസ് ഡാറ്റാ ഇനിഷ്യേറ്റീവിന്റെ (ജോഡി) കണക്കുകൾ വ്യക്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ക്രൂഡ് കയറ്റുമതിക്കാരിൽ നിന്നുള്ള ക്രൂഡ് ഓയിൽ കയറ്റുമതി പ്രതിദിനം 39,000 ബാരൽ (ബിപിഡി) വർധിച്ച് നവംബറിൽ ഏകദേശം 6.34 ദശലക്ഷമായി ഉയർന്നു. ഒക്ടോബറില്‍ ഇത് 6.3 ദശലക്ഷം ബിപിഡിയായിരുന്നു.

oil-trade-

അതേസമയം, സൗദി ക്രൂഡ് ഓയിൽ ഉൽപ്പാദനം നവംബറിൽ 122,000 ബിപിഡി കുറഞ്ഞ് 8.82 ദശലക്ഷം ബിപിഡി ആയി. ഒപെക് കരാറിന്റെ ഭാഗമായി രാജ്യം ഉൽപ്പാദനം വെട്ടിക്കുറയ്ക്കുകയും സ്വമേധയാ ഉൽപ്പാദനം കുറയ്ക്കുകയും ചെയ്തതാണ് ഇതിന് കാരണം. കണക്കുകൾ പ്രകാരം 2023 ലെ ഏറ്റവും താഴ്ന്ന നിലയാണിത്.

2018 മുതൽ 2022 വരെയുള്ള കാലയളവിൽ സൗദി അറേബ്യയുടെ അസംസ്‌കൃത എണ്ണ ഉൽപ്പാദനം അഞ്ച് വർഷത്തെ ശരാശരി പരിധിക്ക് താഴെയാണ്. ഉൽപ്പാദനം കുറഞ്ഞെങ്കിലും കയറ്റുമതി വർധിപ്പിക്കാന്‍ കഴിഞ്ഞത് ഗള്‍ഫ് രാഷ്ട്രം നേട്ടമായിട്ടാണ് കാണുന്നത്. 2024-ന്റെ തുടക്കത്തിലും സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ ഉൽപ്പാദനം കുറയാനാണ് സാധ്യത.

വിപണിക്ക് ആവശ്യമെങ്കിൽ ഒപെക് ഉൽപാദന വെട്ടിക്കുറവ് 2024 മാർച്ചിനുശേഷവും തുടരാന്‍ കഴിയുമെന്ന് 2023 അവസാനത്തോടെ സൗദി അറേബ്യയുടെ ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, 2023 ൽ സൗദി അറേബ്യയെ മറികടന്ന് ചൈനയുടെയും ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരനായി റഷ്യ മാറിയെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. കഴിഞ്ഞ വർഷം റഷ്യ ചൈനയിലേക്ക് 107.02 ദശലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലാണ് കയറ്റി അയച്ചത്. ഇത് പ്രതിദിനം 2.14 ദശലക്ഷം ബാരലിന് (ബിപിഡി) തുല്യമാണെന്നും ചൈനീസ് കസ്റ്റംസ് ഡാറ്റ വ്യക്തമാക്കുന്നു.

മറ്റ് പ്രധാന എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ, ഇറാഖ് എന്നിവയേക്കാൾ വളരെ കൂടുതലാണ് ചൈനയിലേക്കുള്ള റഷ്യയുടെ ഇറക്കുമതി. മുമ്പ് ചൈനയുടെ ഏറ്റവും വലിയ വിതരണക്കാരായ സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി 1.8 ശതമാനം ഇടിഞ്ഞ് 85.96 ദശലക്ഷം ടണ്ണായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+