കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2015ല്‍ സൗദി അറേബ്യ തലവെട്ടിയത് 157 പേരെ!

  • By Muralidharan
Google Oneindia Malayalam News

റിയാദ്: തീവ്രവാദബന്ധം ആരോപിച്ച് സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം 47 പേരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ഇത് കൂടാതെ കഴിഞ്ഞ ഒരു വര്‍ഷം മാത്രം സൗദിയില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയത് 157 പേരെയാണ്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെയുള്ള ഏറ്റവും കൂടിയ എണ്ണമാണിത്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന വധശിക്ഷകളെക്കുറിച്ച് നിരീക്ഷണം നടത്തുന്ന സംഘടനകളാണ് ഈ വിവരം പുറത്തുവിട്ടത്.

ഭീകരവാദ പ്രവര്‍ത്തനം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് കൂടുതലായും വധശിക്ഷ നടപ്പിലാക്കിയത്. 2015 ജനുവരി മുതല്‍ നവംബര്‍ വരെ 63 പേരെ മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. 2015 ലെ ആകെ വധശിക്ഷയുടെ 40 ശതമാനത്തോളം വരും ഇതെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നത്.

saudi-behead

ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ പ്രകാരം 1995 ലാണ് സൗദി അറേബ്യ ഏറ്റവും കൂടുതല്‍ പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. 192 പേരെയാണ് ആ വര്‍ഷം വധിച്ചത്. കഴിഞ്ഞ വര്‍ഷം പകുതിയോടെ മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് പിടിയിലായ ഒരാളെ വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു. ആദ്യമായിട്ടായിരുന്നു ഇയാളെ ഇത്തരമൊരു കുറ്റകൃത്യത്തിന് പിടിച്ചത്. എന്നാല്‍ ഇയാള്‍ക്കൊപ്പം പിടിയിലായ മറ്റൊരു സ്ഥിരം കുറ്റവാളിക്ക് 10 വര്‍ഷത്തെ തടവ് ശിക്ഷയാണ് കിട്ടിയത്.

English summary
Saudi Arabia beheaded 157 people in 2015, highest in 2 decades
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X