• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വനിതാ അവകാശ പ്രവര്‍ത്തക ലൂജൈന്‍ അല്‍ ഹത്‌ലൂളിനെ ആറ് വര്‍ഷത്തേക്ക് ശിക്ഷിച്ച സൗദി കോടതി

ദുബൈ: പ്രമുഖ വനിതാ അവകാശ പ്രവർത്തകയായ ലൂജൈൻ അൽ ഹത്‌ലൂളിന് തടവ് ശിക്ഷ വിധിച്ച് സൗദി അറേബ്യന്‍ കോടതി. 2018ല്‍ അറസ്റ്റിലായതു മുതല്‍ തടവിലാക്കപ്പെട്ട 31 കാരിയായ ഹത്‌ലൂളിനെ ആറ് വര്‍ഷത്തേക്കാണ് സൗദി കോടതി കോടതി ശിക്ഷിച്ചത്. സൗദിയിലെ മനുഷ്യാവകാസം ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനം ഉയര്‍ത്തിയ ജോ ബൈഡനുമായുള്ള സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ബന്ധത്തെ ലൂജൈന്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു.

സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അവകാശത്തിനായി 2013 മുതല്‍ പരസ്യമായി പ്രചാരണം നടത്തിയതിലൂടെയാണ് ഹത്ലൂള്‍ ശ്രദ്ധിക്കപ്പെടുന്നത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന വിധം ഭരണ വ്യവസ്ഥയിൽ ഇടപെടാനും വിദേശ അജണ്ട നടപ്പാക്കാനും പ്രേരിപ്പിച്ച കുറ്റത്തിന് 2018 ലാണ് ലൂജൈനെ അറസ്റ്റ് ചെയ്യുന്നത്.

രാജ്യത്തെ ഭീകര വിരുദ്ധ നിയമം അനുസരിച്ച് കുറ്റകരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തികളുമായും ഏജന്‍സികളുമായും ലൂജൈന്‍ ബന്ധപ്പെട്ടതിന് തെളിവ് ഉണ്ടെന്നും വിധിന്യായത്തില്‍ റിയാദിലെ പ്രത്യേക ക്രിമിനല്‍ കോടതി പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാന ഭരണ വ്യവസ്ഥയിൽ മാറ്റം വരുത്താനുള്ള പ്രേരണയ്ക്കായി പൊതുജനങ്ങളെ ഇളക്കിവിടുക എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈന്‍ മാര്‍ഗം രാജ്യത്തിനുള്ളില്‍ ഒരു ബാഹ്യ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചു എന്നുള്ളതുമാണ് ലൂജൈനെതിരെ ചാര്‍ത്തിയ കുറ്റങ്ങള്‍.

കുറ്റവാളിക്കും പ്രോസിക്യൂഷനും 30 ദിവസത്തിനകം അപ്പീൽ നൽകാമെന്നും കോടതി പറഞ്ഞു. 018ല്‍ അറസ്റ്റിലായതു മുതല്‍ തടവിലാക്കപ്പെട്ട 31 കാരിയായ ഹത്‌ലൂളും മറ്റ് നിരവധി വനിതാ അവകാശ പ്രവര്‍ത്തകരും ശിക്ഷയില്‍ അപ്പീല്‍ നല്‍കുമെന്ന് ഹത്‌ലൂളിന്റെ സഹോദരി ലിന വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ശിക്ഷാ കാലയളവില്‍ ഇളവ് ലഭിച്ചതിനാല്‍ ഇതിനകം തടവില്‍ കഴിഞ്ഞ കാലം ശിക്ഷാകാലയളവായി കണക്കാക്കുന്നതിനാലും ലൂജൈന്‍ ഇനി മൂന്ന് മാസം കൂടി ജയിലില്‍ കഴിഞ്ഞാല്‍ മതിയാവും. എങ്കിലും അഞ്ച് വര്‍ഷത്തേക്ക് അവര്‍ക്ക് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയില്ല.

'പാലാ സീറ്റിൽ ജോസ് കെ മാണിക്കെതിരെ മാണി സി കാപ്പൻ യു ഡി എഫ് സ്ഥാനാർത്ഥി', സീറ്റ് വിട്ട് നൽകാൻ ജോസഫ്

എന്‍ ഡി എയില്‍ ബി ജെ പി മാത്രമാവുന്നു, അമിത് ഷായുടെ ഇടപെടല്‍ കൂടുന്നു, കൈവിടാനൊരുങ്ങി ഇവര്‍!!

നെയ്യാറ്റിന്‍കര സംഭവം സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയുടെ ഭാഗമാണ്: മുല്ലപ്പളളി രാമചന്ദ്രന്‍

English summary
Saudi court has sentenced women's rights activist Lujain al-Hatoul to six years in prison
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X