കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാനും ബിന്‍ സല്‍മാനും 'പിണങ്ങി'; വിമാനം തിരിച്ചുവാങ്ങി, പാക് മാധ്യമ റിപ്പോര്‍ട്ട്

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നീക്കങ്ങളില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന് അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ട്. ഇമ്രാന്‍ ഖാന് യാത്ര ചെയ്യാന്‍ നല്‍കിയ സ്വകാര്യ വിമാനം ബിന്‍ സല്‍മാന്‍ തിരിച്ചുവാങ്ങിയെന്നു പാകിസ്താന്‍ മാഗസിനായ ഫ്രൈഡെ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയില്‍ വച്ച് ഇമ്രാന്‍ ഖാന്‍ നടത്തിയ ചില ഇടപെടലുകളാണ് ബിന്‍ സല്‍മാന്റെ അനിഷ്ടത്തിന് കാരണമായതത്രെ.

ഐക്യരാഷ്ട്രസഭാ സമ്മേളനത്തിന് ന്യൂയോര്‍ക്കിലേക്ക് പോകുംമുമ്പ് ഇമ്രാന്‍ ഖാന്‍ സൗദിയിലേക്ക് വന്നിരുന്നു. അവിടെ നിന്ന് ബിന്‍ സല്‍മാന്റെ വിമാനത്തിലാണ് ന്യൂയോര്‍ക്കിലേക്ക് പോയത്. ഈ വിമാനം പിന്നീട് സൗദി അറേബ്യ തിരിച്ചുവാങ്ങി. ഇതിന് കാരണമാണ് ഫ്രൈഡെ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 സ്വന്തം വിമാനം ഇമ്രാന് നല്‍കി

സ്വന്തം വിമാനം ഇമ്രാന് നല്‍കി

സൗദി അറേബ്യയിലേക്ക് സാധാരണ വിമാനത്തിലാണ് ഇമ്രാന്‍ ഖാന്‍ എത്തിയത്. അതുപോലെ തന്നെയാണ് ന്യൂയോര്‍ക്കിലേക്ക് പോകാന്‍ തീരുമാനിച്ചതും. എന്നാല്‍ ബിന്‍ സല്‍മാന്‍ ഇടപെട്ട് തടയുകയായിരുന്നു. ശേഷം അദ്ദേഹം സ്വന്തം വിമാനം ഇമ്രാന്‍ ഖാന് നല്‍കുകയും ചെയ്തു.

സൗദിയുടെ അതിഥി

സൗദിയുടെ അതിഥി

സൗദിയുടെ അതിഥി സാധാരണ വിമാനത്തില്‍ യാത്ര ചെയ്യേണ്ട എന്നാണ് ബിന്‍ സല്‍മാന്‍ അന്ന് പറഞ്ഞതത്രെ. ശേഷമാണ് ആഡംബര വിമാനം ഇമ്രാന്‍ ഖാനും സംഘത്തിനും നല്‍കിയത്. ഇമ്രാന്‍ ഖാന്‍ ന്യൂയോര്‍ക്കില്‍ നിന്ന് പാകിസ്താനിലേക്ക് തിരിക്കവെ ബിന്‍ സല്‍മാന്‍ നല്‍കിയ വിമാനം കേടായിരുന്നു. സാധാരണ വിമാനത്തിലാണ് പിന്നീട് പാകിസ്താനിലേക്ക് തിരിച്ചത്.

റിപ്പോര്‍ട്ടില്‍ പറയുന്നത്

റിപ്പോര്‍ട്ടില്‍ പറയുന്നത്

എന്നാല്‍ സൗദി കിരീടവകാശി നല്‍കിയ വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നില്ലെന്ന് ഫ്രൈഡെ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭാ യോഗത്തിനിടെ ഇമ്രാന്‍ ഖാന്‍ നടത്തിയ ഇടപെടലാണ് ബിന്‍ സല്‍മാനെ ചൊടിപ്പിച്ചതത്രെ. ഇതിന്റെ ഫലമായിട്ടാണ് സ്വകാര്യ വിമാനത്തിലെ യാത്ര തടസപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇമ്രാന്‍ ഖാന്‍ ചെയ്തത്

ഇമ്രാന്‍ ഖാന്‍ ചെയ്തത്

തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനുമായി ഇമ്രാന്‍ ഖാന്‍ ചര്‍ച്ച നടത്തിയിരുന്നു. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദുമായും അദ്ദേഹം ചര്‍ച്ച നടത്തി. മൂവരും ചേര്‍ന്ന് കശ്മീര്‍ വിഷയത്തില്‍ ഐക്യ നിലപാടെടുത്തു. മറ്റുചില തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു. ഇതിന് സൗദി അറേബ്യയുടെ അനുമതി വാങ്ങിയിരുന്നില്ല.

 ബിബിസി മാതൃകയില്‍ ചാനല്‍

ബിബിസി മാതൃകയില്‍ ചാനല്‍

എര്‍ദോഗാനും മഹാതീറും ഇമ്രാന്‍ ഖാനും ചേര്‍ന്ന് ബിബിസി മാതൃകയില്‍ ഇംഗ്ലീഷ് ടെലിവിഷന്‍ ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. മുസ്ലിം വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക, ഇസ്ലാമോഫോബിയക്കെതിരെ പോരാടുക തുടങ്ങിയ ലക്ഷ്യത്തിലാണ് ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ഇക്കാര്യം സൗദിയുമായി ചര്‍ച്ച ചെയ്തിരുന്നില്ല.

 മധ്യസ്ഥനാകാമെന്ന് ഇമ്രാന്‍

മധ്യസ്ഥനാകാമെന്ന് ഇമ്രാന്‍

ഗള്‍ഫ് രാജ്യങ്ങളും ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇതെല്ലാം സൗദി കിരീടവകാശിയുടെ അനിഷ്ടത്തിന് കാരണമായി എന്നാണ് മാഗസിന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, റിപ്പോര്‍ട്ട് പാകിസ്താന്‍ ഭരണകൂടം തള്ളി.

 പാകിസ്താന്റെ പ്രതികരണം

പാകിസ്താന്റെ പ്രതികരണം

കെട്ടിച്ചമച്ച വാര്‍ത്തയാണിത്. പാകിസ്താന്റെയും സൗദിയുടെയും നേതാക്കള്‍ തമ്മില്‍ നല്ല ബന്ധമാണ്. തുര്‍ക്കി, മലേഷ്യ നേതാക്കളുമായി നടത്തിയ ചര്‍ച്ചയും വിജയകരമായിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. എല്ലാം തള്ളുന്നുവെന്നും പാകിസ്താന്‍ സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു.

പാകിസ്താനില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് വന്‍ മാര്‍ച്ച്; പതിനായിരങ്ങളെ തടഞ്ഞ് പോലിസ്പാകിസ്താനില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് വന്‍ മാര്‍ച്ച്; പതിനായിരങ്ങളെ തടഞ്ഞ് പോലിസ്

English summary
Saudi Crown Prince alienated to Imran Khan, Recalled Jet Flying Him: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X