കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമി സൂര്യനെ ചുറ്റുന്നില്ല... സൗദി മതപണ്ഡിതന്റെ കണ്ടുപിടിത്തം!

  • By Soorya Chandran
Google Oneindia Malayalam News

ജിദ്ദ: ഭൂമി ഉരുണ്ടതാണോ, പരന്നതാണോ എന്നത് സംബന്ധിച്ച് ഒരുപാടുകാലം ഇവിടെ ചര്‍ച്ചകളും തര്‍ക്കങ്ങളും നടന്നിട്ടുണ്ട്. അതിന്റെ പേരില്‍ ചിലരെ ചുട്ടുകൊല്ലുകവരെ ഉണ്ടായി. എന്നാല്‍ ഒടുവില്‍ അക്കാര്യം തെളിയിക്കപ്പെട്ടു, ഭൂമി ഉരുണ്ടത് തന്നെ.

പിന്നീട് ഭൂമി സൂര്യനെ പ്രദക്ഷിണം ചെയ്യുന്നുവെന്നുവെന്നും സ്വയം ഭ്രമണം ചെയ്യുന്നുവെന്നും ഒക്കെ കണ്ടെത്തിയത്. ഇന്നത്തെ കാലത്ത് ഒരുമാതിരിപ്പെട്ടവരെല്ലാം ഈ ശാസ്ത്രസത്യങ്ങള്‍ അംഗീകരിക്കുന്നവരാണ്.

Saudi Arabia

എന്നാല്‍ സൗദിയില്‍ നിന്നുള്ള ഒരു യുവ പണ്ഡിതന് ഈ ശാസ്ത്ര സത്യങ്ങളെയൊന്നും ഒരു വിലയും ഇല്ല. അദ്ദേഹം പറയുന്നത് ഭൂമി സൂര്യനെ ചുറ്റുന്നില്ലെന്നാണ്.

യുവ മതപണ്ഡിതനായ ഷേയ്ക്ക് ബന്ദര്‍ അല്‍ ഖൈബരിയാണ് വിദ്യാര്‍ത്ഥികളോട് സംവദിക്കവെ ഇങ്ങനെ പറഞ്ഞത്. ഭൂമി ചലിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഒരു കുട്ടി ചോദിച്ചു. ഭൂമി നിശ്ചലമാണെന്നായിരുന്നു മതപണ്ഡിതന്റെ ഉത്തരം.ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞ് ഇദ്ദേഹം അവസാനിപ്പിച്ചില്ല. അതിന്റെ ഉദാഹരണങ്ങള്‍ കൂടി നിരത്തി.

ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് ഒരു വിമാനം കയറി ചൈനയിലേക്ക് പോകണം എന്ന് വിചാരിക്കുക. വിമാനം ആകാശത്ത് വെറുതേ നിന്നാല്‍ തന്നെ ചൈനയില്‍ എത്തില്ലേ എന്നാണ് ഭൂമിയുടെ ഭ്രമണം സംബന്ധിച്ച് അദ്ദേഹം പരിഹാസത്തോടെ ചോദിക്കുന്നത്. ഇത് ഒരു ദിശയിലെ കാര്യമാണെങ്കിലാണ് കെട്ടോ. എന്നാല്‍ എതിര്‍ ദിശയിലേക്കാണ് ഭൂമി കറങ്ങുന്നതെങ്കില്‍ ആ വിമാനം ഒരിക്കലും ചൈനയില്‍ എത്തില്ലല്ലോ...ചൈനയുടെ സ്ഥാനവും മാറിക്കൊണ്ടിരിക്കുകയല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.

വെറുതേയല്ല കെട്ടോ ഇദ്ദേഹത്തിന്റെ ഈ വാദങ്ങള്‍. ചില മതപണ്ഡിതന്‍മാരുടെ വാക്കുകളും മതപുസ്തകത്തിലെ വാചകങ്ങളും ഒക്കെ തന്റെ വാദം ന്യായീകരിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. മനുഷ്യന്‍ ചന്ദ്രനിലെത്തിയ സംഭവമൊന്നും ഇദ്ദേഹം വിശ്വസിച്ചിട്ടില്ലത്രെ.

English summary
Saudi cleric rejects that Earth revolves around the Sun
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X