കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലിയടങ്ങാതെ സൗദി; കാനഡയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി; സൗദി വിദ്യാര്‍ഥികളെ തിരികെ വിളിക്കും

Google Oneindia Malayalam News

Recommended Video

cmsvideo
സൗദി വിദ്യാര്‍ഥികളെ തിരികെ വിളിക്കും | Oneindia Malayalam

ജിദ്ദ: ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കാനഡയുമായുള്ള എല്ലാ നയതന്ത്ര- വാണിജ്യ ബന്ധങ്ങളും മരവിപ്പിക്കുന്നതായി പ്രഖ്യാപിച്ച സൗദി കൂടുതല്‍ കടുത്ത നടപടികളിലേക്ക്. കനേഡിയന്‍ അംബാസഡറെ പുറത്താക്കുകയും തങ്ങളുടെ പ്രതിനിധിയെ കാനഡയില്‍ നിന്ന് തിരിച്ചുവിളിക്കുകയും ചെയ്തതിനു പിന്നാലെ ടൊറന്റോയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതായി സൗദി എയര്‍ലൈന്‍സ് അറിയിച്ചു. അടുത്ത തിങ്കാളാഴ്ച മുതലാണ് ഇത് നിലവില്‍ വരിക. കനേഡിയന്‍ സ്‌കൂളുകളില്‍ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളെ മറ്റുരാജ്യങ്ങളിലേക്ക് മാറ്റാനും സൗദിക്ക് പദ്ധതിയുണ്ട്.

കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം; നിർണായക മണിക്കൂറുകളെന്ന് ഡോക്ടർമാർ; ആശുപത്രിയിൽ കനത്ത സുരക്ഷകരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം; നിർണായക മണിക്കൂറുകളെന്ന് ഡോക്ടർമാർ; ആശുപത്രിയിൽ കനത്ത സുരക്ഷ

സൗദിയില്‍ അറസ്റ്റിലായ വനിതാ ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണമെന്ന സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി.

saudi


ഇതേത്തുടര്‍ന്ന് സൗദിയിലെ കനേഡിയന്‍ അംബാസഡര്‍ ഡെന്നിസ് ഹൊറാക് 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് തിങ്കളാഴ്ച സൗദി ആവശ്യപ്പെട്ടിരുന്നു. കോടിക്കണക്കിന് ഡോളറിന്റെ വ്യാപാര കരാറുകള്‍ റദ്ദാക്കാനും സൗദി തീരുമാനിക്കുകയുണ്ടായി.

കാനഡയുടെ നടപടി തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലാണെന്നും ഇതിന് ആരെയും അനുവദിക്കില്ലെന്നുമാണ് സൗദിയുടെ നിലപാട്. എന്നാല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ നിലപാട് കാനഡ തുടരുക തന്നെ ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്റ് പ്രതികരിച്ചു. കാനഡയില്‍ മാത്രമല്ല, ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള മനുഷ്യാവകാശ ലംഘനങ്ങളെ കാനഡ വിമര്‍ശിക്കും. സ്ത്രീകളുടെ അവകാശങ്ങളും മനുഷ്യാവകാശങ്ങള്‍ തന്നെയാണെന്നും അവര്‍ വ്യക്തമാക്കി.

സൗദി മനുഷ്യാവകാശ പ്രവര്‍ത്തക സമര്‍ ബദാവിയുടെ അറസ്റ്റിനെ തുടര്‍ന്നായിരുന്നു കാനഡയുടെ പ്രതികരണം. സമറിന്റെ സഹോദരനും 10 വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളുമായ റായിഫ് ബദാവിയുടെ കുടുംബം കനേഡിയന്‍ പൗരത്വമുള്ളവരാണ്. ഈ പശ്ചാത്തലത്തിലാണ് അറസ്റ്റിനെതിരേ കാനഡ രംഗത്തുവന്നത്.

English summary
saudi canada standoff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X