സൗദി ഇങ്ങനെ തുടര്‍ന്നാല്‍ ഇന്ത്യ പെട്ടുപോകും; അപ്രതീക്ഷിത തീരുമാനം... എണ്ണ വില കുതിക്കും
റിയാദ്: ആഗോള തലത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന തീരുമാനവുമായി സൗദി അറേബ്യ. എണ്ണ ഉല്‍പ്പാദനത്തില്‍ വരുത്തിയ കുറവ് സെപ്തംബര്‍ വരെ തുടരാനാണ് തീരുമാനം. അപ്രതീക്ഷിതമായി റഷ്യയും ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. ഇന്ത്യ പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഈ രണ്ട് രാജ്യങ്ങളില്‍ നിന്നാണ്. അതുകൊണ്ടുതന്നെ തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയാകും.
ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യങ്ങളാണ് സൗദി അറേബ്യയും റഷ്യയും. ഈ രണ്ട് രാജ്യങ്ങളും ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നത് തുടര്‍ന്നാല്‍ ആഗോള വിപണിയില്‍ വില കുതിച്ചുയരും. എണ്ണയ്ക്ക് വില ഉയരുമ്പോള്‍ മറ്റു അവശ്യ വസ്തുക്കള്‍ക്കും വില കൂടും. ഇതാകട്ടെ, ഇറക്കുമതിയെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന വികസ്വര രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ്.

സൗദി അറേബ്യയുടെ തീരുമാനം വന്ന പിന്നാലെ എണ്ണവില ഉയരാന്‍ തുടങ്ങി. വ്യാഴാഴ്ച പ്രഖ്യാപനമുണ്ടായ ഉടനെ ഒരു ശതമാനമാണ് ഉയര്‍ന്നത്. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം മൂന്ന് ശതമാനം ഉയര്‍ന്നു. വരും ദിവസങ്ങളിലും നേരിയ വിലക്കയറ്റം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ഏപ്രിലില്‍ സൗദി എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പുറമെയാണ് പ്രതിദിനം 10 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കുന്നത്.
ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ വില ഉയരുന്നത് ഇന്ത്യയ്ക്ക് ചെലവ് കൂട്ടും. ഉയര്‍ന്ന വിലയ്ക്ക് ഇറക്കുമതി ചെയ്യേണ്ട സാഹചര്യം വരും. കമ്പനികള്‍ വില കൂട്ടിയാല്‍ അവശ്യ വസ്തുക്കളുടെ വില സ്വാഭാവികമായും ഉയരും. ഇത് ജനങ്ങളെ ബാധിക്കുമെന്ന് തീര്‍ച്ചയാണ്. ഓഹരി വിപണിയിലും പ്രതിഫലനമുണ്ടാകും.
സെപ്തംബര്‍ മാസം അവസാനിക്കുന്നതോടെ സൗദി അറേബ്യ പഴയ തോതിലേക്ക് ഉല്‍പ്പാദനം കൂട്ടണം എന്നില്ല. സാഹചര്യം പരിശോധിച്ച ശേഷം ഉല്‍പ്പാദനം വെട്ടിക്കുറച്ച സമയപരിധി നീട്ടുമെന്നാണ് സൗദിയുടെ വിശദീകരണം. 2024 വരെ ഇതേ നില തുടര്‍ന്നാല്‍ ഇന്ത്യയിലും എണ്ണവില കുതിച്ചുയരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പ്രതിദിനം മൂന്ന് ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനാണ് റഷ്യ തീരുമാനിച്ചിരിക്കുന്നത്. അമേരിക്കന്‍ ഉപരോധം നിലവിലുള്ളതിനാല്‍ എണ്ണയാണ് റഷ്യയുടെ പ്രധാന വരുമാനം. വില കുറച്ച് ഇന്ത്യയ്ക്കും ചൈനയ്ക്കുമെല്ലാം അവര്‍ എണ്ണ വില്‍ക്കുന്നുണ്ട്. റഷ്യ കൂടി ഉല്‍പ്പാദനം ചുരുക്കിയതോടെയാണ് വിപണി വിലയില്‍ അതിവേഗം മാറ്റമുണ്ടായത്.
ലോകത്തെ എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. സൗദിയാണ് ഇതില്‍ പ്രധാന രാജ്യം. ഒപെകില്‍ അംഗങ്ങളല്ലാത്ത രാജ്യങ്ങളും എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ പ്രമുഖ രാജ്യം റഷ്യയാണ്. റഷ്യയും സൗദിയുമാണ് എണ്ണവില നിശ്ചയിക്കുന്നതില്‍ പ്രധാനികള്‍. വില വലിയ അളവില്‍ കുറയുന്ന സാഹചര്യം വന്നാല്‍ ഉല്‍പ്പാദനത്തില്‍ മാറ്റം വരുത്തി അവര്‍ നയം തയ്യാറാക്കുകയാണ് ചെയ്യുക.
ഒരു കാലത്ത് സൗദി അറേബ്യയില്‍ നിന്നായിരുന്നു ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങിയത്. പിന്നീട് ഇറാഖില്‍ നിന്നായി. ഇപ്പോള്‍ റഷ്യയില്‍ നിന്നാണ്. വില കുറച്ച് നല്‍കുന്നതാണ് ഇന്ത്യന്‍ കമ്പനികള്‍ റഷ്യയെ കൂടുതല്‍ ആശ്രയിക്കാന്‍ കാരണം. വിപണി വില ഉയരാന്‍ തുടങ്ങിയതിനാല്‍ ഇന്ത്യന്‍ കമ്പനികള്‍ വില കൂട്ടിയേക്കാം. എന്നാല്‍ നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പും വരുന്നതിനാല്‍ വില വര്‍ധിപ്പിക്കാന്‍ സാധ്യതയില്ലെന്നും സൂചനയുണ്ട്.
-
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications