കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അരാംകോ ഞെട്ടിക്കും; എണ്ണയ്ക്ക് പുറമെ വാതക മേഖലയും കീഴടക്കും, സാബികില്‍ കണ്ണ്

Google Oneindia Malayalam News

Recommended Video

cmsvideo
സൗദി അരാംകോ ഞെട്ടിക്കും | #SaudiArabaia | Oneindia Malayalam

റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമാണ് സൗദി അറേബ്യ. സൗദിയുടെ പ്രധാന എണ്ണ കമ്പനിയാണ് അരാംകോ. എണ്ണ മേഖല മാത്രമല്ല, വാതക മേഖലയിലേക്കും ബൃഹത്തായ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് അരാംകോ. 50000 കോടിയുടെ നിക്ഷേപമാണ് അരാംകോ നടത്താന്‍ പോകുന്നത്.

നിലവിലുള്ള വാതക കയറ്റുമതി അരാംകോ വര്‍ധിപ്പിക്കുന്നതിലൂടെ 15000 കോടി ഡോളറിന്റെ നിക്ഷേപം സ്വന്തമാക്കുക എന്ന ലക്ഷ്യവും കമ്പനിക്കുണ്ട്. എണ്ണ വരുമാനം വിട്ട് മറ്റു ആദായ മാര്‍ഗങ്ങള്‍ തേടുന്ന സൗദിക്ക് വന്‍ കുതിപ്പ് നല്‍കുന്നതാണ് അരാംകോയുടെ നീക്കം. കമ്പനി മേധാവി അമീന്‍ നാസര്‍ പുറത്തുവിട്ട വിവരങ്ങള്‍ ഇങ്ങനെ....

 എണ്ണയ്ക്ക് പുറമെ

എണ്ണയ്ക്ക് പുറമെ

എണ്ണയ്ക്ക് പുറമെ പ്രകൃതി വാതകം, പെട്രോ കെമിക്കല്‍സ് മേഖലയിലും നിക്ഷേപം നടത്താനാണ് അരാംകോയുടെ ലക്ഷ്യം. പെട്രോ കെമിക്കല്‍ രംഗത്തെ ഗള്‍ഫിലെ ഭീമന്‍ കമ്പനിയായ സാബികിന്റെ ബഹുഭൂരിഭാഗം ഓഹരി വാങ്ങാനുള്ള ശ്രമത്തിലാണ് അരാംകോ. 50000 കോടി ഡോളറിന്റെ നിക്ഷേപം നടത്തും. ഇതില്‍ പ്രകൃതി വാതക രംഗത്തുമാത്രം 15000 കോടി ഡോളര്‍ നിക്ഷേപിക്കാനാണ് തീരുമാനം.

പശ്ചിമേഷ്യയിലെ ഏറ്റവും വലുത്

പശ്ചിമേഷ്യയിലെ ഏറ്റവും വലുത്

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പെട്രോ കെമിക്കല്‍ കമ്പനിയാണ് സാബിക്. ഇവരുടെ ഓഹരികള്‍ വാങ്ങാനാണ് അരാംകോയുടെ ആദ്യ പരിഗണന. 50ലധികം രാജ്യങ്ങളില്‍ സാബിക്കിന് വ്യാവസായമുണ്ട്. ഈ കമ്പനിയുടെ ഓഹരി സ്വന്തമാക്കാന്‍ സാധിച്ചാല്‍ എണ്ണയ്്ക്ക് പുറമെ പ്രകൃതി വാതക മേഖലയും അരാംകോയുടെ നിയന്ത്രണത്തിലാകും.

65 ശതമാനം വര്‍ധനവ്

65 ശതമാനം വര്‍ധനവ്

നിലവില്‍ അരാംകോയുടെ നിയന്ത്രണത്തില്‍ പ്രകൃതി വാത ഉല്‍പ്പാദനം നടക്കുന്നുണ്ട്. നിലവിലുള്ളതിന്റെ 65 ശതമാനം വര്‍ധനവാണ് സൗദി ലക്ഷ്യമിടുന്നത്. 1400 കോടി ക്യൂബിക് ഫീറ്റാണ് നിലവിലെ ഉല്‍പ്പാദനം. ഇത് ദിവസവും 2300 കോടി ക്യൂബിക് ഫീറ്റാക്കുക എന്നതാണ് അരാംകോയുടെ ലക്ഷ്യം.

ഷെല്‍ ഗ്യാസ് ഉല്‍പ്പാദനം

ഷെല്‍ ഗ്യാസ് ഉല്‍പ്പാദനം

സൗദിയുടെ രാസ മേഖലയില്‍ വന്‍ കുതിപ്പുണ്ടാക്കാന്‍ ഷെല്‍ ഗ്യാസ് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നാണ് അരാകോ സിഇഒ അമീന്‍ നാസര്‍ പറയുന്നത്. എണ്ണയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഭാവിയില്‍ കമ്പനി പ്രതിസന്ധി നേരിടുമെന്ന് അരാംകോ വിലയിരുത്തുന്നു. തുടര്‍ന്നാണ് മറ്റു മേഖലയില്‍ കൂടി നിക്ഷേപം നടത്തുന്നത്.

