കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അരാംകോ ആക്രമണത്തിന്റെ തെളിവ് പുറത്തുവിട്ടു; ഇനി യുദ്ധമെന്ന് ട്രംപ്, തയ്യാറെന്ന് ഇറാന്‍

Google Oneindia Malayalam News

Recommended Video

cmsvideo
Saudi Aramco attacked US says intelligence report | Oneindia Malayalam

റിയാദ്/വാഷിങ്ടണ്‍/ടെഹ്‌റാന്‍: സൗദിയിലെ അരാംകോ കമ്പനിയുടെ പ്രധാന എണ്ണ കേന്ദ്രം ആക്രമിച്ചതിന് പിന്നില്‍ യമനിലെ ഹൂത്തികളല്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ ഇറാന് ബന്ധമുണ്ടെന്നുള്ള സൂചനകളാണ് ഉപഗ്രഹ ചിത്രങ്ങള്‍ അടിസ്ഥാനപ്പെടുത്തി അമേരിക്ക പുറത്തുവിട്ടിരിക്കുന്നത്.

ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് തെളിഞ്ഞാല്‍ അവരുമായി യുദ്ധം ചെയ്യുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. തങ്ങള്‍ക്ക് ബന്ധമില്ലെന്നും അമേരിക്ക പ്രകോപനമുണ്ടാക്കിയാല്‍ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്നുമാണ് ഇറാന്റെ പ്രതികരണം. തൊട്ടുപിന്നാലെയാണ് തെളിവുകള്‍ അടങ്ങുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി വര്‍ധിച്ചിരിക്കുകയാണിപ്പോള്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

ഹൂത്തികള്‍ അല്ലെന്ന് അമേരിക്ക

ഹൂത്തികള്‍ അല്ലെന്ന് അമേരിക്ക

ശനിയാഴ്ച നടന്ന ആക്രമണത്തിന് തൊട്ടുപിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് യമനിലെ ഹൂത്തി വിമതര്‍ രംഗത്തുവന്നിരുന്നു. ഇറാന്‍ പിന്തുണയുള്ള ഈ സംഘം ഇനിയും എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നാണ് ഭീഷണി മുഴക്കുന്നത്. എന്നാല്‍ ഹൂത്തികള്‍ക്ക് ആക്രമണത്തില്‍ ബന്ധമില്ലെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

 സൈനിക നടപടിയെന്ന് ട്രംപ്

സൈനിക നടപടിയെന്ന് ട്രംപ്

ആക്രമണം നടന്ന ശനിയാഴ്ച തന്നെ ഇറാനെ കുറ്റപ്പെടുത്തി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തുവന്നിരുന്നു. എന്നാല്‍ അദ്ദേഹം തെളിവൊന്നും നല്‍കിയിരുന്നില്ല. ഇക്കാര്യം ഇറാന്‍ നിഷേധിക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് ട്രംപ് ഞായറാഴ്ച മുന്നറിയിപ്പ് നല്‍കി.

മൂന്നു പ്രമുഖ മാധ്യമങ്ങള്‍

മൂന്നു പ്രമുഖ മാധ്യമങ്ങള്‍

എന്നാല്‍ ഇപ്പോള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ്, എബിസി, റോയിട്ടേഴ്‌സ് തുടങ്ങിയ അന്തര്‍ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. സൗദിയുടെ വടക്ക്-പടിഞ്ഞാറന്‍ മേഖലയില്‍ നിന്നാണ് ആക്രമണമുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്ന സൂചന

ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്ന സൂചന

ഹൂത്തികള്‍ക്ക് സ്വാധീനമുള്ള യമനിലെ പ്രദേശങ്ങള്‍ സൗദി അരാംകോ കേന്ദ്രത്തിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലാണ്. ഈ ഭാഗത്ത് നിന്ന് അരാംകോ കേന്ദ്രത്തിലേക്ക് ആക്രമണം വന്നതായി കാണുന്നില്ല. പകരം ഉപഗ്രഹ ചിത്രങ്ങള്‍ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് ആക്രമണം വന്ന കാര്യം സ്ഥിരീകരിക്കുന്നു.

ഇറാന്‍, ഇറാഖ് അതിര്‍ത്തി മേഖല

ഇറാന്‍, ഇറാഖ് അതിര്‍ത്തി മേഖല

ഇറാന്‍, ഇറാഖ് മേഖലയില്‍ നിന്നാണ് ഡ്രോണുകള്‍ വന്നതെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ആക്രമണമുണ്ടായ അബ്‌ഖൈഖ് കേന്ദ്രത്തില്‍ നിന്നുള്ള സൂചനയും യമനെതിരെ അല്ല. ഈ സ്ഥലം പരിശോധിച്ചാലും വ്യക്തമാകുന്നത് ഡ്രോണ്‍ വന്നത് ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ നിന്നാണ് എന്നുതന്നെ.

