കഴുതവണ്ടിയിലേറി വരന്‍, വിവാഹം സിന്പിളാക്കാന്‍ സൗദി വരന്‍ കാട്ടിക്കൂട്ടിയത്,പരിഹസിച്ച് സോഷ്യല്‍ മീഡിയ
റിയാദ്: ആഢംബര പ്രിയരെന്നാണ് സൗദി യുവാക്കളെ അടുത്തിടെ ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ആഢംബരമില്ലായ്മ കാണിയ്ക്കാന്‍ തന്നെ കോടികള്‍ ചെലവിട്ടാണോ. അതേ സൗദിയിലെ ഒരു വരന്‍ തന്റെ വിവാഹത്തിന് ന്യൂജെനറേഷനെ അനുകരിയ്ക്കാതിരിയ്ക്കാന്‍ നടത്തിയ ശ്രമങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്. ആഡംബര വാഹനങ്ങള്‍ തന്റെ വിവാഹത്തിന് ഉപയോഗിയ്ക്കാതെ കഴുത വണ്ടിയിലേറിയാണ് വരനും ബന്ധുക്കളും വിവാഹത്തിനെത്തിയത്.
ആറ് കഴുതകളെയാണ് വിവാഹത്തിനായി വാടകയ്‌ക്കെടുത്തത്. രണ്ട് കഴുതകള്‍ വീതം വലിയ്ക്കുന്ന മൂന്ന് കഴുത വണ്ടികള്‍. എന്താ കാര്യങ്ങളൊക്കെ സിമ്പിളല്ലേ. പണ്ട് സൗദിയില്‍ ഇത്തരം വാഹനങ്ങളിലൊക്കെയായിരുന്നത്രേ വരന്‍ വിവാഹത്തിന് എത്തിയിരുന്നത്.

വെള്ളക്കുതിരപ്പുറത്തേറി വരനെത്തുന്നത് കാത്തിരുന്ന വധുവിന് കഴുതപ്പുറത്തേറി വന്ന വരനെ കാണേണ്ടി വന്നല്ലോ എന്നായി സോഷ്യല്‍ മീഡിയയില്‍ ചിലരുടെ പരിഹാസം. ഏത് വണ്ടിയില്‍ വന്നാലെന്താ നല്ലൊരു വധുവിനെ കിട്ടിയില്ലേ എന്ന് മറ്റ് ചിലര്‍. 1200 സൗദി റിയാല്‍ കൊടുത്താണ് വരന്‍ കഴുത വണ്ടി തയ്യാറാക്കിയത്. വിവാഹം സിമ്പിളാക്കാന്‍ അലി അല്‍ ജുബ്രാന്‍ എന്ന യുവാവ് ലക്ഷങ്ങള്‍ ചെലവിട്ടെന്നാണ് കളിയാക്കല്‍. അല്‍ ഹാവൂഫ് പ്രദേശത്ത് നടന്ന വിവാഹമാണ് അങ്ങനെ സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തയാവുന്നത്.












Click it and Unblock the Notifications