കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അരാംകോ വീണ്ടും ഞെട്ടിക്കുന്നു; റിലയന്‍സ് സ്വന്തമാക്കാന്‍ ശ്രമം, രാജകുമാരന്‍ വെറുതെ വന്നതല്ല

Google Oneindia Malayalam News

റിയാദ്/മുംബൈ: ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനിയാണ് സൗദി എണ്ണ കമ്പനിയായ അരാംകോ. ഇന്ത്യയിലെ പ്രമുഖ കമ്പനിയാണ് റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ്. റിലയന്‍സ് സ്വന്തമാക്കാന്‍ അരാംകോ നീക്കം നടത്തുന്നുവെന്നാണ് പുതിയ വിവരം. റിലയന്‍സിന്റെ ഓഹരികള്‍ ഘട്ടങ്ങളായി അരാംകോ വാങ്ങും. മാസങ്ങള്‍ക്ക് മുമ്പാണ് അരാംകോ തങ്ങളുടെ താല്‍പ്പര്യം മുന്നോട്ട് വച്ചത്.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തിടെ ഇന്ത്യയിലെത്തിയ വേളയില്‍ ബിസിനസ് ചര്‍ച്ചകളിലെ പ്രധാന വിഷയവും ഇതായിരുന്നു. റിലയന്‍സ് ചെയര്‍മാനും ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനുമായ മുകേഷ് അംബാനിയെ ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയപ്പോള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കണ്ടിരുന്നു. അരാംകോയുടെ നീക്കം വിജയകരമായാല്‍ വ്യവസായ ലോകത്ത് വന്‍ മാറ്റങ്ങളായിരിക്കും സംഭവിക്കുക....

കോര്‍പറേറ്റ് ലോകത്ത് മെഗാ ഡീല്‍

കോര്‍പറേറ്റ് ലോകത്ത് മെഗാ ഡീല്‍

കോര്‍പറേറ്റ് ലോകത്ത് മെഗാ ഡീലിനാണ് സാധ്യതകള്‍ ഒരുങ്ങുന്നത്. റിലയന്‍സിന്റെ 25 ശതമാനം ഓഹരി വാങ്ങാനാണ് സൗദി അരാംകോയുടെ നീക്കം. ഇതിന്റെ ചര്‍ച്ചകള്‍ വേഗത്തിലായി എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

നാല് മാസം മുമ്പ്

നാല് മാസം മുമ്പ്

നാല് മാസം മുമ്പാണ് അരാംകോ തങ്ങളുടെ ആഗ്രഹം ആദ്യം അറിയിച്ചത്. പിന്നീട് ചര്‍ച്ചകള്‍ പലവട്ടം ടന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയ വേളയില്‍ ബിസിനസ് കാര്യങ്ങളിലെ പ്രധാന ചര്‍ച്ചയും ഇതായിരുന്നു.

 ജൂണില്‍ ഒപ്പുവയ്ക്കും

ജൂണില്‍ ഒപ്പുവയ്ക്കും

ഈ വര്‍ഷം ജൂണില്‍ അരാംകോയും റിലയന്‍സും കരാറിലെത്തുമെന്നാണ് വിവരം. 1500 കോടി ഡോളറിന്റെ കരാറാണ് ഒപ്പുവയ്ക്കുക. റിലയന്‍സിന്റെ എണ്ണശുദ്ധീകരണ ശാലയും പെട്രോകെമിക്കല്‍സും ഉള്‍പ്പെടുന്ന ബിസിനസ് 6000 കോടി ഡോളറിന്റെ മൂല്യമുള്ളതാണ്.

ഓഹരികള്‍ വില്‍ക്കുന്നു

ഓഹരികള്‍ വില്‍ക്കുന്നു

ഊര്‍ജ മേഖലയില്‍ തുടങ്ങി, ചില്ലറ വ്യാപാര രംഗത്തേക്കും ടെലികോം രംഗത്തേക്കും വ്യവസായ ലോകം വളര്‍ത്തിയ കമ്പനിയാണ് റിലയന്‍സ് ഇന്റസ്ട്രീസ്. റിലയന്‍സിന് തങ്ങളുടെ ഓഹരികള്‍ വില്‍ക്കാര്‍ താല്‍പ്പര്യമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ബിസിനസ് വ്യാപിപ്പിക്കാന്‍ സൗദി

ബിസിനസ് വ്യാപിപ്പിക്കാന്‍ സൗദി

റിലയന്‍സുമായി സഹകരിച്ച് ഇന്ത്യയിലും വിദേശത്തും ബിസിനസ് വ്യാപിപ്പിക്കാന്‍ സൗദിക്ക് നേരത്തെ പദ്ധതിയുണ്ടായിരുന്നു. അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹത്തിന് എത്തിയ വേളയില്‍ സൗദി എണ്ണ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

 കാര്യങ്ങള്‍ എളുപ്പമാകും

കാര്യങ്ങള്‍ എളുപ്പമാകും

സൗദിക്ക് ഇന്ത്യയില്‍ റിഫൈനറി ശേഷി വര്‍ധിപ്പിക്കാനാണ് ആലോചന. പറ്റിയ പങ്കുകാരെ സൗദി തിരയുകയാണ്. ഈ സാഹചര്യത്തിലാണ് റിലയന്‍സിന്റെ പങ്കാളിത്തം ആലോചിക്കുന്നത്. റിലയന്‍സിന്റെ ഓഹരികള്‍ വാങ്ങിയാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നും സൗദി കരുതുന്നു.

