കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറ്റൊരു മനുഷ്യാവകാശ പ്രവര്‍ത്തക കൂടി സൗദിയില്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദിയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഹാത്തൂന്‍ അല്‍ ഫസ്സിയെ ഭരണകൂടം അറസ്റ്റ് ചെയ്തു. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ഖസ്ത് എന്ന പൗരാവകാശ സംഘടനയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് മല്‍സരിക്കാന്‍ അവസരം നല്‍കണമെന്നത് ഉള്‍പ്പെടെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ശക്തമായി നിലകൊള്ളുന്ന അല്‍ ഫസ്സി സൗദിക്കകത്തും പുറത്തും പ്രസിദ്ധയാണ്. സ്ത്രീകളുടെ രാഷ്ട്രീയത്തെക്കുറിച്ചും അവകാശപ്പോരാട്ടങ്ങളെ കുറിച്ചും പുസ്തകമെഴുതിയ അല്‍ ഫസ്സി, കഴിഞ്ഞ ദിവസം സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിലുള്ള നിരോധനം എടുത്തുകളഞ്ഞപ്പോള്‍ വാഹനമോടിച്ച് അത് ആഘോഷിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. വിദേശരാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു, ശത്രുരാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് നിരവധി അക്ടിവിസ്റ്റുകളെ കഴിഞ്ഞമാസം സൗദി അറസ്റ്റ് ചെയ്തിരുന്നു.

news

മറ്റു ചിലര്‍ക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്ന് ഭരണകൂടം അറിയിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് അല്‍ ഫസ്സിയെ അറസ്റ്റ് ചെയ്ത നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ അറസ്റ്റിലായ 17 ആക്ടിവിസ്റ്റുകളില്‍ അഞ്ച് വനിതകളടക്കം എട്ടുപേരെ കഴിഞ്ഞ ദിവസം ഉപാധികളോടെ വിട്ടയച്ചിരുന്നു. അതേസമയം ബാക്കിയുള്ളവര്‍ക്കെതിരേ കുറ്റമൊന്നും ചുമത്തിയിട്ടില്ലെങ്കിലും കുടുംബാംഗങ്ങള്‍ക്കോ അഭിഭാഷകര്‍ക്കോ പ്രവേശനം നല്‍കാതെ ഇവരെ തടഞ്ഞുവച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ്റിലായ പൗരാവകാശ പ്രവര്‍ത്തകരെ വിട്ടയക്കാന്‍ യു.എന്‍ നേരത്തേ സൗദി ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.

വനിതാ ഡ്രൈവിംഗ് നിരോധനം എടുത്തുകളഞ്ഞതിലൂടെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ അനര്‍ഘ നിമിഷങ്ങള്‍ സമ്മാനിച്ച സൗദി ഭരണകൂടം വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകരെ കൂട്ടത്തോടെ ജയിലിലടയ്ക്കുന്ന സംഭവം വിരോധാഭാസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

English summary
Saudi Arabia has arrested Hatoon al-Fassi, a Saudi women's rights activist and writer, as part of its crackdown on activists in the kingdom, a human rights group said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X