സൗദിയില്‍ അഞ്ചുവയസുകാരി അജ്ഞാതന്‍റെ വെടിയേററ് മരിച്ചു
റിയാദ്: അജ്ഞാതന്റെ വെടിയേറ്റ് സൗദിയില്‍ അഞ്ച് വയസുകാരി മരിച്ചു. പൂന്തോട്ടത്തില്‍ സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിയ്‌ക്കെയാണ് പെണ്‍കുട്ടി വെടിയേറ്റ് മരിയ്ക്കുന്നത്. ഷുമോക് ബിന്‍ മ താര്‍ അല്‍ ഹര്‍ത്തി (5) എന്ന കുട്ടിയാണ് മരിച്ചത്. തായിഫ് പട്ടണത്തിലാണ് സംഭവം.
ആറ് വയസുള്ള സഹോദരിയ്‌ക്കൊപ്പമാണ് പെണ്‍കുട്ടി പൂന്തോട്ടത്തില്‍ കളിച്ചുകൊണ്ടിരുന്നത്. പെട്ടന്ന് കുട്ടിയ്ക്ക് വെടിയേല്‍ക്കുകയും തുഴഞ്ഞ് വീഴുകയുമായിരുന്നു. കുട്ടിയ്ക്ക് വെടിയേറ്റതാണെന്നും മരിച്ചതാണെന്നും തിരിച്ചറിയാതെ ആറ് വയസുകാരി സഹോദരി ഒപ്പമുണ്ടായിരുന്നു.

നിലത്ത് വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എ്ത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ കുട്ടിയുടെ നെഞ്ചിനാണ് വെടിയേറ്റതെന്ന് കണ്ടെത്തി. സാബ്ഖ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അബദ്ധത്തില്‍ വെടിയേറ്റതാണോ ബോധപൂര്‍വ്വം കുട്ടിയെ വെടിവച്ചതാണോ എന്ന കാര്യം പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. സൗദിയില്‍ കുട്ടികള്‍ക്ക് നേരെ ഇത്തരം അതിക്രമം ഉണ്ടാകുന്നത് വളരെ കുറവാണ്.












Click it and Unblock the Notifications