കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ഭിക്ഷയെടുക്കുന്ന വൃദ്ധയാചകന് ഒരു ദിവസം ലഭിയ്ക്കുന്നത് 2 ലക്ഷം രൂപ!

Google Oneindia Malayalam News

റിയാദ്: യാചകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യമാണ് സൗദി അറേബ്യ. എന്നാല്‍ ഇപ്പോഴും നിരോധനമൊക്കെ മറികടന്ന് ഭിക്ഷയെടുക്കുന്നവര്‍ രാജ്യത്തുണ്ട്. ദിവസനേ ലക്ഷങ്ങളാണ് യാചകര്‍ സമ്പാദിയ്ക്കുന്നത് എന്ന് പറഞ്ഞാല്‍ വിശ്വസിയ്ക്കുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും സൗദി പൊലീസിന്റെ പിടിയിലായ വൃദ്ധ യാചകന് പ്രതിദിനം ലഭിയ്ക്കുന്നത് 11000 സൗദി റിയാല്‍ ( ഏകദേശം 192307.7 ലക്ഷം ഇന്ത്യന്‍ രൂപ) ആണ്.

തായിഫിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയ്ക്കടുത്തിരുന്ന് ഭിക്ഷയെടുക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്. ഭിക്ഷാടനം തടയുന്നതിന് വേണ്ടി ഒട്ടേറെ പദ്ധതികളാണ് പൊലീസ് നടപ്പിലാക്കുന്നത്. സൗദിയില്‍ മാത്രമല്ല മറ്റ് പല ഗള്‍ഫ് രാജ്യങ്ങളിലും ഭിക്ഷാടനം നിരോധിച്ചതാണ്.

Beggar

പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ വൃദ്ധന്റെ പോക്കറ്റില്‍ 11000 ദിര്‍ഹമാണ് ഉണ്ടായിരുന്നത്. ഒരു ദിവസം കൊണ്ട് തനിയ്ക്ക് ലഭിച്ചതാണ് ഈ തുകയെന്ന് വൃദ്ധന്‍ പൊലീസിനോട് പറഞ്ഞു. വിദേശികളാണ് സൗദിയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഭിക്ഷയെടുക്കുന്നത്. പിടിയിലായാല്‍ ഇവരെ നാടുകടത്തുകയാണ് പതിവ്.

English summary
Saudi cops arresting an old Arab beggar in front of a hospital in the Gulf Kingdom were surprised to find that he had made more than SR11,000 (Dh11,000) in just one day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X