കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്കടലില്‍ സ്‌ഫോടക വസ്തുക്കളുമായി ബോട്ടുകള്‍; സൗദി സൈന്യം തകര്‍ത്തു

Google Oneindia Malayalam News

റിയാദ്: ചെങ്കടലില്‍ കണ്ടെത്തിയ രണ്ടു അജ്ഞാത ബോട്ടുകള്‍ സൗദി സഖ്യസേന തകര്‍ത്തു. യമനിലെ ഹൂത്തി വിമതരുടെ നിയന്ത്രണത്തിലുള്ള ബോട്ടുകളാണിതെന്ന് സംശയിക്കുന്നു. രണ്ടു ബോട്ടുകളിലും നിറയെ സ്‌ഫോടക വസ്തുക്കളായിരുന്നു. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ബോട്ടിന്റെ സഞ്ചാരം പഥം നിയന്ത്രിച്ചിരുന്നത്. ഹൂത്തി വിമതര്‍ സൗദിയെ ലക്ഷ്യമാക്കി അയച്ചതാണ് ബോട്ടുകള്‍ എന്ന് സഖ്യസേന അറിയിച്ചു.

15

ചെങ്കടലിലെ തെക്കന്‍ മേഖലയില്‍ വച്ചാണ് ബോട്ടുകള്‍ കണ്ടതും തകര്‍ത്തതും. യമനിലെ ഹുദൈദ തുറമുഖത്ത് നിന്നാണ് ബോട്ടുകള്‍ സൗദിയെ ലക്ഷ്യമാക്കി പുറപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചെങ്കടലിലൂടെ ലോക വ്യാപാര-ചരക്ക് പാതയുണ്ട്. സൗദിയുടെ എണ്ണയും മറ്റും വിദേശത്തേക്ക് പോകുന്ന ഒരു വഴിയാണിത്. ഇറാനോട് ചേര്‍ന്ന ഹോര്‍മുസ് കടലിടുക്കിലൂടെയും ചരക്കുപാതയുണ്ട്.

കോട്ടയത്ത് നെറ്റി ചുളിച്ച് മാണി സി കാപ്പന്‍; വെറും 165, എല്‍ഡിഎഫില്‍ പൊരിച്ചില്‍ തുടങ്ങികോട്ടയത്ത് നെറ്റി ചുളിച്ച് മാണി സി കാപ്പന്‍; വെറും 165, എല്‍ഡിഎഫില്‍ പൊരിച്ചില്‍ തുടങ്ങി

മാസങ്ങള്‍ക്ക് മുമ്പ് ചെങ്കടലില്‍ വച്ച് സൗദിയുടെ എണ്ണക്കപ്പല്‍ ആക്രമിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് സൗദി ഇതുവഴിയുള്ള ചരക്ക് കടത്ത് ഏറെ നാള്‍ നിര്‍ത്തിവച്ചു. സുരക്ഷാ മുന്‍കരുതല്‍ ശക്തമാക്കിയ ശേഷമാണ് പിന്നീട് ഗതാഗതം തുടങ്ങിയത്. അന്നത്തെ ആക്രമണം നടത്തിയത് ഹൂത്തികളായിരുന്നു. ഇപ്പോള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബോട്ടുകള്‍ കണ്ടെത്തിയതിന് പിന്നിലും ഹൂത്തികളാണ് എന്നാണ് സൗദിയുട ആരോപണം. ഇവര്‍ക്ക് ഇറാന്റെ പിന്തുണയുണ്ടെന്നും സൗദി ആരോപിക്കുന്നു.

രജനികാന്ത് തിരുവമണ്ണാമലൈയില്‍ മല്‍സരിക്കും; സൂചന നല്‍കി സഹോദരന്‍, ചൂടുപിടിച്ച് രാഷ്ട്രീയംരജനികാന്ത് തിരുവമണ്ണാമലൈയില്‍ മല്‍സരിക്കും; സൂചന നല്‍കി സഹോദരന്‍, ചൂടുപിടിച്ച് രാഷ്ട്രീയം

സൗദിക്കെതിരെയും സന്നദ്ധ സംഘങ്ങള്‍ക്കെതിരെയും ഹുദൈദ തുറമുഖത്ത് നിന്ന് ഹൂത്തികള്‍ ആക്രമണ ലക്ഷ്യത്തോടെ പുറപ്പെടുന്നുവെന്ന് സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ഹുദൈദ തുറമുഖത്ത് സമാധാനം കാത്തു സൂക്ഷിക്കാന്‍ 2018ല്‍ സ്വറ്റ്‌സര്‍ലാന്റില്‍ നടന്ന ചര്‍ച്ചയില്‍ യുഎന്‍ പ്രതിനിധകള്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ലംഘനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.

Recommended Video

cmsvideo
Australia ends Covid-19 vaccine trials due to HIV antibody positives | Oneindia Malayalam

2014 അവസാനത്തിലാണ് ഹൂത്തികള്‍ യമന്റെ അധികാരം പിടിച്ചത്. സൗദി പിന്തുണയ്ക്കുന്ന സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ടായിരുന്നു ഇത്. തലസ്ഥാനമായ സന്‍ആ ഹൂത്തികള്‍ പിടിച്ചതോടെ സൗദി പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ ഏദന്‍ നഗരത്തിലേക്ക് മാറി. ഇവിടെ കേന്ദ്രമായിട്ടാണ് സര്‍ക്കാരിന്റെ പിന്നീടുള്ള ഭരണം. ഇവരുടെ നിയന്ത്രണത്തില്‍ നാമമാത്രമായ പ്രദേശങ്ങളാണുള്ളത്. യമനില്‍ സുസ്ഥിര സര്‍ക്കാര്‍ നിലവില്‍ വരുന്നതിന് സൗദി അറേബ്യ മുന്‍കൈയ്യെടുത്ത് ചര്‍ച്ചകള്‍ നടന്നുവരവെയാണ് തുടര്‍ച്ചയായ ആക്രമണ ശ്രമങ്ങള്‍.

ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം

English summary
Saudi Army destroys Al Houthi explosive boats in Red Sea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X