കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: പൊലീസിനോട് സംസാരിച്ചപ്പോള്‍ നാവ് പിഴച്ചു, വന്‍ മദ്യശേഖരവുമായി പ്രവാസി പിടിയിലായി

  • By ജാനകി
Google Oneindia Malayalam News

റിയാദ്: കുതിരകളെ കയറ്റുന്ന വാഹനത്തിനുള്ളില്‍ മദ്യം സൂക്ഷിച്ചതിന് പ്രവാസിയായ അറബി സൗദി അറേബ്യയില്‍ അറസ്റ്റിലായി. മറ്റൊരു അറബ് രാജ്യത്ത് നിന്നുള്ള അറബിയാണ് മദ്യത്തിന്റെ വന്‍ ശേഖരവുമായി അറസ്റ്റിലായത്.

ചെക്ക് പോയിന്റില്‍ വാഹനം നിര്‍ത്തുമ്പോള്‍ അറബി ആകെ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. പൊലീസിന്റെ ചോദ്യത്തിന് ഇയാള്‍ അവ്യക്തമായി ഉത്തരം നല്‍കുകയും ചെയ്തു. വാഹനത്തിനുള്ളില്‍ എന്താണെന്ന് പൊലീസ് ചോദിച്ചപ്പോള്‍ കുതിരകളാണെന്ന് പറയുകയും ചെയ്തു.

Crime

പൊലീസ് വാഹനം തുറന്ന് നോക്കിയപ്പോള്‍ ഒരു കുതിര മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരുപാട് പെട്ടികള്‍ വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നു. പെട്ടികള്‍ തുറന്ന് നോക്കിയ പൊലീസ് ഞെട്ടിപ്പോയി. എല്ലാത്തിലും നിറയെ മദ്യമായിരുന്നു. വന്‍ തോതില്‍ മദ്യശേഖരമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. നൂറുകണക്കിന് മദ്യകുപ്പികള്‍ പൊലീസ് പിടിച്ചെടുത്തോടെ അറബിയ്ക്ക് സത്യം പറയുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു.

സാബ്ഖ് ദിനപത്രത്തിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉള്ളത്. തയീഫില്‍ നിന്നാണ് വന്‍ മദ്യശേഖരവുമായി അറബി പിടിയിലായത്.

English summary
Saudi cops seize liquor in horse carriage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X