Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയുടെ വധശിക്ഷ ചിത്രീകരിച്ച് പ്രചരിച്ച സൗദി പൊലീസുകാരന്‍ അറസ്റ്റില്‍

സൗദി: ദിവസങ്ങള്‍ക്ക് മുമ്പാണ് സൗദിയില്‍ വളര്‍ത്തു മകളെ കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ തലവെട്ടിയത്. ഈ ദൃശ്യങ്ങള്‍ യൂ ട്യൂബിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും പ്രചരിച്ചിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നിലാരാണെന്ന് അറിയാന്‍ സൗദി പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുടുങ്ങിയതും പൊലീസുകാരന്‍ തന്നെ.

മക്കയില്‍ വച്ച് നടത്തിയ ശിക്ഷയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് പൊലീസുകാരനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. യുവതിയെ പൊതുനിരത്തില്‍ വിചാരണ ചെയ്യുന്നതിന് വേണ്ടി എത്തിച്ചപ്പോള്‍ ഈ പൊലീസുകരനും ഒപ്പമുണ്ടായിരുന്നതായാണ് സൂചന.

Crime

തെരുവിലൂടെ യുവതിയെ വലിച്ചിഴയ്ക്കുന്നതും താന്‍ ആരേയും കൊന്നിട്ടില്ലെന്ന് ദയനീയമായി കരയുകയും ചെയ്യുന്ന സ്ത്രീയുടെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇവരുടെ തല വാളുകൊണ്ട് വെട്ടുന്നതിന്റെ ദൃശ്യങ്ങശും പ്രചരിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി. നിയമ ലംഘനം നടത്തിയതിനും വധശിക്ഷ ചിത്രീകരിച്ചതിനും പൊലീസുകാരനെതിരെ കടുത്ത ശിക്ഷ ചുമത്തനാണ് നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+