ഡ്രോണുകളും ക്രൂയിസ് മിസൈലുകളും

ഡ്രോണുകളും ക്രൂയിസ് മിസൈലുകളും

ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. എന്നാല്‍ അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ലക്ഷ്യം പൂര്‍ണമായി നേടാന്‍ സാധിച്ചില്ല. ഇറാനാണ് സംഭവത്തിന് പിന്നിലെന്ന് ട്രംപിന് ബോധ്യമായി എന്ന എബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യക്തതയില്ലെന്ന് ബ്രിട്ടന്‍

വ്യക്തതയില്ലെന്ന് ബ്രിട്ടന്‍

എല്ലാ രാജ്യങ്ങളും സംഘര്‍ഷ സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല എന്നാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പ്രതികരിച്ചത്. എണ്ണയ്ക്ക് പത്ത് ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഗള്‍ഫ് യുദ്ധത്തിന് ശേഷം ആദ്യമായിട്ടാണ് ഒരുദിവസം ഇത്രയും ഉയര്‍ച്ചയുണ്ടാകുന്നത്.

യുദ്ധത്തിന് തയ്യാറെന്ന് ഇറാന്‍

യുദ്ധത്തിന് തയ്യാറെന്ന് ഇറാന്‍

പ്രകോപനമുണ്ടാക്കിയാല്‍ യുദ്ധത്തിന് തയ്യാറാണെന്ന് ഇറാന്‍ പ്രതികരിച്ചു. പശ്ചിമേഷ്യയിലെ എല്ലാ അമേരിക്കന്‍ താവളങ്ങളും തങ്ങളുടെ മിസൈല്‍ പരിധിയിലാണെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. തങ്ങള്‍ക്ക് സൗദി എണ്ണ കേന്ദ്രം ആക്രമിച്ചതില്‍ പങ്കില്ല. എന്നാല്‍ അമേരിക്ക പ്രകോപനം തുടര്‍ന്നാല്‍ യുദ്ധത്തിന് തയ്യാറാണെന്ന് ഇറാന്‍ കമാന്റര്‍ അമിര്‍ അലി ഹജിസാദി പറഞ്ഞു.

 ഇറാഖ് മാധ്യമങ്ങള്‍ പറയുന്നത്

ഇറാഖ് മാധ്യമങ്ങള്‍ പറയുന്നത്

ഇറാഖില്‍ നിന്നാണ് സൗദിക്ക് നേരെ ആക്രമണമുണ്ടായതെന്ന് ആ രാജ്യത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇറാഖ് ഭരണകൂടം ഇക്കാര്യം തള്ളി. ഇത്തരം സംഭവങ്ങള്‍ സാഹചര്യം വഷളാക്കുമെന്ന് ഫ്രാന്‍സ് അഭിപ്രായപ്പെട്ടു. എല്ലാവരും പിന്‍മാറണമെന്ന് ഇറാന്റെ സഖ്യരാജ്യമായ തുര്‍ക്കിയും ആവശ്യപ്പെട്ടു.

 ബിന്‍ സല്‍മാന്‍-ട്രംപ് സംഭാഷണം

ബിന്‍ സല്‍മാന്‍-ട്രംപ് സംഭാഷണം

ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ശക്തമായ മറുപടി നല്‍കാന്‍ തയ്യാറാമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ പ്രസിഡന്റിനെ അറിയിച്ചു. ഇരുവരും ടെലിഫോണില്‍ സംസാരിച്ചു. സൗദി അറേബ്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സഖ്യരാജ്യമായ യുഎഇ വ്യക്തമാക്കി.

ഇനിയും ആക്രമിക്കുമെന്ന് ഭീഷണി

ഇനിയും ആക്രമിക്കുമെന്ന് ഭീഷണി

അതിനിടെ സൗദിക്കെതിരെ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂത്തികള്‍ ഭീഷണി മുഴക്കി. ശനിയാഴ്ച 10 ഡ്രോണുകളാണ് ഹൂത്തികള്‍ സൗദി എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ അയച്ചത്. സൗദിയെ സാമ്പത്തികമായി തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. യമനില്‍ സൗദിയും യുഎഇയും ഇടപെടുന്നതിനുള്ള തിരിച്ചടിയാണ് ആക്രമണമെന്നും ഹൂത്തികള്‍ പറയുന്നു.

മുസ്ലിംകളെ അടച്ചാക്ഷേപിച്ച് കര്‍ണാടക മന്ത്രി; പാകിസ്താന്‍ അനുകൂലികള്‍, രാജ്യദ്രോഹികള്‍

English summary
Saudi Aramco oil attacks: US says intelligence shows Iran involved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X