മൂന്നാമത് രാജ്യമാണ് ഇന്ത്യ

മൂന്നാമത് രാജ്യമാണ് ഇന്ത്യ

ഏറ്റവും കൂടുതല്‍ എണ്ണ ഉപയോഗിക്കുന്ന മൂന്നാമത് രാജ്യമാണ് ഇന്ത്യ. അമേരിക്കക്കും ചൈനയ്ക്കും പിന്നിലാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ വ്യവസായ മേഖലയില്‍ സാന്നിധ്യം ഉറപ്പാക്കുന്നത് നേട്ടമാകുമെന്നാണ് അരാംകോയുടെ വിശ്വാസം.

 40 ലക്ഷം ബാരല്‍ എണ്ണ

40 ലക്ഷം ബാരല്‍ എണ്ണ

ഇന്ത്യയില്‍ പ്രതിദിന എണ്ണ ഉപയോഗം 40 ലക്ഷം ബാരല്‍ എണ്ണയാണ്. വരും വര്‍ഷങ്ങളില്‍ ഇത് ഇനിയും കൂടിയേക്കാം. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നിക്ഷേപം ഇറക്കുന്നത് സൗദിക്ക് നേട്ടമാകുമെന്നും അരാംകോ കണക്കുകൂട്ടുന്നു.

വെളിപ്പെടുത്താന്‍ സാധിക്കില്ല

വെളിപ്പെടുത്താന്‍ സാധിക്കില്ല

ഓഹരികള്‍ വില്‍ക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് റിലയന്‍സ് വക്താവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഓഹരികള്‍ വില്‍ക്കുന്നതിന് മുമ്പ് ഒട്ടേറെ കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ടെന്നും അതിന് ശേഷം മാത്രമേ പരസ്യമാക്കൂവെന്നും വക്താവ് വിശദീകരിച്ചു.

 അരാംകോ പറയുന്നത്

അരാംകോ പറയുന്നത്

തങ്ങള്‍ ഉള്‍പ്പെടുന്ന എണ്ണ, വാതക വിപണിയില്‍ തന്നെയാണ് റിലയന്‍സും നിലനില്‍ക്കുന്നതെന്നും കരാര്‍ സംബന്ധിച്ച് ഇപ്പോള്‍ പരസ്യമാക്കുന്നില്ലെന്നും അരാംകോ പ്രതികരിച്ചു. ഇന്ത്യയില്‍ വന്‍ റിഫൈനറികള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്ന് അരാംകോ നേരത്തെ വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയില്‍ വന്‍ റിഫൈനറി

മഹാരാഷ്ട്രയില്‍ വന്‍ റിഫൈനറി

മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ തീരത്താണ് 12 ലക്ഷം ബാരല്‍ ശേഷിയുള്ള റിഫൈനറി സ്ഥാപിക്കാന്‍ അരാംകോയും ഇന്ത്യന്‍ എണ്ണ കമ്പനികളും ആലോചിക്കുന്നത്. റിലയന്‍സിന്റെ ഓഹരികള്‍ വാങ്ങുന്നതോടെ ഈ പദ്ധതിയില്‍ മാറ്റംവരുമോ എന്ന് വ്യക്തമല്ല. വിദേശത്ത് കൂടുതല്‍ സാമ്പത്തിക ഇടപാട് നടത്താന്‍ സൗദി കിരീടവകാശി തീരുമാനിച്ചിരുന്നു.

 കൊറിയന്‍ കമ്പനിയുടെ ഓഹരികള്‍

കൊറിയന്‍ കമ്പനിയുടെ ഓഹരികള്‍

ദക്ഷിണ കൊറിയയിലെ ഹുണ്ടായ് ഓയില്‍ ബാങ്കിന്റെ 13 ശതമാനം ഓഹരി വാങ്ങാന്‍ അരാംകോ തീരുമാനിച്ചെന്ന് കഴിഞ്ഞദിവസം സൗദി അറിയിച്ചിരുന്നു. ഏഷ്യയിലെ പ്രധാന എണ്ണ ഉപഭോക്താക്കളാണ് ദക്ഷിണ കൊറിയ. 2018ല്‍ 11100 കോടി ഡോളര്‍ ലാഭമുള്ള കമ്പനിയാണ് സൗദിയുടെ അരാംകോ.

നരേന്ദ്ര മോദിക്കെതിരെ സഖ്യകക്ഷി മല്‍സരിക്കും; ബിജെപിക്ക് ഞെട്ടല്‍, വാരണാസിയില്‍ അടിവലിനരേന്ദ്ര മോദിക്കെതിരെ സഖ്യകക്ഷി മല്‍സരിക്കും; ബിജെപിക്ക് ഞെട്ടല്‍, വാരണാസിയില്‍ അടിവലി

തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യൂ

English summary
Saudi Aramco eyes up to 25% in RIL refining & petrochemical business
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X