സൗദിയില്‍ മലയാളിയുടെ കൈപ്പത്തി മുറിച്ചുമാറ്റില്ല; ശിക്ഷ റദ്ദാക്കി കോടതി, പകരം തടവും 400 അടിയും
റിയാദ്: മോഷണക്കേസില്‍ പ്രതിയായ മലയാളി യുവാവിന്റെ ശിക്ഷ സൗദി കോടതി ഇളവ് ചെയ്തു. മലയാളി സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ നടത്തിയ നിയമ ഇടപെടലാണ് ആശ്വാസമായത്. പത്ത് മാസത്തോളമായി ജയിലില്‍ കഴിയുന്ന ആലപ്പുഴ സ്വദേശിക്കാണ് ശരീഅത്ത് നിയമ പ്രകാരം വലതു കൈപ്പത്തി മുറിച്ചുമാറ്റാന്‍ ഖമീസ് മുഷൈത്തിലെ കോടതി ശിക്ഷ വിധിച്ചിരുന്നത്.
മോഷണ മുതല്‍ പ്രതിയുടെ ശുചിമുറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതി ആലപ്പുഴ സ്വദേശിക്ക് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. ഇവര്‍ നല്കിയ അപ്പീല്‍ പരിഗണിച്ച അബഹ കോടതി ശിക്ഷ കുറച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

കേസിന് ആധാരമായ സംഭവം
അബഹയിലും ഖമീസ് മുഷൈത്തിലും ശാഖകളുള്ള റെസ്റ്ററന്റിലെ ലോക്കറില്‍ നിന്ന് ഒരു ലക്ഷത്തിലധികം റിയാല്‍ നഷ്ടമായിരുന്നു. അന്വേഷണത്തിന് ഒടുവില്‍ പിടിയിലായത് മലയാളി യുവാവ്. ഇയാള്‍ ഈ സ്ഥാപനത്തില്‍ ആറ് വര്‍ഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു.

മോഷണ മുതല്‍ കണ്ടെടുത്തു
നഷ്ടപ്പെട്ട മുഴുവന്‍ തുകയും അന്വേഷണ സംഘം പ്രതിയുടെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തിയതോടെയാണ് കോടതി ശിക്ഷ വിധിച്ചത്. വലതു കൈപ്പത്തി മുറിച്ചുമാറ്റാനായിരുന്നു വിധി. അപ്പീല്‍ നല്കാന് റമദാന് മാസംവരെ സമയം അനുവദിക്കുകയും ചെയ്തു. ഇക്കാര്യമറിഞ്ഞ നാട്ടിലുള്ള മാതാവും സൗദിയിലെ സുഹൃത്തുക്കളും ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തെ സമീപിച്ചു. ഇവരാണ് പിന്നീട് നിയമ നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

സോഷ്യല്‍ ഫോറത്തിന്റെ ഇടപെടല്‍
സോഷ്യല്‍ ഫോറം എക്സികുട്ടീവ് അംഗം സെയ്ദ് മൗലവി ഖമീസ് മുഷൈത്ത് കോടതിയില്‍ നിന്ന് വിധിയുടെ പകര്‍പ്പ് കൈപ്പറ്റി. നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി അപ്പീല്‍ തയ്യാറാക്കി. ജിദ്ദി കോണ്‍സുലേറ്റിനെ വിവരങ്ങള്‍ അറിയിച്ചു. കോണ്‍സുലേറ്റിന്റെ സഹായത്തോടെ ജയിലിലുള്ള മലയാളിയുമായി കൂടിക്കാഴ്ച നടത്തി. അപ്പീല്‍ സമര്‍പ്പിക്കുകയും ചെയ്തു.

നാല് വര്‍ഷം തടവും 400 അടിയും
അപ്പീല്‍ നല്‍കിയതിന് പിന്നാലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ അബഹ അസിസ്റ്റന്റ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് അപ്പീല്‍ കോടതി ശിക്ഷ ഇളവ് ചെയ്തത്. നാല് വര്‍ഷം തടവും 400 അടിയുമാണ് അപ്പീല്‍ കോടതി വിധിച്ചിരിക്കുന്ന ശിക്ഷ. മുന്‍ ശിക്ഷ റദ്ദാക്കിയതില്‍ യുവാവിന്റെ കുടുംബം സംതൃപ്തി പ്രകടിപ്പിച്ചു.

സാമ്പത്തിക പ്രയാസത്തിലേക്ക് നയിച്ച സംഭവം
മലയാളി യുവാവ് കുടുങ്ങുന്നതിലേക്ക് നയിച്ച മറ്റൊരു സംഭവമുണ്ടായിരുന്നു. ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ കൊല്ലം സ്വദേശിക്ക് സ്പോണ്സറുമായി സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മാതാവിന്റെ ചികില്‍സാര്‍ഥം നാട്ടിലേക്ക് പോകേണ്ടി വന്നു. ജാമ്യം നിന്നത് ആലപ്പുഴ സ്വദേശിയാണ്. കൊല്ലം സ്വദേശി തിരിച്ചുവരാതിരുന്നപ്പോള്‍ ആലപ്പുഴ സ്വദേശിയില്‍ നിന്ന് 24000 റിയാല്‍ ഈടാക്കി. ഈ സംഭവമാണ് ഇദ്ദേഹത്തെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications