കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോളിവുഡ് താരങ്ങളെ പെരുവഴിയിലാക്കി സൗദി സംഘം; അമേരിക്കയെ 'റിയാദാ'ക്കി, മര്‍ഡോക്കിന്റെ അത്താഴം

ഹോളിവുഡ് താരങ്ങളുടെ ഇഷ്ട കേന്ദ്രം കൂടിയാണിത്. പക്ഷേ എന്തു ചെയ്യാം. ഹോട്ടല്‍ മൊത്തമായി ബുക്ക് ചെയ്തിരിക്കുകയാണ് സൗദി സംഘം.

Google Oneindia Malayalam News

Recommended Video

cmsvideo
ഹോളിവുഡ് താരങ്ങളെ പെരുവഴിയിലാക്കി സൗദി സംഘം | Oneindia Malayalam,

വാഷിങ്ടണ്‍: ഏറെ പ്രത്യാശയോടെയാണ് സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന് എത്തിയത്. അമേരിക്കന്‍ ഭരണനേതൃത്വങ്ങളെയും വ്യവസായ പ്രമുഖരെയും കണ്ടു വിശദമായ ചര്‍ച്ച നടത്തിയ ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശനം അമേരിക്കക്കാരെ പല കാര്യങ്ങളിലും ഞെട്ടിച്ചിരിക്കുകയാണ്. മറ്റൊരു രാഷ്ട്ര നേതാക്കള്‍ക്കുമില്ലാത്ത സൗകര്യങ്ങളും പ്രാധാന്യവും രാജകുമാരന് ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം.

അമേരിക്കന്‍ മാധ്യമങ്ങള്‍ ഓരോ ദിവസവും ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നീക്കങ്ങള്‍ സംബന്ധിച്ച് തുടര്‍ച്ചയായി വാര്‍ത്ത നല്‍കുന്നു. ഇതില്‍ രസകരമായ ചില വാര്‍ത്തകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിലൊന്നാണ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ലോസ് ആഞ്ചലസ് സന്ദര്‍ശനം. രാജകുമാരനും സംഘവും ഈ നഗരത്തിലെത്തിയതോടെ പല പ്രമുഖര്‍ക്കും തിരിച്ചടിയായിട്ടുണ്ട്. എന്നാല്‍ ഒരാഴ്ച സഹിച്ചേ പറ്റൂവെന്നാണ് ഇവര്‍ക്കുള്ള മറുപടി....

താരങ്ങളുടെ ഇഷ്ട കേന്ദ്രം

താരങ്ങളുടെ ഇഷ്ട കേന്ദ്രം

ലോസ് ആഞ്ചലസിലെ ബവേര്‍ലി ഹില്‍സിലുള്ള ഫോണ്‍ സീസണ്‍സ് ഹോട്ടല്‍ ഏറെ പ്രശസ്തമാണ്. നഗരത്തിലെ ഒന്നാംനമ്പര്‍ ഹോട്ടലാണിത്. ഒരു രാത്രി താമസിക്കണമെങ്കില്‍ തന്നെ വന്‍ സഖ്യ ചെലവ് വരും. ഹോളിവുഡ് താരങ്ങളുടെ ഇഷ്ട കേന്ദ്രം കൂടിയാണിത്. പക്ഷേ എന്തു ചെയ്യാം. ഹോട്ടല്‍ മൊത്തമായി ബുക്ക് ചെയ്തിരിക്കുകയാണ് സൗദി സംഘം. ഇതോടെ പെട്ടത് പ്രധാനുമായും ഹോളിവുഡ് താരങ്ങളാണ്. താരങ്ങളുടെ മിക്ക സംഗമങ്ങളും നടക്കുന്നത് ഈ ഹോട്ടലിലാണ്. പക്ഷേ, ബുക്ക് ചെയ്യാന്‍ വിളിച്ചാല്‍ ഒഴിവില്ല എന്നാണ് ലഭിക്കുന്ന മറുപടി. ഇതോടെ ഹോട്ടലിലെത്തുന്ന പല അതിഥികളും രോഷത്തോടെ പ്രതികരിക്കാന്‍ തുടങ്ങി.

