കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയുടെ കപ്പലിന് നേര്‍ക്ക് മിസൈല്‍ ആക്രമണം: കൈവിട്ടുപോകുമോ പ്രതിസന്ധി?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദുബായ്: ഗള്‍ഫ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ യുഎഇ കപ്പലിന് നേര്‍ക്ക് മിസൈല്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. സൗദി സഖ്യസേനയാണ് ഇക്കാര്യം അറിയിച്ചത്.

ആക്രമണത്തില്‍ കാര്യമായ നാശനഷ്ടം ഒന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഒരു നാവികന് പരിക്കേറ്റിട്ടുണ്ട്. മറ്റ് വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല.

ചെങ്കടലിലെ മോഖ തുറമുഖത്ത് നിന്ന് യാത്ര പുറപ്പെട്ടതിന് പിറകെയാണ് കപ്പലിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. ഗള്‍ഫ് പ്രതിസന്ധിയെ ഈ ആക്രമണം ഏത് രീതിയില്‍ ബാധിക്കും എന്നാണ് ആശങ്ക.

യുഎഇ കപ്പല്‍

യുഎഇ കപ്പല്‍

യുഎഇയുടെ കപ്പലിന് നേര്‍ക്കാണ് ചെങ്കടലില്‍ വച്ച് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കാര്യമായ നാശനഷ്ടം ഒന്നും സംഭവിച്ചില്ലെങ്കിലും ആക്രമണത്തെ ഗൗരവമായാണ് കരുതുന്നത്.

പിന്നില്‍ ആര്?

പിന്നില്‍ ആര്?

യെമനിലെ ഹൂത്തി വിമതര്‍ ആണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൂത്തി വിമതര്‍ക്കെതിരെ യുഎഇ ഉള്‍പ്പെടുനന സൗദി സൈനിക സഖ്യം പോരാട്ടത്തിലാണ്.

പതിവ് സംഭവമോ?

പതിവ് സംഭവമോ?

സൗദി സൈനിക സഖ്യത്തിലുള്ള രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് നേര്‍ക്ക് ഹൂത്തി വിമതര്‍ സ്ഥിരമായി ആക്രമണം നടത്തുന്നു എന്ന് ആക്ഷേപമുണ്ട്. യെമന്‍ തീരത്ത് പട്രോളിങ് ശക്തമാക്കുമെന്ന് അന്താരാഷ്ട്ര നാവിക സഖ്യം വ്യക്തമാക്കിയതിന് തൊട്ടുപിറകെയാണ് ആക്രമണം നടന്നത്.

ഇറാന്റെ പിന്തുണ

ഇറാന്റെ പിന്തുണ

യെമനിലെ ഷിയ വിമതരാണ് ഹൂത്തികള്‍ എന്ന് അറിയപ്പെടുന്നത്. ഇറാന്‍ ഹൂത്തി വിമതരെ പിന്തുണയ്ക്കുന്നു എന്നാണ് സൗദി സഖ്യരാജ്യങ്ങളുടെ ആരോപണം. ഷിയ ഭരണ നേതൃത്വം ഉള്ള ഇറാന്‍ ഹൂത്തികള്‍ക്ക് സൈനിക സഹായവും നല്‍കുന്നുണ്ട് എന്നാണ് ആക്ഷേപം.

ഖത്തര്‍ പ്രതിസന്ധി

ഖത്തര്‍ പ്രതിസന്ധി

ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സമയത്താണ് യുഎഇ കപ്പലിന് നേര്‍ക്ക് ആക്രമണം നടന്നിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്. ഖത്തറിന് യുഎഇയും സൗദി അറേബ്യും ബഹ്‌റൈനും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഖത്തറിനും സഹായം ഇറാന്‍

ഖത്തറിനും സഹായം ഇറാന്‍

സൗദി സഖ്യ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഖത്തറിന് സഹായം എത്തിക്കുന്നതില്‍ പ്രധാനികള്‍ ഇറാന്‍ ആണ്. വിമാനങ്ങളില്‍ ആണ് ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ ഇറാന്‍ ഖത്തറില്‍ ആദ്യ ദിവസങ്ങളില്‍ എത്തിച്ചത്.

ഇറാന്‍ ബന്ധം

ഇറാന്‍ ബന്ധം

ഖത്തറിന്റെ ഇറാന്‍ ബന്ധവും മറ്റ് അറബ് രാജ്യങ്ങളുടെ വിമര്‍ശനത്തിന് കാരണമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിവാതക പാടം പങ്കിടുന്നത് ഇറാനും ഖത്തറും ആണ്.

ഖത്തര്‍ അമീറിന്റെ പ്രസ്താവന

ഖത്തര്‍ അമീറിന്റെ പ്രസ്താവന

ഖത്തര്‍ അമീറിന്റേത് എന്ന പേരില്‍ പുറത്ത് വന്ന പ്രസ്താവന ആയിരുന്നു ഗള്‍ഫ് പ്രതിസന്ധിക്ക് തുടക്കമിട്ടത്. ഇറാനെ പിന്തുണച്ചുകൊണ്ടായിരുന്നു അത്. എന്നാല്‍ തങ്ങളുടെ വാര്‍ത്താ ഏജന്‍സിയുടെ വെബ്‌സൈറ്റ ഹൈക്ക് ചെയ്യപ്പെട്ടതാണെന്ന് ഖത്തര്‍ അധികൃതര്‍ അപ്പോള്‍ തന്നെ വിശദീകരണം നല്‍കിയിരുന്നു.

വിദേശ നയം

വിദേശ നയം

ഖത്തര്‍ ഇറാനോട് ഉള്‍പ്പെടെയുള്ള വിദേശ നയം മാറ്റണം എന്ന ആവശ്യമാണ് സൗദി സഖ്യരാജ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ വിദേശ നയത്തില്‍ ആരും കൈകടത്തേണ്ടതില്ല എന്ന നിലപാടാണ് ഖത്തറിന്റേത്.

നേരിട്ട് ബന്ധമില്ല

നേരിട്ട് ബന്ധമില്ല

യുഎഇയുയുടെ കപ്പലിന് നേര്‍ക്ക് നടന്ന മിസൈല്‍ ആക്രമണത്തിന് ഖത്തര്‍ പ്രതിസന്ധിയുമായി നേരിട്ട് ബന്ധമൊന്നും ഇല്ല. എന്നാല്‍ ഇറാന്‍ ഹൂതി വിമതര്‍ക്കും ഖത്തറിനും ഒരേ സമയം നല്‍കുന്ന പിന്തുണ ഒരുപക്ഷേ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് വഴിവച്ചേക്കാം എന്നുമാത്രം.

English summary
A Saudi-led coalition says rebels in Yemen have fired a missile at an Emirati ship, causing no damage but wounding one sailor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X