കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അരാംകോ ലോകത്ത് നമ്പര്‍ വണ്‍; ലാഭവിഹിതം കൊടുത്തത് 4600 കോടി ഡോളര്‍!! ലക്ഷ്യം ഏഷ്യ

Google Oneindia Malayalam News

റിയാദ്: ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനി എന്ന പദവി സൗദി അറേബ്യയുടെ എണ്ണ കമ്പനിയായ അരാംകോയ്ക്ക് തന്നെ. ആഗോളതലത്തില്‍ എണ്ണവില കുത്തനെ ഇടിഞ്ഞപ്പോഴും സൗദി അരാംകോയ്ക്ക് കോട്ടം തട്ടിയിട്ടില്ല. കഴിഞ്ഞ ആറ് മാസത്തെ ഓഹരി വിഹിതം കമ്പനി കൊടുത്തുതീര്‍ത്തുവെന്ന് അധികൃതര്‍ അറിയിച്ചു. 4600 കോടി ഡോളര്‍ ലാഭവിഹിതമാണ് ഈ വര്‍ഷം കമ്പനി കൊടുത്തുതീര്‍ത്തത്. കമ്പനിയുടെ മൊത്തം ലാഭവിഹിതത്തില്‍ 12 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരിക്കെയാണിത്.

ലോകത്തെ വന്‍കിട കമ്പനികളായ ആപ്പിള്‍, ആമസോണ്‍ എന്നിവയെ എല്ലാം പിന്നിലാക്കിയാണ് സൗദി അരാംകോ ഒന്നാംസ്ഥാനത്ത് തുടരുന്നത്. ലോകത്തെ എണ്ണംപറഞ്ഞ കമ്പനികളെല്ലാം വന്‍ തകര്‍ച്ച നേരിടുകയാണ്. മിക്ക കമ്പനികളും നഷ്ടഭയം കാരണം പുതിയ നിക്ഷേപങ്ങള്‍ക്ക് മുതിരുന്നില്ല. ഈ സാഹചര്യത്തിലാണ് സൗദി അരാംകോ റിലയന്‍സില്‍ വന്‍ നിക്ഷേപം നടത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഏറ്റവും വലിയ എണ്ണ നിക്ഷേപം

ഏറ്റവും വലിയ എണ്ണ നിക്ഷേപം

ഭൂമിയിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപം തങ്ങളുടെ കൈവശമുണ്ട് എന്ന് പലപ്പോഴും സൗദി നേതാക്കള്‍ പറയാറുണ്ട്. കഴിഞ്ഞദിവസം സൗദി അരാംകോയുടെ ധനകാര്യ വൈസ് പ്രസിഡന്റ് ഖാലിദ് അല്‍ ദബ്ബാഗ് ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. എണ്ണ വില കുറയുന്നത് തങ്ങള്‍ക്ക് പ്രശ്‌നമല്ലെന്നും അരാകോയുടെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്നും അദ്ദേഹം പറയുന്നു.

4640 കോടി ഡോളര്‍ ലാഭവിഹിതം

4640 കോടി ഡോളര്‍ ലാഭവിഹിതം

ഈ വര്‍ഷം ആദ്യ പകുതി പിന്നിട്ടപ്പോള്‍ 4640 കോടി ഡോളര്‍ ലാഭവിഹിതമാണ് സൗദി അരാംകോ നല്‍കിയത്. കമ്പനി ഉടമകളായ സൗദി ഭരണകൂടത്തിന് മാത്രം 2000 കോടി ഡോളര്‍ നല്‍കി. കഴിഞ്ഞവര്‍ഷം കമ്പനി സൗദി അറേബ്യന്‍ ഭരണകൂടത്തിന് നല്‍കിയത് 600 കോടി ഡോളര്‍ മാത്രമായിരുന്നു.

വിപണിയില്‍ വില്‍ക്കും

വിപണിയില്‍ വില്‍ക്കും

അരാകോയുടെ ഓഹരി ആഗോള വിപണിയില്‍ വില്‍ക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്. അടുത്ത വര്‍ഷമോ 2021ലോ ആയിരിക്കും ഓഹരിവിപണിയില്‍ വില്‍ക്കല്‍. അതിന് മുന്നോടിയായിട്ടാണ് വന്‍ ലാഭവിഹിതം കമ്പനി സൗദി ഭരണകൂടത്തിന് നല്‍കിയിരിക്കുന്നത്. നഷ്ടം വരില്ലെന്ന് നിക്ഷേപകര്‍ക്ക് വിശ്വാസം പകരാനാണിത്.