ഉല്ലാസ യാത്രയും സന്ദര്‍ശനവും

ഉല്ലാസ യാത്രയും സന്ദര്‍ശനവും

ഓരോ ദിവസവും പ്രമുഖരുടെ പരിപാടികള്‍ നടക്കുന്ന ഹോട്ടലാണ് ഫോര്‍ സീസണ്‍സ് ഹോട്ടല്‍. വാര്‍ഷിക ബാഫ്ത ടീ പാര്‍ട്ടിയും ഇവിടെയാണ് നടക്കാറ്. ഹോളിവുഡിലെ പലരും ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഒരു മുറി പോലും ഒഴിവില്ല. എല്ലാത്തിലും സൗദി സഘം താമസിക്കുകയാണ്. എന്നാല്‍ അടുത്ത ദിവസം കിട്ടുമോ എന്നാണ് ബുക്ക് ചെയ്യുന്നവരുടെ ചോദ്യം. അപ്പോഴും പഴയ മറുപടി തന്നെ. തുടര്‍ച്ചയായി ആറ് ദിവസം ബുക്ക് ചെയ്തിരിക്കുകയാണ് ബിന്‍ സല്‍മാന്‍ രാജകുമാരനും പരിവാരങ്ങളും. ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആദ്യമായിട്ടാണ് ലോസ് ആഞ്ചലസില്‍ വരുന്നത്. ഇവിടെ ഔദ്യോഗിക പരിപാടികള്‍ സൗദി സംഘത്തിനില്ല. ഉല്ലാസമാണ് ലക്ഷ്യം.

വെള്ളിയാഴ്ചയ്ക്ക് ശേഷം വിളിക്കൂ

വെള്ളിയാഴ്ചയ്ക്ക് ശേഷം വിളിക്കൂ

രാജകുമാരന്റെ താമസം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഹോട്ടല്‍ അധികൃതരോട് തിരക്കി. ആരും പ്രതികരിച്ചില്ല. രാജകുമാരന്റെ വിവരങ്ങള്‍ പുറത്തുപറയില്ലെന്നാണ് റിസപ്ഷനില്‍ നിന്ന് ലഭിക്കുന്ന മറുപടി. വെള്ളിയാഴ്ചക്ക് ശേഷം വിളിക്കൂവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പ്രതികരിച്ചു. 16 നിലകളുള്ള ഹോട്ടലാണിത്. 285 വിശാലമായ താമസ സൗകര്യങ്ങളുണ്ട്. 185 ഗസ്റ്റ് റൂമുകളും 100 ആഡംബര മുറികളുമുള്ള ഹോട്ടലില്‍ ഒരു രാത്രിക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 625 ഡോളറാണ്. സൗദിക്കാര്‍ താമസിക്കുന്ന മുറികളുടെ വാടക ഒരു രാത്രിക്ക് 10000 ഡോളര്‍ വരും. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ആണ് സൗദിക്കാരുടെ താമസം സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.

ബോര്‍ഡുകള്‍ ഭാഷ മാറ്റി

ബോര്‍ഡുകള്‍ ഭാഷ മാറ്റി

ഹോട്ടലിലെ പല ബോര്‍ഡുകളും ഭാഷ മാറ്റിയിട്ടുണ്ട്. മൊത്തമായി ഇംഗ്ലീഷിലുള്ള ബോര്‍ഡുകള്‍ മാറ്റി അറബി കൂടി ഉള്‍പ്പെടുത്തി. സൗദി സംഘത്തിന്റെ സൗകര്യം കണക്കിലെടുത്താണിത്. ലോസ് ആഞ്ചലസില്‍ പ്രഖ്യാപിത പരിപാടികള്‍ സൗദി സംഘത്തിനില്ല. പക്ഷേ സിനിമാ മേഖലയുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുമെന്നാണ് അറിയുന്നത്. സൗദിയിലേക്ക് സിനിമകള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് നടക്കുക. സൗദിയില്‍ സിനിമാ പ്രദര്‍ശനത്തിന് ഭരണകൂടം അനുമതി നല്‍കിയിരുന്നു. 35 വര്‍ഷത്തിന് ശേഷമാണ് സൗദിയില്‍ സിനിമാ നിരോധനം നീക്കിയത്.

മര്‍ഡോകിന്റെ അത്താഴം

മര്‍ഡോകിന്റെ അത്താഴം

സൗദിയുടെ വിനോദ മേഖല വികസിപ്പിക്കാന്‍ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. അതിന് ഹോളിവുഡിന്റെ പിന്തുണ തേടുകയാണ് രാജകുമാരന്റെ ലക്ഷ്യം. അതിനിടെ ലോസ് ആഞ്ചലസിലെത്തിയ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആദ്യം ചെയ്തത് റൂപ്പര്‍ട്ട് മര്‍ഡോകിനെ കാണുകയാണ്. 21 സെന്‍ച്വുറി ഫോക്‌സിന്റെ സിഇഒയാണ് മാധ്യമഭീമനായ മര്‍ഡോക്. ലോകത്തെ മിക്ക മാധ്യമ സ്ഥാപനങ്ങളിലും മര്‍ഡോകിന് ഓഹരി പങ്കാളിത്തമുണ്ട്. ഇദ്ദേഹത്തോടൊപ്പം ബിന്‍ സല്‍മാന്‍ അത്താഴം കഴിച്ചു. കൂടെ ഡിസ്‌നെ സിഇഒ ബോബ് ഇഗറും മറ്റൊരു വ്യവസായിയായ വാര്‍ണര്‍ ബ്രോസുമുണ്ടായിരുന്നു.

English summary
Saudi Crown Prince Books Entire Four Seasons Hotel for L.A. Stay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X