സൗദിയില്‍ വന്‍ ഷെല്‍ ഗ്യാസ് നിക്ഷേപം

സൗദിയില്‍ വന്‍ ഷെല്‍ ഗ്യാസ് നിക്ഷേപം

സൗദിയില്‍ വന്‍ ഷെല്‍ ഗ്യാസ് നിക്ഷേപമുണ്ട്. സൗദിയുടെ വടക്ക് പടിഞ്ഞാറന്‍ മേഖല, തെക്കന്‍ ഗവാര്‍, ജഫുറ മേഖലകളിലാണ് വാതക ശേഖരം. എന്നാല്‍ ഇവിടെ ഖനനം ചെയ്യുന്നതിന് സൗദി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. കാരണം പലതാണ്. ഭൂമിക്കടിയില്‍ വളരെ ആഴത്തിലാണ്, എത്തിപ്പെടാന്‍ പ്രയാസമുള്ള പ്രദേശമാണ്, ജല-അടിസ്ഥാന സൗകര്യമില്ലാത്ത പ്രദേശമാണ് എന്നിവയാണ് പ്രധാന വെല്ലുവിളികള്‍.

വിദേശ കമ്പനികളുമായി കരാര്‍

വിദേശ കമ്പനികളുമായി കരാര്‍

ഈ വെല്ലുവിളികള്‍ തരണം ചെയ്യുക എന്നതാണ് അരാംകോയുടെ ലക്ഷ്യം. അതിന് കമ്പനിക്ക് സാധിച്ചാല്‍ സൗദിയുടെ സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. വിദേശത്തെ പ്രകൃതി വാതക കമ്പനികളുമായി കരാറുണ്ടാക്കാനും അരാംകോ ശ്രമം തുടങ്ങിക്കഴിഞ്ഞു.

റഷ്യന്‍ പദ്ധതിയുടെ 30 ശതമാനം

റഷ്യന്‍ പദ്ധതിയുടെ 30 ശതമാനം

റഷ്യന്‍ വാതക നിര്‍മാണ കമ്പനിയായ നൊവാതേകിന്റെ പുതിയ പ്രകൃതി വാതക പദ്ധതിയില്‍ അരാംകോയും പങ്കാളിയാകും. റഷ്യന്‍ കമ്പനിയുടെ പുതിയ പ്രൊജക്ടിന്റെ 30 ശതമാനം ഓഹരി വാങ്ങാന്‍ സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ടെന്ന് സൗദി എണ്ണ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. 21000 കോടി ഡോളറിന്റെ ഭീമന്‍ പ്രൊജക്ടാണ് ആര്‍ട്ടികില്‍ റഷ്യന്‍ കമ്പനിക്കുള്ളത്.

പത്ത് വര്‍ഷങ്ങള്‍ക്കകം

പത്ത് വര്‍ഷങ്ങള്‍ക്കകം

ഊര്‍ജ രംഗത്തെ ആഗോള ഭീമന്‍മാരായ റോയല്‍ ഡച്ച് ഷെല്‍ മുതല്‍ ഫ്രാന്‍സിന്റെ ടോട്ടല്‍ വരെയുള്ള കമ്പനികളുമായി സൗദി പുതിയ കരാറുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വരുന്ന പത്ത് വര്‍ഷങ്ങള്‍ക്കകം സൗദിയുടെ സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു.

 ഖത്തറിന് തിരിച്ചടിയാകും

ഖത്തറിന് തിരിച്ചടിയാകും

ഖത്തറിന്റെ കൈവശമാണ് പ്രകൃതിവാതകം കൂടുതലുള്ളത്. ഖത്തറും ഇറാനുമാണ് ഗള്‍ഫിലെ പ്രധാന പ്രകൃതി വാതക പാടങ്ങള്‍ പങ്കിടുന്നത്. ഖത്തറിന്റെ പ്രധാന വരുമാനമാര്‍ഗവും പ്രകൃതിവാതകമാണ്. ഇന്ത്യ ഏറ്റവും കൂടുതല്‍ വാതകം ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യം ഖത്തറാണ്. സൗദി വെല്ലുവിളികള്‍ തരണം ചെയ്താല്‍ ഖത്തറിന് തിരിച്ചടിയാകും.

 ഭരണകൂടത്തിന്റെ നിയന്ത്രണം

ഭരണകൂടത്തിന്റെ നിയന്ത്രണം

സൗദി ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള എണ്ണ കമ്പനിയാണ് അരാംകോ. ദഹ്‌റാന്‍ കേന്ദ്രമായുള്ള ഈ കമ്പനി വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്തെ ഏറ്റവും വലിയ കമ്പനികളില്‍ ആദ്യ പട്ടികയില്‍ വരുന്നതാണെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തെ ലാഭകരമായ കമ്പനികളുടെ പട്ടിക ബ്ലൂംബെര്‍ഗ് ന്യൂസ് അടുത്തിടെ പുറത്തിറക്കിയിരുന്നു.

1.2 ലക്ഷം കോടിയുടെ ആസ്തി

1.2 ലക്ഷം കോടിയുടെ ആസ്തി

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ കമ്പനിയാണ് അരാംകോ. ക്രൂഡ് ഓയില്‍ സംഭരണത്തിന്റെ കാര്യത്തിലും അരാംകോ തന്നെയാണ് മുന്നില്‍. അരാംകോയുടെ ധനകാര്യ വിവരങ്ങള്‍ കഴിഞ്ഞ ഏപ്രിലില്‍ ചോര്‍ന്നിരുന്നു. 1.2 ലക്ഷം കോടിയുടെ ആസ്തിയാണ് കമ്പനിക്കുള്ളതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിജെപി കേന്ദ്രനേതാക്കള്‍ ശബരിമലയിലേക്ക്; നാല് പേരെ നിയോഗിച്ച് അമിത് ഷാ!! റിപ്പോര്‍ട്ട് തയ്യാറാക്കുംബിജെപി കേന്ദ്രനേതാക്കള്‍ ശബരിമലയിലേക്ക്; നാല് പേരെ നിയോഗിച്ച് അമിത് ഷാ!! റിപ്പോര്‍ട്ട് തയ്യാറാക്കും

English summary
Saudi Aramco eyes $150bn of gas investments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X