ഭാര്യ മേക്കപ്പിട്ടു; മത പുരോഹിതന് വധഭീഷണി
റിയാദ്: മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കാതെ പൊതു പരിപാടിയില്‍ പങ്കെടുക്കുകയെന്നത് കടുത്ത യാഥാസ്ഥിതിക നിയമം പിന്തുടര്‍ന്നുവരുന്ന സൗദി അറേബ്യയെ പോലൊരു രാജ്യത്ത് ചിന്തിക്കാന്‍ പോലും പറ്റാതിയിരിക്കുന്നു. എന്നാല്‍ മുഖം മറയ്ക്കാത്ത സ്ത്രീ മേക്കപ്പ് കൂടി ഇട്ടെങ്കിലോ? അതു ഒരു മതപുരോഹിതന്റെ ഭാര്യ.
സൗദിയിലെ പ്രമുഖ ഇസ്ലാം മതപുരോഹിതനും മുന്‍ മതകാര്യ പോലീസ് മേധാവിയുമായ ഷെയ്ഖ് അഹമ്മദ് അല്‍ഖമാദിയുടെ ഭാര്യയാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. അഹമ്മദും ഭാര്യയും അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ സ്ത്രീ മുഖം മറച്ചിരുന്നില്ല. മേക്കപ്പ് ഇടുകകൂടി ചെയ്തതോടെ കടുത്ത മതവിശ്വാസികള്‍ ഇവര്‍ക്കെതിരെ വധഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ആരെങ്കിലും മത നിയമങ്ങള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ മതപരമായ ആചാരങ്ങള്‍ തെറ്റിക്കുകയാണെന്ന് ഭീഷണി മുഴക്കുന്നവര്‍ പറയുന്നു. അഹമ്മദ് അല്‍ഖമാദി എത്രയും പെട്ടെന്ന് തെറ്റു തിരുത്തണമെന്നും സംഭവത്തില്‍ മാപ്പു പറയണമെന്നും സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചുകൊണ്ടിരിക്കുന്ന ഭീഷണിയില്‍ പറയുന്നു.
എന്നാല്‍ സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്കും ഭാര്യയ്ക്കും വന്നുകൊണ്ടിരിക്കുന്ന അശ്ലീല മെസേജുകളും വധഭീഷണിയും കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതപുരോഹിതനാണെങ്കിലും സ്ത്രീ സ്വാതന്ത്ര്യവാദിയെന്ന നിലയില്‍ ഇദ്ദേഹം നേരത്തെയും വിവാദത്തില്‍പ്പെട്ടിരുന്നു. പൊതുസ്ഥലത്ത് സ്ത്രീകളെയും പുരുഷന്മാരെയും ഒരുമിച്ച് ഇടപഴകാനും സ്ത്രീകളെ ഒറ്റയ്ക്ക് പുറത്തിറങ്ങാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത് ഏറെ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.












Click it and Unblock the Notifications