ക്രൂഡ് ഓയിലിലെ തന്ത്രം തിരിച്ചടിച്ചു: മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതെ സൗദി, 2020 ന് ശേഷമുള്ള വലിയ ഇടിവ്
റിയാദ്: 2020 ന് ശേഷമുള്ള ഏറ്റവും വലിയ സങ്കോചം നേരിട്ട് സൗദി അറേബ്യന്‍ സമ്പദ് വ്യവസ്ഥ. അന്താരാഷ്ട്ര വിപണയില്‍ വില വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ക്രൂഡ് ഓയില്‍ ഉത്പാദനം വെട്ടിക്കുറച്ചതാണ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തില്‍ ഗള്‍ഫ് രാഷ്ട്രത്തിലുണ്ടായിരിക്കുന്നത്. ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം, എണ്ണ സമ്പദ്‌വ്യവസ്ഥയിലെ 17% ഇടിവാണ് മുൻവർഷത്തെ അപേക്ഷിച്ച് മൂന്നാം പാദത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം 4.5% ചുരുങ്ങാന്‍ ഇടയാക്കിയത്.
സൗദി അറേബ്യയുടെ എണ്ണയിതര സമ്പദ്‌വ്യവസ്ഥയിലെ വളർച്ചയും മന്ദഗതിയിലായിട്ടുണ്ട്. മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ സങ്കോചമാണിത്. കൊറോണ വൈറസ് പാൻഡെമിക് ആഗോള സമ്പദ്‌വ്യവസ്ഥയിലുടനീളം നാശം വിതച്ചപ്പോഴാണ് ഇതിന് മുമ്പ് സൗദി അറേബ്യന്‍ സമ്പദ് വ്യവസ്ഥയും ഇത്തരത്തിലുള്ള തിരിച്ചടി നേരിട്ടത്.

കഴിഞ്ഞ വർഷം രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഏകദേശം 9% ൽ എത്തിയിരുന്നു. ജി 20 രാജ്യങ്ങളുടെ ഗ്രൂപ്പിൽ ഏറ്റവും വേഗതയേറിയ വളർച്ചയായിരുന്നു ഇത്. റെക്കോർഡ് ക്രൂഡ് ഉൽപ്പാദനവും റഷ്യയുടെ ഉക്രൈന്‍ അധിനിവേശവും ഇതില്‍ നിർണ്ണായക ഘടമായി. ഇതിലൂടെ സൗദി അറേബ്യയുടെ ജിഡിപി ആദ്യമായി 1 ട്രില്യൺ ഡോളർ കവിയുകയും ചെയ്തു.
2023-ൽ സൗദി സമ്പദ്‌വ്യവസ്ഥ ഏകദേശം 1% ചുരുങ്ങുമെന്ന് ലോകബാങ്കും കണക്കാക്കുന്നു. ത്രൈമാസ അടിസ്ഥാനത്തിൽ, എണ്ണ ഇതര വളർച്ച 0.1% ഉയർന്നിട്ടുണ്ട്. 2020 അവസാനത്തിനു ശേഷമുള്ള ത്വരിതഗതിയുടെ ഏറ്റവും കുറഞ്ഞ വേഗതയാണ് ഇത്. എണ്ണ വിൽപനയെ ആശ്രയിക്കുന്നതിൽ നിന്ന് സൗദി സമ്പദ്‌വ്യവസ്ഥയെ വേർപെടുത്തുകയെന്നുള്ളത് 2016 ൽ ആരംഭിച്ച വിഷൻ 2030 പദ്ധതിയുടെ ഒരു പ്രധാന ഭാഗമാണ്.
ടൂറിസം, ഉൽപ്പാദനം തുടങ്ങിയ പുതിയ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ള പദ്ധതികൾക്കുള്ള ചെലവ് ത്വരിതപ്പെടുത്തുന്നതിനാൽ 2026 വരെ വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് സർക്കാർ പറഞ്ഞു. എന്നിട്ടും, ബ്ലൂംബെർഗ് ഇക്കണോമിക്സ് അനുസരിച്ച്, കഴിഞ്ഞ വർഷത്തെ കയറ്റുമതിയുടെ 90% എണ്ണയും രാസവസ്തുക്കളും പ്ലാസ്റ്റിക്കുകളും പോലെയുള്ള എണ്ണയുമായി അടുത്ത ബന്ധമുള്ള ഉൽപ്പന്നങ്ങളാണ്.
കഴിഞ്ഞയാഴ്ച നടന്ന രാജ്യത്തിന്റെ പ്രധാനപ്പെട്ട സാമ്പത്തിക കോൺഫറൻസിൽ എണ്ണ ഇതര വളർച്ചയെ ഉത്തേജിപ്പിക്കുന്നതിലാണ് താൻ പ്രധാനമായും ശ്രദ്ധിക്കുന്നതെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കിയിരുന്നു. ഈ വർഷാവസാനത്തോടെ ഈ മേഖലയിലെ വളർച്ച ശരാശരി 6% ആകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications