കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിൽ സമൂഹമാധ്യങ്ങളിലെ ട്രോളുകൾക്ക് വിലക്ക്; നിയമം ലംഘിച്ചാൽ 5 വർഷം തടവും ആറുകോടിയോളം പിഴയും..

  • By Desk
Google Oneindia Malayalam News

ഇത് ട്രോളുകളുടെ കാലമാണ്. വിമർശിക്കാനും പരിഹസിക്കാനും എന്തിനേറെ ജാഗ്രതാ നിർദ്ദേശങ്ങൾ പോലും ഇപ്പോൾ ട്രോളുകളിലൂടെയാണ്. എന്നാൽ ആക്ഷേപ ഹാസ്യങ്ങളുടെ പുത്തൻ രൂപമായ ട്രോളുകൾ സൗദിയിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

കലാഭവൻ മണിയുമായുണ്ടായിരുന്ന സൗഹൃദത്തിന്റെ പേരിൽ ഞങ്ങൾ ഇന്നും തീ തിന്നുന്നു; ജാഫർ ഇടുക്കികലാഭവൻ മണിയുമായുണ്ടായിരുന്ന സൗഹൃദത്തിന്റെ പേരിൽ ഞങ്ങൾ ഇന്നും തീ തിന്നുന്നു; ജാഫർ ഇടുക്കി

രാജ്യത്തെ സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ട്രോളുകൾ‌ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ പ്രസിദ്ധീകരിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

തെറ്റായ സന്ദേശം

തെറ്റായ സന്ദേശം

ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും പൊതുസമാധാനത്തിന് ഭീഷണി സൃഷ്ടിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതിനും സമൂഹമാധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ട്രോളുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.

ജാഗ്രതെ

ജാഗ്രതെ

നിയമലംഘനം നടത്തുന്നവർക്ക് കടുത്ത ശിക്ഷയും ഉണ്ടാകും. പരമാവധി അഞ്ച് വർഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുക. പുറമെ 30 ലക്ഷം റിയാൽ , ഏകദേശം 5.76 കോടി രൂപ പിഴ ചുമത്താനുള്ള വ്യവസ്ഥയും നിയമത്തിലുണ്ട്.

പ്രകോപനം

പ്രകോപനം

പ്രകോപനമുണ്ടാക്കുക, പരിഹസിക്കുക, മറ്റുള്ളവരെ അലോസരപ്പെടുത്തുക തുടങ്ങിയവയാണ് ഇത്തരം പോസ്റ്റുകളുടെ പൊതുവേയുള്ള സ്വഭാവം. ഇത്തരം ട്രോളുകൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്ത് നൽകുന്നതും കുറ്റമാണ്. സൈബർ കുറ്റതൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിൽ അറിയിക്കാൻ പൊതുജനങ്ങൾ തയാറാകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.

സൈബർ കുറ്റങ്ങൾ

സൈബർ കുറ്റങ്ങൾ

ട്രോളുകൾക്ക് പുറമെ മതമൂല്യങ്ങളെ അപമാനിക്കുക, ധാർമികതയ്ക്ക് വിരുദ്ധമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുക, തെറ്റായ വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ സൈബർ കുറ്റക്യത്യമായി പരിഗണിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി

കർണാടകയിൽ കോൺഗ്രസും ഫോട്ടോഷോപ്പ് വിവാദത്തിൽ; പൊളിച്ചടുക്കി ബിജെപി... ഇതാ തെളിവുകൾ!!കർണാടകയിൽ കോൺഗ്രസും ഫോട്ടോഷോപ്പ് വിവാദത്തിൽ; പൊളിച്ചടുക്കി ബിജെപി... ഇതാ തെളിവുകൾ!!

English summary
saudi arabia bans posting of trolls in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X