Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി മൂക്കും കുത്തി വീണു: കുതിച്ച് ഇറാഖ്, പക്ഷെ ഇന്ത്യയിന്‍ വമ്പന്‍മാർ ആ രാജ്യം തന്നെ

പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെങ്കിലും മാർച്ച് മാസത്തിലും ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായി റഷ്യ തുടരുന്നു. എനർജി കാർഗോ ട്രാക്കർ വോർടെക്സയുടെ കണക്കനുസരിച്ച് മാർച്ചിൽ റഷ്യയിൽ നിന്ന് ഇന്ത്യക്ക് ഒരു ദിവസം 1.36 ദശലക്ഷം ബാരൽ എന്ന തോതില്‍ ക്രൂഡ് ഓയിൽ ലഭിച്ചു. ഫെബ്രുവരിയിൽ റഷ്യയിൽ നിന്ന് ഇന്ത്യ പ്രതിദിനം 1.27 ദശലക്ഷം ബാരലായിരുന്നു ഇന്ത്യയുടെ ഇറക്കുമതി.

രണ്ട് മാസത്തേയും കണക്കുകള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ 7 ശതമാനത്തിന്റെ വർധനവാണ് ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഉണ്ടായിരിക്കുന്നത്. മാർച്ചിൽ ഇറാഖ്, സൗദി അറേബ്യ എന്നിവയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിതരണത്തേക്കാൾ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി വലിയ തോതില്‍ കൂടുതലാണ്.

crude-imports-

വോർടെക്‌സയിൽ നിന്നും ലഭ്യമാകുന്ന വിവരമനുസരിച്ച്, ഫെബ്രുവരിയിലെ 4.41 ദശലക്ഷം ബിപിഡിയിൽ നിന്ന് ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതി ഈ മാസത്തിൽ 4.89 ദശലക്ഷം ബിപിഡി ആയി ഉയർന്നു. ക്രൂഡ് ഓയില്‍ വില വീണ്ടും ഉയർന്നേക്കും എന്ന വിലയിരുത്തലുകള്‍ കൂടി ശക്തമായതോടെയാണ് ഇന്ത്യ ഇറക്കുമതി ശക്തമാക്കിയത്.

ഫെബ്രുവരി അവസാനം രാജ്യത്തെ ഏറ്റവും വലിയ ടാങ്കർ ഗ്രൂപ്പുകളിലൊന്നിന്മേൽ യുഎസ് ഉപരോധം ഏർപ്പെടുത്തിയിട്ടും റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഉയർന്നുവെന്നതാണ് ശ്രദ്ധേയം. റഷ്യയുടെ എണ്ണ വിൽപ്പനയിൽ നിന്നുള്ള വരുമാനം കുറയ്ക്കുന്നതിന്, റഷ്യൻ കയറ്റുമതിയുടെ വില പരിധി ലംഘിച്ചുവെന്നാരോപിച്ച് മോസ്കോ ആസ്ഥാനമായുള്ള ഷിപ്പർ സോവ്കോംഫ്ലോട്ടിനെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ കാര്യത്തിലെങ്കിലും റഷ്യയെ പിടിച്ച് നിർത്താന്‍ അമേരിക്കയ്ക്ക് സാധിച്ചില്ലെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഉപരോധത്തിന് പിന്നാലെ റിലയൻസ് ഇൻഡസ്ട്രീസ് പിന്നീട് സോവ്കോംഫ്ലോട്ട് നടത്തുന്ന ടാങ്കറുകളിൽ കയറ്റിയ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുകയും ചെയ്തു. റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ പ്രധാന ഇറക്കുമതി യുറലുകളിൽ നിന്നുള്ള സോർ ഗ്രോഡ് എണ്ണയായിരുന്നു. ഇന്ത്യ ഇറക്കുമതി ചെയ്ത മറ്റ് റഷ്യൻ എണ്ണ ഗ്രേഡുകളിൽ വരാൻഡെ, സൈബീരിയൻ ലൈറ്റ്, സോക്കോൾ (സഖാലിൻ I-ൽ നിന്ന്) എന്നിവയും ഉൾപ്പെടുന്നു.

അതേസമയം, ഇന്ത്യയുടെ പരമ്പരാഗത മിഡിൽ-ഈസ്റ്റേൺ വിതരണക്കാരിൽ ഒരാളായ, ഇറാഖ് മാർച്ചിൽ 1.09 ദശലക്ഷം ബിപിഡി ക്രൂഡ് ഓയിൽ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തു. മുൻ മാസത്തെ 76000 ബി പി ഡി എന്നതില്‍ നിന്നുള്ള വലിയ കുതിച്ച് ചാട്ടമാണ് ഇത്. എന്നാല്‍ സൗദി അറേബ്യക്ക് തിരിച്ചടി നേരിടേണ്ടി വന്നു. ഫെബ്രുവരിയില്‍ സൗദിയില്‍ നിന്നും 82000 ബിപിഡി എണ്ണയായിരുന്നു ഇന്ത്യ ഇറക്കുമതി ചെയ്തത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. മാർച്ച് മാസത്തില്‍ അത് വീണ്ടും ഇടിഞ്ഞ് 76000 ബി പി ഡിയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+