കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി എണ്ണക്കമ്പനി അറാംകോ 70 ബില്ല്യണിന്റെ കോര്‍പ്പറേറ്റ് ബോണ്ടില്‍ നിന്നും പിന്മാറുന്നു..

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ 70 ബില്യൺ യു എസ് ഡോളറിന്റെ കോർപറേറ്റ് ബോണ്ട് ഫണ്ട് ശേഖരണത്തില്‍ നിന്നും പിന്മാറുന്നു.രാജ്യത്തെ ഏറ്റവും വലിയ പെട്രോ കെമിക്കൽ പ്രജക്ടിന് വേണ്ടിയാണ് സൗദി അറേബ്യൻ ഓയിൽ കോർപറേഷൻ എന്ന ആരാംകോ ഈ വൻതുക സ്വരൂപിക്കുന്നതിന് പദ്ധതിയിട്ടിരുന്നത്.ഇതിന് പകരം പൊതുജനപങ്കാളിത്തം കുറവുള്ള മാർഗങ്ങൾ ആരായുമെന്ന് ആരാംകോ പ്രതിനിധികൾ വാൾസ്ട്രീറ്റ് ജേര്‍ണലിനെ അറിയിച്ചതായാണ് റിപ്പോർട്ട്.

<strong>എന്നെ ക്രിസ്ത്യാനിയാക്കിയ ജനം ടിവി മാപ്പുപറഞ്ഞില്ലെങ്കിൽ കേസ് കൊടുക്കും; തൃപ്തി ദേശായി!</strong>എന്നെ ക്രിസ്ത്യാനിയാക്കിയ ജനം ടിവി മാപ്പുപറഞ്ഞില്ലെങ്കിൽ കേസ് കൊടുക്കും; തൃപ്തി ദേശായി!

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോര്‍പ്പറേറ്റ് ബോണ്ട് വില്പനയ്ക്ക് എന്തെങ്കിലും തടസമുണ്ടോ അറിയാന്‍ ധനകാര്യ ഓഡിറ്റ് പൊതുവിഞ്ജാപനം ഇറക്കണം.എന്നാല്‍ അരാംകോ ഇത്തരം വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.നിലവിലുള്ള മാര്‍ക്കറ്റിനെ കുറിച്ചും അറാംകോയ്ക്ക് ആകുലതകള്‍ ഉണ്ട്.ബോണ്‍് വില്പനയ്ക്ക് അനുകൂലമല്ലാത്ത സാഹചര്യമാണ് ഇപ്പോള്‍.അതിനാല്‍ മറ്റ് ധനകാര്യമാര്‍ഗങ്ങളും കമ്പനി ആലോചിക്കുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

aramco-logo

കഴിഞ്ഞ മാസത്തില്‍ ഓയില്‍ വില 20 ശതമാനത്തിലധികം കുറഞ്ഞിരുന്നു.അതിനാല്‍ സൗദി ഉത്പാദനം കുറച്ച് വിപണി വില വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്.സൗദി നയിക്കുന്ന് ഒപെക് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദം കാരണം വില നിയന്ത്രണത്തിനും ഇറാനില്‍ നിന്നുള്ള ഓയില്‍ സപ്ളെ കുറഞ്ഞതിനും പരിഹാരം ആലോചിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഉത്പാദകരായ അറാംകോ എണ്ണ ഖനനത്തിലും പെട്രോകെമിക്കല്‍ ഉത്പാദനത്തിലും മുതല്‍മുടക്കാനുള്ള തീരുമാനത്തിലാണ്.കോര്‍പ്പരേറ്റ് ബോ്ണ്ട് ശേഖരണത്തില്‍ നിന്നും പിന്മാറ്റം കമ്പനിയുടെ 5 ശതമാനം സ്റ്റോക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നതിനെയും തചസപ്പെടുത്തുന്നു.ഇത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ബുദ്ധിയാണെന്ന് വിലയിരുത്തുന്നു.

English summary
Saudi Aramco plans to quit the corporate bond sale of us dollar 70 billion for saudis petro chemical project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X