കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വർക്ക്ഔട്ട് വീഡിയോയിൽ നിയമവിരുദ്ധമായി വസ്ത്രം ധരിച്ചു! റിയാദിലെ വനിതാ ജിംനേഷ്യം അടച്ചുപൂട്ടി...

ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഒരിക്കലും അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സൗദി സ്പോർട്സ് അതോറിറ്റിയുടെ നടപടി.

  • By Desk
Google Oneindia Malayalam News

റിയാദ്: നിയമവിരുദ്ധമായി വസ്ത്രം ധരിച്ച സ്ത്രീയുടെ വീഡിയോ പ്രൊമോഷണൽ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതിനാൽ സൗദിയിൽ സ്ത്രീകൾക്ക് വേണ്ടി തുറന്ന ജിംനേഷ്യം അടച്ചുപൂട്ടി. സൗദി സ്പോർട്സ് അതോറിറ്റിയാണ് റിയാദിലെ വനിതാ ജിംനേഷ്യം അടച്ചുപൂട്ടിയത്.

ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഒരിക്കലും അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സൗദി സ്പോർട്സ് അതോറിറ്റിയുടെ നടപടി. അടച്ചുപൂട്ടിയ സ്ഥാപനത്തിന്റെ ലൈസൻസും സ്പോർട്സ് അതോറിറ്റി റദ്ദാക്കിയിട്ടുണ്ട്. റിയാദിൽ പ്രവർത്തനമാരംഭിച്ച ഒരു വനിതാ ജിംനേഷ്യം പ്രൊമേഷന്റെ ഭാഗമായി പുറത്തുവിട്ട ഒരു വീഡിയോയാണ് സൗദിയിൽ വൻ വിവാദമായത്.

നിയന്ത്രണം...

നിയന്ത്രണം...

സ്ത്രീകളുടെ വസ്ത്രധാരണത്തിലും സാമൂഹിക പെരുമാറ്റങ്ങളിലും കർശന നിയന്ത്രണങ്ങളുള്ള രാജ്യമാണ് സൗദി അറേബ്യ. ഇസ്ലാമിക രീതിയിൽ മാത്രമേ സൗദിയിൽ സ്ത്രീകൾ വസ്ത്രം ധരിക്കാവൂ. ഇസ്ലാം മതവിശ്വാസിയല്ലെങ്കിൽ പോലും സൗദിയിൽ എത്തുന്ന വനിതകൾ ഈ നിയമം പാലിക്കണം. ടെലിവിഷൻ പരിപാടിയായാലും, സോഷ്യൽ മീഡിയയിൽ ആയാലും സ്ത്രീകളുടെ വസ്ത്രധാരണത്തിൽ ഈ നിയന്ത്രണങ്ങളെല്ലാം ബാധകമാണ്. എന്നാൽ ഇതെല്ലാം കാറ്റിൽപ്പറത്തുന്നതായിരുന്നു റിയാദിലെ സ്വകാര്യ വനിതാ ജിംനേഷ്യം പുറത്തുവിട്ട പ്രൊമോഷണൽ വീഡിയോ.

വീഡിയോ...

വീഡിയോ...

വർക്ക്ഔട്ട് ചെയ്യുന്ന യുവതിയുടെ വീഡിയോയാണ്
ജിംനേഷ്യം പ്രൊമോഷണൽ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചത്. ജിംനേഷ്യത്തിൽ ധരിക്കുന്ന അർദ്ധനഗ്നമായ വേഷവിധാനങ്ങളായിരുന്നു വീഡിയോയിലെ യുവതിയും ധരിച്ചിരുന്നത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഈ വീഡിയോ പ്രചരിച്ചിരുന്നത്. എന്നാൽ ഇത്തരത്തിലൊരു വീഡിയോ പ്രചരിച്ചത് സൗദിയിൽ വൻ വിവാദമായി.

ജിംനേഷ്യത്തിൽ...

ജിംനേഷ്യത്തിൽ...

തല മറയ്ക്കാതെ ജിംനേഷ്യത്തിലെ വേഷത്തിൽ പഞ്ചിംഗ് ബാഗിൽ കിക്ക് ചെയ്ത് വർക്ക്ഔട്ട് ചെയ്യുന്ന യുവതിയുടെ വീഡിയോയാണ് റിയാദിലെ ജിംനേഷ്യം പ്രൊമോഷണൽ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചത്. എന്നാൽ വീഡിയോ വിവാദമായതോടെ സൗദി സ്പോർട്സ് അതോറിറ്റി വിഷയത്തിൽ ഇടപെടുകയും വീഡിയോ നീക്കം ചെയ്യുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വീഡിയോ പുറത്തിറക്കിയ റിയാദിലെ വനിതാ ജിംനേഷ്യം അടച്ചുപൂട്ടിയത്. ഇത്തരത്തിലുള്ള ഒരു പ്രവർത്തനങ്ങളും തങ്ങൾ അനുവദിക്കില്ലെന്ന് സൗദി സ്പോർട്സ് അതോറിറ്റി ചീഫ് തുർക്കി അൽ-ഷെയ്ഖ് പിന്നീട് ട്വിറ്ററിലൂടെ വ്യക്തമാക്കി.

നടപടിയും..

നടപടിയും..

ജിംനേഷ്യം അടച്ചുപൂട്ടാൻ ഉത്തരവിട്ട സ്പോർട്സ് അതോറിറ്റി ചീഫും സൗദി കിരീടാവകാശിയുടെ ഉപദേശകനുമായ അൽ-ഷെയ്ഖ് സംഭവത്തിൽ അന്വേഷണം നടത്താനും നിർദേശിച്ചു. വീഡിയോയ്ക്ക് പിറകിൽ പ്രവർത്തിച്ചവരെ അന്വേഷിച്ച് കണ്ടെത്തി വിചാരണ ചെയ്യണമെന്നാണ് നിർദേശം. സ്പോർട്സ് അതോറിറ്റിയുടെ തീരുമാനത്തെ സൗദിയിലെ മാധ്യമ ഉപദേശകരിലൊരാളായ സൗദ് അൽ-ഖാത്വനി പ്രശംസിച്ചു. പലകാര്യങ്ങളിലും നിയന്ത്രണം ലഘൂകരിക്കുന്നുണ്ടെങ്കിലും ധാർമ്മികത നഷ്ടപ്പെടുത്തിയുള്ള ഒരു കാര്യവും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ധാർമ്മികതയും സദാചാരവും നഷ്ടപ്പെടുത്താതെയുള്ള മുന്നേറ്റത്തിലാണ് രാജ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അബായ...

അബായ...

ലോകത്ത് സ്ത്രീകൾക്ക് ഏറ്റവും നിയന്ത്രണങ്ങളുള്ള രാജ്യമാണ് സൗദി അറേബ്യ. തല മറയ്ക്കാതെ പുറത്തിറങ്ങുന്നത് സൗദിയിൽ കുറ്റകരമായ പ്രവൃത്തിയാണ്. സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന അബായ പോലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നാണ് ചട്ടം. എന്നാൽ സ്ത്രീകൾക്ക് മേലുണ്ടായിരുന്ന പല നിയന്ത്രണങ്ങളിലും അടുത്തിടെ മാറ്റം വരുത്തിയിരുന്നു. സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കാനുള്ള തീരുമാനവും, കായിക മത്സരങ്ങൾ കാണാൻ സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം അനുവദിച്ചതുമെല്ലാം സൗദിയുടെ ചരിത്രപരമായ തീരുമാനങ്ങളായിരുന്നു. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനായിരുന്നു ഈ തീരുമാനങ്ങൾക്ക് പിന്നിൽ.

സ്നാപ് ചാറ്റ്...

സ്നാപ് ചാറ്റ്...

കഴിഞ്ഞ ജൂലൈയിൽ നിയമവിരുദ്ധമായി വസ്ത്രം ധരിച്ച് സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ചതിന് ഒരു യുവതിയെ സൗദി പോലീസ് ചോദ്യം ചെയ്തിരുന്നു. മിനി സ്കർട്ട് അണിഞ്ഞ് ഉഷൈഖർ കോട്ടയിൽ സന്ദർശനം നടത്തിയ യുവതി അവിടെനിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് സ്നാപ് ചാറ്റിലൂടെ പങ്കുവച്ചത്. തുടർന്ന് യുവതിയെ സൗദി പോലീസ് പിടികൂടിയിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു.

കാണാതായ വിജിയുടെ മൃതദേഹം പുഴയിൽ! ലാബിലെത്തി രക്തം പരിശോധിച്ച യുവാവ്... അടിമുടി ദുരൂഹത... കാണാതായ വിജിയുടെ മൃതദേഹം പുഴയിൽ! ലാബിലെത്തി രക്തം പരിശോധിച്ച യുവാവ്... അടിമുടി ദുരൂഹത...

കതിർമണ്ഡപത്തിലേക്ക് ബൈക്കിൽ പറന്നെത്തി കാമുകൻ വധുവിനെ ഹാരമണിയിച്ചു! വരനെ തട്ടിമാറ്റി വധുവും...കതിർമണ്ഡപത്തിലേക്ക് ബൈക്കിൽ പറന്നെത്തി കാമുകൻ വധുവിനെ ഹാരമണിയിച്ചു! വരനെ തട്ടിമാറ്റി വധുവും...

''എനിക്ക് എച്ച്ഐവി ഉണ്ടേ., കൂയ്'' അഞ്ച് പേർക്ക് മന:പൂർവ്വം എച്ച്ഐവി പകർത്തിയ യുവാവിന് കിട്ടിയ ശിക്ഷ!''എനിക്ക് എച്ച്ഐവി ഉണ്ടേ., കൂയ്'' അഞ്ച് പേർക്ക് മന:പൂർവ്വം എച്ച്ഐവി പകർത്തിയ യുവാവിന് കിട്ടിയ ശിക്ഷ!

English summary
saudi authorities shut down a women fitness centre in riyadh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X