കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകകപ്പ് ഫുട്‌ബോളില്‍ രാഷ്ട്രീയം കലര്‍ത്തിയെന്ന്; ഖത്തര്‍ ചാനലിനെതിരേ പരാതിയുമായി സൗദി

Google Oneindia Malayalam News

റിയാദ്: ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരത്തില്‍ രാഷ്ട്രീയം കലര്‍ത്തിയെന്നാരോപിച്ച് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനില്‍ പരാതി നല്‍കി. സൗദി അറേബ്യയെയും അതിന്റെ ഭരണാധികാരികളെയും അവമതിക്കാനാണ് ഖത്തര്‍ ചാനലായ ബിഇന്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്ക് ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരങ്ങളെ ഉപയോഗിക്കുന്നതെന്നാണ് സൗദിയുടെ ആരോപണം. മേഖലയിലെ ജനങ്ങളില്‍ വിദ്വേഷവും ശത്രുതയും വളര്‍ത്താന്‍ ചാനലിനെ ഉപയോഗിക്കുന്നതായും പരാതിയില്‍ പറയുന്നു.

qatar-saudi

സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ഉദ്ഘാടന മല്‍സരത്തെ സംപ്രേഷണ വേളയിലാണ് സൗദിക്കെതിരായ പരാമര്‍ശങ്ങള്‍ ചാനല്‍ നടത്തിയതെന്നാണ് സാഫിന്റെ ആരോപണം. സ്‌പോര്‍ട്‌സിനെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ഫിഫയുടെ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണിതെന്നും സംഘടന കുറ്റപ്പെടുത്തി. ബിഇന്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിനെതിരേ ശിക്ഷാ നടപടി സ്വീകരിക്കണമെന്നാണ് സാഫിന്റെ ആവശ്യം. ഇതിന്റെ ഭാഗമായി മിഡിലീസ്റ്റിലും വടക്കന്‍ ആഫ്രിക്കയിലും ലോകകപ്പ് മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള അവകാശം ചാനലില്‍ നിന്ന് എടുത്തുമാറ്റണം. നിലവില്‍ ഇവിടങ്ങളില്‍ സംപ്രേഷണാവകാശമുള്ള ഏക ചാനലാണ് ബിഇന്‍.

ചാനല്‍ ഫിഫ നിയമങ്ങള്‍ ലംഘിക്കുന്നുവെന്നാരോപിച്ച് നിരവധി അറബ് നേതാക്കള്‍ ഫിഫയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൗദി ഫുട്‌ബോള്‍ ഫെഡറേഷനും പരാതിയുമായി എത്തിയിരിക്കുന്നത്. മല്‍സരങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്ന വേളകളിലും സ്റ്റുഡിയോയില്‍ വച്ചുള്ള അവലോകന സമയങ്ങളിലും സൗദിക്കും അതിന്റെ ഭരണാധികാരികള്‍ക്കുമെതിരേ അപവാദപ്രചാരണങ്ങള്‍ നടത്തുന്നുവെന്നാണ് ആരോപണം. സ്‌പോര്‍ട്‌സ് വിത്തൗട്ട് പൊളിറ്റിക്‌സ് എന്ന പേരില്‍ ഒരു സോഷ്യല്‍ മീഡിയ കാംപയിനും ഇതിന്റെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്.

English summary
saudi complaint against qatar channel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X