എണ്ണ ഉല്‍പ്പാദനം

എണ്ണ ഉല്‍പ്പാദനം

അരാംകോയുടെ ക്രൂഡ് ഓയില്‍ ബാരലിന് 66 ഡോളറാണ് വില. മാസങ്ങള്‍ക്ക് മുമ്പ് 69 ഡോളറായിരുന്നു. ഇപ്പോള്‍ വില കുറയുകയാണ്. എന്നാല്‍ മാസങ്ങളായി കമ്പനി ദിനംപ്രതി ഉല്‍പ്പാദിപ്പിക്കുന്നത് ഒരു കോടി ബാരല്‍ എണ്ണയാണ്. വില കുറഞ്ഞെങ്കിലും ഉല്‍പ്പാദന അളവില്‍ മാറ്റംവരുത്തിയിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യം സൗദി അറേബ്യയാണ്.

രണ്ടു ലക്ഷം കോടി ഡോളര്‍ മൂല്യം

രണ്ടു ലക്ഷം കോടി ഡോളര്‍ മൂല്യം

അഞ്ച് ശതമാനം ഓഹരി വിറ്റഴിക്കാന്‍ സൗദി അരാകോ ആലോചിക്കുന്നുണ്ട്. ഇതുവഴി 100 കോടി ഡോളര്‍ നേടാനാണ് ഉദ്ദേശം. ഇങ്ങനെ സംഭവിച്ചാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആകുമിത്. മൂന്നു വര്‍ഷം മുമ്പാണ് ഓഹരി വിറ്റഴിക്കല്‍ സംബന്ധിച്ച് കമ്പനി ആദ്യ പ്രഖ്യാപനം നടത്തിയത്. കമ്പനിക്ക് രണ്ടു ലക്ഷം കോടി മൂല്യമുണ്ടെന്നാണ് സൗദി ഭരണകൂടം പറയുന്നത്.

റിലയന്‍സിന്റെ 20 ശതമാനം ഓഹരി

റിലയന്‍സിന്റെ 20 ശതമാനം ഓഹരി

എണ്ണവില കുറയുകയും മിക്ക കമ്പനികളും നഷ്ടം നേരിടുകയും ചെയ്യവെയാണ് സൗദി അരാംകോ റിലയന്‍സ് ഗ്രൂപ്പുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. റിലയന്‍സിന്റെ 20 ശതമാനം ഓഹരികളാണ് സൗദി അരാംകോയ്ക്ക് വില്‍ക്കുക. ഇക്കാര്യം റിലയന്‍സ് ചെയന്‍മാര്‍ മുകേഷ് അംബാനി തന്നെയാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.

 1500 കോടി ഡോളര്‍

1500 കോടി ഡോളര്‍

റിലയന്‍സിന്റെ ഉടമസ്ഥതിയിലുള്ള എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് അരാംകോ ദിവസവും അഞ്ചുലക്ഷം ബാരല്‍ എണ്ണ നല്‍കും. 1500 കോടി ഡോളറിനാണ് കമ്പനിയുടെ 20 ശതമാനം ഓഹരി അരാംകോയ്ക്ക് വിറ്റിരിക്കുന്നത്. ഇന്ത്യയിലെ വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സും സൗദിയിലെ വലിയ കമ്പനിയായ അരാംകോയും ഒന്നിക്കുന്നതോടെ ഇരുകമ്പനികള്‍ക്കും വന്‍ ലാഭം കൊയ്യാമെന്നാണ് ഉടമകള്‍ കരുതുന്നത്.

 അരാംകോയുടെ ലക്ഷ്യം

അരാംകോയുടെ ലക്ഷ്യം

റിലയന്‍സിന്റെ ഓഹരി വാങ്ങുന്നതിലൂടെ പുതിയ വിപണികള്‍ കണ്ടെത്താനുള്ള ശ്രമം അരാംകോ ഊര്‍ജിതമാക്കും. വരും വര്‍ഷങ്ങളില്‍ അതിവേഗ വളര്‍ച്ചാ സാധ്യത കല്‍പ്പിക്കുന്നത് ഏഷ്യന്‍ രാജ്യങ്ങള്‍ക്കാണ്. ഈ സാധ്യത മുന്‍കൂട്ടി കണ്ടാണ് അരാംകോ റിലയന്‍സ് ഓഹരി വാങ്ങുന്നത്. സമാനമായ രീതിയില്‍ യൂറോപ്പിലും ആഫ്രിക്കയിലും ഓഹരികള്‍ വാങ്ങാന്‍ അരാംകോയ്ക്ക് ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശശി തരൂരിന് അറസ്റ്റ് വാറണ്ട്; 'ഹിന്ദുപാകിസ്താന്‍' വീണ്ടും ചര്‍ച്ചയാകുന്നു, തരൂരിന്റെ വിവാദ പരാമര്‍ശംശശി തരൂരിന് അറസ്റ്റ് വാറണ്ട്; 'ഹിന്ദുപാകിസ്താന്‍' വീണ്ടും ചര്‍ച്ചയാകുന്നു, തരൂരിന്റെ വിവാദ പരാമര്‍ശം

English summary
Saudi Aramco remains most profitable company
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X